മുരുകനെ 'കൊന്ന' ആശുപത്രികള്‍ കുടുങ്ങും!! മറുപടി പറയേണ്ടിവരും!! റിപ്പോര്‍ട്ട് പുറത്ത്...

  • By: Sooraj
Subscribe to Oneindia Malayalam

കൊല്ലം: ചികില്‍സ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്നു തമിഴ്‌നാട് സ്വദേശിയായ മുരുകന്‍ മരിച്ച സംഭവത്തില്‍ സ്വകാര്യ ആശുപത്രികള്‍ കുടുങ്ങും. ആശുപത്രികളെ കുറ്റപ്പെടുത്തി ആരോഗ്യ വകുപ്പിന്റെ പ്രാഥമിക റിപ്പോര്‍ട്ട് പുറത്തുവന്നു. തിങ്കളാഴ്ച രാവിലെയാണ് ആശുപത്രികള്‍ ചികില്‍സ നല്‍കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് മുരുകന്‍ മരണത്തിനു കീഴടങ്ങിയത്. അര്‍ധരാത്രി അപകടത്തില്‍ പരിക്കേറ്റ മുരുകനുമായി നിരവധി ആശുപത്രികളെ സമീപിച്ചെങ്കിലും പല കാരണങ്ങള്‍ പറഞ്ഞ് ചികില്‍സ നിഷേധിക്കുകയായിരുന്നു.

മാഡം ഇനി പുറത്തുവരില്ല ? പോലീസിനു ലഭിച്ച നിര്‍ദ്ദേശം...വരണമെങ്കില്‍ അയാള്‍ തന്നെ വിചാരിക്കണം!!

സ്വകാര്യ ആശുപത്രികളെ കുറ്റപ്പെടുത്തി

സ്വകാര്യ ആശുപത്രികളെ കുറ്റപ്പെടുത്തി

സ്വകാര്യ ആശുപത്രികളെ പ്രതിക്കൂട്ടിലാക്കുന്നതാണ് ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്. നിലവിലുള്ള നിയമങ്ങള്‍ക്കും മെഡിക്കല്‍ എത്തിക്‌സിനും വിരുദ്ധമായിട്ടാണ് സ്വകാര്യ ആശുപത്രികള്‍ മുരുകനോട് പെരുമാറിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

 ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കും

ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കും

റിപ്പോര്‍ട്ട് കൊല്ലം ജില്ലാ കലക്ടര്‍ക്ക് ഉടന്‍ സമര്‍പ്പിക്കും. ഗുരുതര വീഴ്ചയാണ് മുരുകന്റെ കാര്യത്തില്‍ സംഭവിച്ചതെന്ന് കൊല്ലം ഡിഎംഒ ഡോ പി ആര്‍ ജയശങ്കര്‍ പറയുന്നു.

 ആരും വേണ്ടത് ചെയ്തില്ല

ആരും വേണ്ടത് ചെയ്തില്ല

മുരുകനെ ആരും വേണ്ടത് ചെയ്തില്ലെന്നാണ് ആരോഗ്യ വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. അവരുടേതായ വാദങ്ങള്‍ നിരത്തുന്ന സ്വകാര്യ ആശുപത്രികള്‍ മെഡിക്കല്‍ എത്തിക്‌സിനു വിരുദ്ധമായാണ് പെരുമാറിയതെനന്നും ജയശങ്കര്‍ ചൂണ്ടിക്കാട്ടി.

ആശുപത്രികള്‍ ബാധ്യസ്ഥര്‍

ആശുപത്രികള്‍ ബാധ്യസ്ഥര്‍

അത്യാഹിതാവസ്ഥയിലുള്ള രോഗി ബോധാവസ്ഥയിലാണെങ്കിലും അബോധാവസ്ഥയിലാണെങ്കിലും അടിയന്തര ചികില്‍സ നല്‍കാന്‍ ആശുപത്രികള്‍ ബാധ്യസ്ഥരാണെന്ന് ജയശങ്കര്‍ പറഞ്ഞു.

ഡോക്ടര്‍മാര്‍ നോക്കിയില്ല

ഡോക്ടര്‍മാര്‍ നോക്കിയില്ല

മെഡിട്രീന, മെഡിസിറ്റി എന്നീ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ മുരുകനെ വേണ്ട വിധത്തില്‍ നോക്കുക പോലും ചെയ്തില്ലെന്ന് ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. വെന്റിലേറ്ററും ഡോക്ടറുമുണ്ടെന്ന് ഉറപ്പിച്ച ശേഷമാണ് മുരുകനെ മെഡിട്രീനയിലേക്ക് അയ്ച്ചതെന്ന കിംസ് ആശുപത്രിയുടെ മൊഴിയും ഇതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ആംബുലന്‍സും നല്‍കിയില്ല

ആംബുലന്‍സും നല്‍കിയില്ല

ചികില്‍സ നിഷേധിച്ചതു മാത്രമല്ല, മരിച്ച ശേഷം പോസ്റ്റ് മോര്‍ട്ടത്തിനായി മുരുകന്റെ ഭൗതിക ശരീരം കൊണ്ടുപോവാന്‍ ആംബുലന്‍സും വിട്ടുനല്‍കിയിരുന്നില്ല. കൊല്ലം ജില്ലാ ആശുപത്രിയാണ് ആംബുലന്‍സ് വിട്ടുനല്‍കാതിരുന്നത്.

സഹായവുമായി ഡിവൈഎഫ്‌ഐ

സഹായവുമായി ഡിവൈഎഫ്‌ഐ

ആംബുലന്‍സും നിഷേധിക്കപ്പെട്ടതോടെ മുരുകന്റെ കുടുംബത്തെ സഹായിക്കാന്‍ ഡിവൈഎഫ്‌ഐ രംഗത്തു വരികയായിരുന്നു. ജന്‍മനാടായ തിരുനെല്‍വേലിയില്‍ മൃതദേഹം എത്തിക്കാന്‍ ആംബുലന്‍സ് ഏര്‍പ്പാടാക്കിയ അവര്‍ ചെലവിലേക്കായി 10,000 രൂപയും നല്‍കി.

English summary
Murugan death: Health departments investigation report to be submitted before Collector.
Please Wait while comments are loading...