
'ആണും പെണ്ണും ഒന്നിച്ചിരുന്നാൽ ശ്രദ്ധ പാളും, അപകടം'; ജെൻഡർ ന്യൂട്രൽ അനുവദിക്കില്ലെന്ന് മുസ്ലിം ലീഗ്
കോഴിക്കോട് : ജെൻഡർ ന്യൂട്രൽ എന്ന പേരിൽ ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ചിരുത്താൻ അനുവദിക്കില്ലെന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം. ജെൻഡർ ന്യൂട്രാലിറ്റി നടപ്പാക്കിയാൽ കുട്ടികളുടെ ശ്രദ്ധ പാളിപ്പോകും. ആണും പെണ്ണും ഒന്നിച്ചിരിക്കുന്നത് അപകടമാണ്. ജെൻഡർ ന്യൂട്രാലിറ്റി നടപ്പാക്കിയാൽ വിദ്യാർഥികൾക്ക് സ്വഭാവദൂഷ്യമുണ്ടാവുമെന്നും പിഎംഎ സലാം പറയുന്നു.
ഇന്നലെ ചേർന്ന മുസ്ലിം ലീഗ് സംസ്ഥാന ഭാരവാഹികളുടെയും ഉന്നതാധികാര സമിതി അംഗങ്ങളുടെയും യോഗത്തിലെ തീരുമാനമെടുത്തതെന്നും പിഎംഎ സലാം പറഞ്ഞു. ലിബറലിസത്തിൻ്റെ നിഗൂഢമായ ദുരുദ്ദേശ്യമാണ് നിർദ്ദേശത്തിനു പിന്നിൽ. ഇത് എല്ലാ മതവിശ്വാസികളുടെയും പ്രശ്നമാണ്. മതവിശ്വാസങ്ങളിൽ കാലാനുസൃത മാറ്റം എന്നൊന്നില്ല. ജപ്പാനിൽ ഫ്രീ സെക്സും ലിബറലിസവും വന്നതോടെ ജനസംഖ്യ കുറഞ്ഞു.
ബിൽക്കിസ് ബാനു കേസ്; പ്രതികളെ വിട്ടയക്കരുതെന്ന ആവശ്യവുമായി 600 പേർ ഒപ്പിട്ട പ്രസ്താവന

പുരുഷ വസ്ത്രം സ്ത്രീയിൽ അടിച്ചേല്പിക്കുന്നതിനു പകരം സ്ത്രീകളുടെ വസ്ത്രം ധരിച്ച് പുരുഷന്മാർക്ക് സ്ത്രീകളെ ബഹുമാനിച്ചുകൂടേ? എന്നും പിഎംഎ സലാം ചോദിച്ചു. എന്നാൽ, എംഎകെ മുനീർ ഇന്നലെ നടത്തിയ പ്രതികരണങ്ങളിൽ വിശദീകരണം നൽകാൻ പിഎംഎ സലാം തയ്യാറായില്ല.ജെൻഡർ ന്യൂട്രാലിറ്റി നടപ്പായാൽ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുമെന്നായിരുന്നു മുസ്ലിം ലീഗ് നേതാവ് എം കെ മുനീറിന്റെ പ്രസ്താവന.

കൂടുതൽ കുട്ടികൾ പീഡിപ്പിക്കപ്പെടാൻ സാധ്യത ഉണ്ട്. ജെൻഡർ ന്യൂട്രാലിറ്റി നടപ്പാക്കുമ്പോൾ സ്വവർഗ ലൈംഗികതയിൽ എന്തിനാണ് കേസ് എടുക്കുന്നത്. ആൺകുട്ടികൾ മുതിർന്ന പുരുഷന്മാരുമായി ബന്ധപ്പെട്ടാൽ കേസ് എടുക്കുന്നത് എന്തിനാണെന്നും എംകെ മുനീർ ചോദിച്ചിരുന്നു. ഇതിനെതിരെ പ്രതികരിച്ചത് കൊണ്ട് തന്നെ ഇസ്ലാമിസ്റ്റ് ആക്കിയാലും കുഴപ്പമില്ലെന്നും മുനീർ പറഞ്ഞു.

ജെന്റര്‍ ന്യൂട്രല്‍ യൂണിഫോം അമിത പാശ്ചാത്യവല്‍ക്കണമെന്നായിരുന്നു മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയും പ്രസ്താവന നടത്തിയിരുന്നു. സംസ്ഥാനത്ത് ജെന്റര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പിലാക്കുന്നതിന് മുമ്പ് ഇവിടുത്തെ സാമൂഹിക സാംസ്‌കാരിക രീതി പരിശോധിക്കണം. കുട്ടികള്‍ നേരിടുന്ന പ്രതിസന്ധികളാണ് സര്‍ക്കാര്‍ പരിശോധിക്കേണ്ടത്.ജെന്റര്‍ ന്യൂട്രല്‍ യൂണിഫോമില്‍ സംസ്ഥാന സര്‍ക്കാര്‍ അനാവശ്യ വിവാദം ഉണ്ടാക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചിരുന്നു.

അതേസമയം വിദ്യാർഥികളുടെ മേല്‍ ജെൻഡർ യൂണിഫോം അടിച്ചേൽപ്പിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ജെൻഡർ യൂണിഫോമിൽ സർക്കാരിന് നിർബന്ധിത ബുദ്ധിയില്ലന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. 'പൊതു സ്വീകാര്യവും, കുട്ടികള്‍ക്ക് സൗകര്യവും ഉള്ളതാവണം യൂണിഫോം. ഒരു നിലയിലും ഒരു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജൻഡർ ന്യൂട്രൽ യൂണിഫോം അടിച്ചേൽപ്പിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. ഏതെങ്കിലും വിദ്യാഭ്യാസ സ്ഥാപനത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും തുല്യത യൂണിഫോം വേണമെങ്കിൽ പിടിഎയും സ്‌കൂൾ സ്ഥിതി ചെയ്യുന്ന പ്രദേശത്തെ തദ്ദേശ സ്ഥാപനവും കൂടിയാലോചിച്ച് ആ തീരുമാനം വിദ്യാഭ്യാസ വകുപ്പിനെ അറിയിക്കുകയാണ് വേണ്ടത്. വിദ്യാഭ്യാസ വകുപ്പ് അത് പരിശോധിച്ച ശേഷമാണ് തീരുമാനമെടുക്കുന്നതെന്നും മന്ത്രി നേരത്തെ അറിയിച്ചിരുന്നു.
Recommended Video
ചുരിദാറില്‍ സുന്ദരിയായി മാളവിക... ക്യൂട്ട് എന്ന് ആരാധകര്‍, പുത്തൻ ഫോട്ടോഷൂട്ടും സൂപ്പര്‍ഹിറ്റ്