കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിവി അബ്ദുല്‍ വഹാബ് വീണ്ടും രാജ്യസഭയിലേക്ക്; നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

Google Oneindia Malayalam News

രുവനന്തപുരം: മുസ്ലിം ലീഗ് നേതാവ് പിവി അബ്ദുല്‍ വഹാബ് വീണ്ടും രാജ്യസഭയിലേക്ക്. അദ്ദേഹം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. യുഡിഎഫില്‍ ലീഗിന്റെ പ്രതിനിധിയായിട്ടാണ് വഹാബ് മല്‍സരിക്കുന്നത്. നിലവില്‍ അദ്ദേഹം രാജ്യസഭാ എംപിയാണ്. കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നാണ് വീണ്ടും മല്‍സരിക്കുന്നത്. നേരത്തെ വഹാബ് ഇനി രാജ്യസഭയിലേക്ക് മല്‍സരിക്കില്ലെന്നും പകരം നിയമസഭയിലേക്ക് മല്‍സരിച്ചേക്കുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. പക്ഷേ, നിയമസഭയിലേക്ക് പികെ കുഞ്ഞാലിക്കുട്ടി, കെപിഎ മജീദ് എന്നിവരുള്‍പ്പെടെ ലീഗിലെ പ്രമുഖരെല്ലാം ജനവിധി തേടുന്ന സാഹചര്യത്തില്‍ വഹാബ് വീണ്ടും രാജ്യസഭയിലേക്ക് മല്‍സരിക്കട്ടെ എന്ന് പാര്‍ട്ടി നേതൃത്വം തീരുമാനിക്കുകയായിരുന്നു. 70കാരനായ വഹാബ് കഴിഞ്ഞ രണ്ട് തവണയായി രാജ്യസഭാംഗമാണ്.

p

റമദാന്‍ വ്രതം ആരംഭിച്ചു, രാജ്യത്തെ വിവിധയിടങ്ങളില്‍ നിന്നുള്ള നോമ്പുതുറ ചിത്രങ്ങള്‍ കാണാം

കേരളത്തില്‍ നിന്ന് മൂന്ന് രാജ്യസഭാ സീറ്റുകളാണ് ഒഴിവ് വരുന്നത്. രണ്ടു സീറ്റുകളിലേക്ക് സിപിഎം സ്ഥാനാര്‍ഥികള്‍ മല്‍സരിക്കും. മുഖ്യമന്ത്രിയുടെ മുന്‍ മാധ്യമ ഉപദേഷ്ടാവും കൈരളി ടിവി എംഡിയുമായ ജോണ്‍ ബ്രിട്ടാസും സിപിഎം സംസ്ഥാന സമിതി അംഗം വി ശിവദാസനുമാണ് മല്‍സരിക്കുന്നത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തു. നിയമസഭയിലെ അംഗബലം കണക്കിലെടുത്താല്‍ രണ്ടു സീറ്റില്‍ സിപിഎം സ്ഥാനാര്‍ഥികള്‍ ജയിക്കും. ഒന്നില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയും.

ഭാഗ്യലക്ഷ്മിയുടെ വോയ്‌സ് എങ്ങനെ ചോര്‍ന്നു; തുറന്നടിച്ച് മജ്‌സിയ, ബിഗ്‌ബോസ് ഇപ്പോള്‍ പുറത്താണ്ഭാഗ്യലക്ഷ്മിയുടെ വോയ്‌സ് എങ്ങനെ ചോര്‍ന്നു; തുറന്നടിച്ച് മജ്‌സിയ, ബിഗ്‌ബോസ് ഇപ്പോള്‍ പുറത്താണ്

കാഷ്വൽ ലുക്കിൽ തമന്ന ഭാട്ടിയ, ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
Ananthapuri election result prediction| Oneindia Malayalam

English summary
Muslim League leader PV Abdul Vahab submitted Nomination for Rajya Sabha Election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X