Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇ അഹമ്മദിന് റെക്കോര്‍ഡ് ജയം

മലപ്പുറം: മലപ്പുറത്തും പൊന്നാനിനിയിലും ലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയം. മലപ്പുറത്ത് റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായി ഇ അഹമ്മദ് വിജയിച്ചത്. 1.9 ലക്ഷത്തിലധികം വോട്ടുകളാണ് ഇ അഹമ്മദിന് ലഭിച്ചത്.

എന്നാല്‍ പൊന്നാനിയില്‍ ഇടി മുഹമ്മദ് ബഷീറിന് കടുത്ത വെല്ലുവിളി നേരിടേണ്ടി വന്നു. ഇടത് സ്വതന്ത്രസ്ഥാനാര്‍ത്ഥി വി അബ്ദുറഹ്മാന്‍ വോട്ടെണ്ണലിന്റെ അവസാനഘട്ടങ്ങളില്‍ ഇടിയ്ക്ക് കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാള്‍ ഇടിയുടെ ഭൂരിപക്ഷം കുറയ്ക്കാന്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയ്ക്ക് കഴിഞ്ഞു.

ET, E Ahmed

25410 വോട്ടുകളുടെ ഭൂരിപക്ഷം നേടാന്‍ മാത്രമേ ഇടിയ്ക്ക് കഴിഞ്ഞിട്ടുള്‌ലൂ. 2009 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 82,684 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇടി മുഹമ്മദ് ബഷീര്‍ വിജയിച്ചത്. എന്നാല്‍ ഈ ഭൂരിപക്ഷത്തെക്കാള്‍ വളരെ ഇടിവാണ് ഇത്തവണ ഉണ്ടായത്.

ഇടത് സ്വതന്ത്രസ്ഥാനാര്‍ത്ഥി ഉയര്‍ത്തിയ വെല്ലുവിളി മാത്രമാണോ ലീഗിന്റെ ഭൂരിപക്ഷം കുറയാന്‍ കാരണമെന്നതിനെപ്പറ്റി ചര്‍ച്ചകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ലീഗിന്റെ തട്ടകമായ പൊന്നാനിയില്‍ മതിയായ സ്വാധീനം ചെലുത്താനായെന്ന് എല്‍ഡിഎഫിന് ആശ്വസിയ്ക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+