കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം; അന്വേഷണം ഹൈവേ കേന്ദ്രീകരിച്ച്, സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കും

Google Oneindia Malayalam News

പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകത്തില്‍ പ്രതികള്‍ക്കായി അന്വേഷണം ശക്തമാക്കി പൊലീസ്. എട്ടു സംഘങ്ങള്‍ ആയി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. ഇന്നലെ രാത്രി പാലക്കാട് എസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നിരുന്നു. ഹൈവേ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. പ്രതികള്‍ സഞ്ചരിച്ച വാഹനം ഹൈവേയില്‍ പ്രവേശിച്ചുവെന്ന പൊലീസിന് വിവരം ലഭിച്ചിരുന്നു. അതിനാല്‍ വാളയാര്‍ തൃശൂര്‍ ഹൈവേയിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിക്കും. തമിഴ്‌നാട് അതിര്‍ത്തിയായ വാളയാര്‍, നെടുമ്പാശേരി ഭാഗത്തേക്കുള്ള പ്രധാന ടോളായ പാലിയേക്കര അടക്കമുളള ഇടങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പൊലീസ് ശേഖരിക്കാനൊരുങ്ങുന്നത്.

ഇന്ന് ഒറ്റപ്പെട്ടമഴക്ക് സാധ്യത, എട്ട് ജില്ലകളില്‍ യെല്ലോഅലര്‍ട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിഇന്ന് ഒറ്റപ്പെട്ടമഴക്ക് സാധ്യത, എട്ട് ജില്ലകളില്‍ യെല്ലോഅലര്‍ട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

വള്ള മാരുതി കാറാണ് പ്രതികള്‍ ഉപയോഗിച്ചതെന്നാണ് പൊലീസ് കണ്ടെത്തിയിരുന്നത്. പ്രതികള്‍ വാഹനം ഉപേക്ഷിച്ചു പോകാനുള്ള സാധ്യതയും പൊലീസ് തള്ളികളയുന്നില്ല. പ്രതികള്‍ ഉപയോഗിച്ച കാറിന്റെ ഉടമയെ കണ്ടെത്താനും ശ്രമം നടക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം സഞ്ജിത്തിനെ ആക്രമിച്ച കേസിലെ പ്രതികളായ എസ്ഡിപിഐ പ്രവര്‍ത്തകരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ടെന്നാണ് വിവരം.

ഇന്നലെ രാവിലെ 9 മണിയോടെ ഭാര്യയുമായി ബൈക്കില്‍ പോവുകയായിരുന്ന സഞ്ജിത്തിനെ കാറിലെത്തിയ സംഘം ഇടിച്ച് വീഴ്ത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് വിലയിരുത്തുന്നത്. കാറില്‍ നാല് പ്രതികളുണ്ടായിരുന്നുവെന്നാണ് പൊലീസിന് ആദ്യഘട്ടത്തില്‍ ലഭിച്ച വിവരം.

11

Recommended Video

cmsvideo
സംഘികളുടെ വിരട്ട് വക വെക്കാതെ മയിലിനെ വറക്കാൻ ഫിറോസ് ചുട്ടിപ്പാറ..

സംഭവ സ്ഥലത്ത് തന്നെ സഞ്ജിത്ത് മരണപ്പെടുകയായിരുന്നു. മരണം ഉറപ്പ് വരുത്തിയതിന് ശേഷമായിരുന്നു പ്രതികള്‍ മടങ്ങിയതെന്നാണ് ലഭിച്ചിരുന്ന വിവരം. നേരത്തെയും പ്രദേശത്ത് ചില രാഷ്ട്രീയ സംഘര്‍ഷങ്ങളുണ്ടായിരുന്നുവെന്നും അതിന്റെ തുടര്‍ച്ചയാണോ ഈ കൊലപാതകമെന്നുമാണ് പൊലീസ് അന്വേഷിക്കുന്നത്. അതേസമയം കൊലപാതകത്തിന് പിന്നില്‍ എസ്ഡിപിഐയാണെന്ന് ആരോപിച്ച് ബി ജെ പി പാലക്കാട് ജില്ലാ അധ്യക്ഷന്‍ കെ എം ഹരിദാസും രംഗത്തെത്തിയിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും രംഗത്തെത്തിയിരുന്നു. പ്രതികള്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞത്. ആസുത്രിതമായ കൊലപാതകങ്ങളാണ് എസ്ഡിപിഐ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. എസ്ഡിപിഐയെ സിപിഎമ്മും സര്‍ക്കാരും സംരക്ഷിക്കുകയാണെന്നും അടിക്കടിയുണ്ടാകുന്ന കൊലപാതകങ്ങള്‍ക്ക് കാരണം പൊലീസിന്റേയും സര്‍ക്കാരിന്റേയും വീഴ്ച്ചയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. കേരളത്തിലെ പല തദ്ദേശ സ്ഥാപനങ്ങളിലും എസ്ഡിപി ഐയുമായി ഭരണം പങ്കിടുന്നതുകൊണ്ടാണ് സിപിഐഎം പ്രതികളെ സംരക്ഷിക്കുന്നതെന്നും പ്രതികള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടായില്ലെങ്കില്‍ ചെറുത്തുനില്‍പ്പിനെതിരെ മറ്റു നടപടികള്‍ ആലോചിക്കേണ്ടി വരുമെന്നും സുരേന്ദ്രന്‍ ഇന്നലെ പറഞ്ഞിരുന്നു.

English summary
murder of rss worker in palakkad, police collect cctv viswals from thrissur valayar highway
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X