കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലിംലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസ് ഓര്‍മയാകുന്നു

  • By Desk
Google Oneindia Malayalam News

മലപ്പുറം: മുസ്ലിംലീഗിന്റേയും സംസ്ഥാന രാഷ്ട്രീത്തിലേയും പല നിര്‍ണായക തീരുമാനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മലപ്പുറം ജില്ലാ മുസ്ലിംലീഗ് ഓഫീസ് കെട്ടിടം ഒടുവില്‍ ഓര്‍മയാകുന്നു.

ചാണ്ടിയുടെ 'വിധി' മുഖ്യന്റെ കൈകളില്‍! കോടിയേരിക്ക് ചുട്ടമറുപടി നല്‍കി സിപിഐ....ചാണ്ടിയുടെ 'വിധി' മുഖ്യന്റെ കൈകളില്‍! കോടിയേരിക്ക് ചുട്ടമറുപടി നല്‍കി സിപിഐ....

മലപ്പുറം തിരൂര്‍ റോഡിന്റെ വികസനത്തിനായി കോട്ടപ്പടിയിലുള്ള മുസ്‌ലിംലീഗ് ഓഫീസ് സമുച്ഛയം ദിവസങ്ങള്‍ക്കുള്ളില്‍ പൊളിച്ചു നീക്കും. മുസ്ലിംലീഗിന്റെ ഈ ഓഫീസിലുള്ള അവസാനത്തെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നലെ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്നു.ഹൈദരലി തങ്ങള്‍ തന്നെയാണ് ഇക്കാര്യം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്.

league

പൊളിച്ചുമാറ്റുന്ന മലപ്പുറം ജില്ലാ മുസ്ലിംലീഗ് ഓഫീസ് കെട്ടിടം

മുസ്ലിംലീഗിന്റേയും സംസ്ഥാന രാഷ്ട്രീയത്തേയും പിടിച്ചു കുലുക്കുന്ന പല തീരുമാനങ്ങളും ലീഗ് നേതൃത്വം പ്രഖ്യാപിക്കാറുള്ളത് ഈ ഈഓഫീസ് കെട്ടിടത്തില്‍വെച്ചായിരുന്നു. മലപ്പുറം ജില്ലയില്‍ പാണക്കാട്ടെ തറവാടുകള്‍ കഴിഞ്ഞാല്‍ മറ്റു നിര്‍ണായക തീരുമാനങ്ങളെടുക്കാന്‍ നേതൃത്വം യോഗംചേരുന്നതും ഈ ഓഫീസില്‍തന്നെയാണ്.

ചരിത്രം രചിച്ച് ചരിത്രത്തിന്റെ ഭാഗമാകുമ്പോഴും പറയാനേറെയുണ്ട് ഈ ഓഫീസിന് വരുംതലമുറയോട്. മലപ്പുറത്ത് മുസ്‌ലിംലീഗിന് ഒരാസ്ഥാനമെന്ന ആശയം ഉദിച്ചുയര്‍ന്നപ്പോള്‍ തന്നെ സാമ്പത്തിക ശേഷിയുള്ള പലരും ഇതിന് സന്നദ്ധത അറിയിച്ച് സയ്യിദ് ബാഫഖിതങ്ങളെയും പി.എം.എസ്.എ പൂക്കോയതങ്ങളെയും സമീപിച്ചിരുന്നു. എന്നാല്‍ അത് വേണ്ടെന്ന തീരുമാനമാണ് നേതാക്കള്‍ കൈകൊണ്ടത്. മുസ്‌ലിംലീഗിന്റെ ഓരോ പ്രവര്‍ത്തകരും ഓരോ രൂപ ഓഫീസ് നിര്‍മാണത്തിനായി മാറ്റിവെച്ചാല്‍മതിയെന്നും തീരുമാനിച്ചു.

മുസ്‌ലിംലീഗിന്റെ ആസ്ഥാന മന്ദിരത്തിന്റെ ഓരോ കല്ലിലും തൂണിലും മുഴുവന്‍ പ്രവര്‍ത്തകരുടെയും വിയര്‍പ്പും അദ്ധ്വാനവും ചേരണമെന്ന ധീരമായ തീരുമാനം. ആ ഉറച്ച തീരുമാനത്തിന്റെ കരുത്തുമായാണ് 40 പതിറ്റാണ്ടുകള്‍ക്കിപ്പുറവും തലയെടുപ്പോടെ ഈ ഓഫീസ് നിലകൊണ്ടതും മുസ്‌ലിംലീഗിന്റെ ധീരവും ചരിത്രപരവുമായ തീരുമാനങ്ങള്‍ക്ക് വേദിയായതും.

1972 സെപ്തംബര്‍ രണ്ടിനാണ് മലപ്പുറം കോട്ടപ്പടി തിരൂര്‍ റോഡിലുള്ള നാല് സെന്റോളം വരുന്ന ഭൂമിയില്‍ മുസ്‌ലിംലീഗ് ഓഫീസിന് തറക്കല്ലിടുന്നത്. പൂക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ സയ്യിദ് ബാഫഖി തങ്ങളാണ് ഓഫീസിന് തറക്കല്ലിട്ടത്.

പിന്നീട് അഞ്ച് വര്‍ഷം കഴിഞ്ഞ് 1977 സെപ്തംബര്‍ 18 ന് ഉദ്ഘാടനവും നടന്നു. പി.എം.എസ്.എ പൂക്കോയതങ്ങള്‍ക്ക് ശേഷം സംസ്ഥാന അധ്യക്ഷപദവിയപദവിയിലെത്തിയ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളായിരുന്നു ഉദ്ഘാടനം ചെയ്തത്. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിന്റെ അധ്യക്ഷന്‍ ഇബ്രാഹിം സുലൈമാന്‍ സേട്ട് സാഹിബായിരുന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ചത്.

പതിറ്റാണ്ടുകളുടെ ചരിത്രം പേറി കാലംതീര്‍ക്കുന്ന പുതിയൊരേടിന് ഈ ഓഫീസ് വഴിമാറുമ്പോഴും തന്റെ അദ്ധ്വാനത്തിന്റെ ഉപ്പുരസംപുരണ്ട ഒരു നാണയത്തുട്ട് ചേര്‍ത്തുവെച്ച് ഇതിന്റെ ഭാഗമായ ഒരു തലമുറക്ക് എന്നും അഭിമാനിക്കാം. തങ്ങളുടെ പൂര്‍വീകരുടെ നിറഞ്ഞുനില്‍ക്കുന്ന ഓര്‍മകളും ധീരുമായ ചുവടുവെപ്പുകള്‍ക്കും വേദിയായ കെട്ടിട സമുച്ചയം പുതുതലമുറയുടെ മനസ്സില്‍ തലയെടുപ്പോടെ എന്നുമുണ്ടാകും. വൈകാതെ വലിയവരമ്പ് ബൈപ്പാസില്‍ നിര്‍മാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന കെട്ടിടത്തിലേക്ക് ജില്ലാ മുസ്‌ലിംലീഗ് ഓഫീസ് മാറും.

English summary
muslim leage malappuram party office is demolishing for road construction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X