കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലിം ലീഗില്‍ കൂട്ടപ്പൊരിച്ചില്‍; പാണക്കാട് തങ്ങളുടെ വാക്ക് അന്തിമം എന്ന് കുഞ്ഞാലിക്കുട്ടി, പക്ഷേ..

Google Oneindia Malayalam News

മലപ്പുറം: ഹരിതയില്‍ വിവാദവും അഭിപ്രായ പ്രകടനങ്ങളും നിലയ്ക്കാതെ മുസ്ലിം ലീഗ്. എംകെ മുനീര്‍ എംഎല്‍എ പറയുന്നത് ഒന്ന്. പികെ കുഞ്ഞാലിക്കുട്ടി എംഎല്‍എ പറയുന്നത് മറ്റൊന്ന്. കെപിഎ മജീദ് എംഎല്‍എയുടെ പ്രതികരണവും ചര്‍ച്ചകള്‍ക്ക് ചൂടേറിയിട്ടുണ്ട്. പാര്‍ട്ടിയില്‍ ഇക്കാര്യത്തില്‍ ഭിന്നത രൂക്ഷമാണ് എന്നാണ് വ്യക്തമാകുന്നത്. ഹരിത ഭാരവാഹികളെ പ്രശംസിച്ച് പ്രതികരിച്ച എംകെ മുനീര്‍ ചര്‍ച്ച നടക്കാനുള്ള സാധ്യതയും സൂചിപ്പിച്ചു.

എന്നാല്‍ ഹരിത വിഷയത്തില്‍ തീരുമാനം എടുത്തതാണെന്നും പാണക്കാട് തങ്ങന്‍മാരുടെ തീരുമാനം മുസ്ലിം ലീഗില്‍ അന്തിമമാണെന്നും കുഞ്ഞാലിക്കുട്ടി പറയുന്നു. വിവാദത്തില്‍ ചര്‍ച്ചകള്‍ തുടരുന്നതില്‍ സാദിഖലി ശിഹാബ് തങ്ങള്‍ക്ക് അതൃപ്തിയുണ്ടെന്നാണ് വിവരം. പാണക്കാട് കുടുംബത്തിന് പിന്തുണ നല്‍കി ഇഡി വിവാദത്തില്‍ അനുകൂല നിലപാട് രൂപപ്പെടുത്തുകയാണ് കുഞ്ഞാലിക്കുട്ടിയുടെ ലക്ഷ്യമെന്നും പറയപ്പെടുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ....

ഷോര്‍ട്‌സ് ധരിച്ച് ഖത്തര്‍, സൗദി ഭരണാധികാരികള്‍; യുഎഇ സുരക്ഷാ മേധാവിയും, അപൂര്‍വ ചിത്രങ്ങള്‍ഷോര്‍ട്‌സ് ധരിച്ച് ഖത്തര്‍, സൗദി ഭരണാധികാരികള്‍; യുഎഇ സുരക്ഷാ മേധാവിയും, അപൂര്‍വ ചിത്രങ്ങള്‍

1

എംഎസ്എഫ് നേതാക്കള്‍ക്കെതിരെ ഹരിത ഭാരവാഹികള്‍ വനിതാ കമ്മീഷനില്‍ പരാതി നല്‍കിയതോടെയാണ് വിവാദം ശക്തമായത്. പരാതി പിന്‍വലിക്കാത്ത ഹരിത ഭാരവാഹികള്‍ക്കെതിരെ മുസ്ലിം ലീഗ് നടപടിയെടുക്കുകയായിരുന്നു. സംസ്ഥാന കമ്മിറ്റി മരവിപ്പിക്കുകയും പിന്നീട് പരാതി നല്‍കിയവരെ ഒഴിവാക്കി പുതിയ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു.

2

തൊട്ടുപിന്നാലെ ഹരിത ഭാരവാഹികളെ പിന്തുണച്ച എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയയെ പദവിയില്‍ നിന്ന് നീക്കി. എംഎസ്എഫ് സംസ്ഥാന നേതാവിനെതിരെയും നടപടിയെടുത്തു. കൂടുതല്‍ പേര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് വാര്‍ത്തകള്‍ വന്നു. അതിനിടെയാണ് ഹരിത ഭാരവാഹികളെ ഭാരവാഹിത്തത്തില്‍ നിന്ന് നീക്കിയെങ്കിലും അവരുമായുള്ള ആശയവിനിമയം തടഞ്ഞിട്ടില്ല എന്ന് എംകെ മുനീര്‍ പ്രതികരിച്ചത്.

3

നീതി തേടി വരുന്നവര്‍ക്ക് നീതി ഉറപ്പാക്കുന്ന പാരമ്പര്യമാണ് മുസ്ലിം ലീഗിനുള്ളത് എന്നായിരുന്നു കെപിഎ മജീദിന്റെ പ്രതികരണം. അഭിപ്രായ വ്യത്യാസങ്ങള്‍ ഒരുമിച്ചിരുന്ന് പരിഹരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഇതിനോട് ഫാത്തിമ തഹ്ലിയ പ്രതികരിച്ചു. ഇന്‍ഷാ അല്ലാഹ് എന്നായിരുന്നു അവരുടെ പ്രതികരണം. തഹ്ലിയയെ പദവിയില്‍ നിന്ന് നീക്കിയതില്‍ മുനീറിന് അതൃപ്തിയു്ണ്ട് എന്ന വാര്‍ത്തകളും വന്നിരുന്നു.

4

പലവിധ ചര്‍ച്ചകള്‍ തുടരവെയാണ് വിഷയത്തില്‍ കടുപ്പിച്ച് പികെ കുഞ്ഞാലിക്കുട്ടി രംഗത്തുവന്നത്. മുസ്ലിം ലീഗില്‍ അവസാന വാക്ക് പാണക്കാട് തങ്ങള്‍ കുടുംബത്തിന്റേതാണെന്നും അവര്‍ എടുത്ത തീരുമാനത്തില്‍ മാറ്റമില്ല എന്നുമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ ഇന്നത്തെ പ്രതികരണം. പാണക്കാട് തങ്ങന്‍മാരെ അനുസരിക്കുകയാണ് മുസ്ലിം ലീഗിലെ രീതി. ഓരോ പാര്‍ട്ടിക്കും അവരുടേതായ രീതിയുണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ശൈശവ വിവാഹം വീണ്ടും വരുന്നു!! പുതിയ നിയമവുമായി കോണ്‍ഗ്രസ് സര്‍ക്കാര്‍, കടുത്ത പ്രതിഷേധംശൈശവ വിവാഹം വീണ്ടും വരുന്നു!! പുതിയ നിയമവുമായി കോണ്‍ഗ്രസ് സര്‍ക്കാര്‍, കടുത്ത പ്രതിഷേധം

5

ഹരിതക്കെതിരായ നടപടി പാര്‍ട്ടി നേതൃത്വം ഒരുമിച്ചെടുത്ത തീരുമാനമാണ് എന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഹരിത ഭാരവാഹികള്‍ക്കെതിരെ ശക്തമായ നടപടിയെടുത്തതിന് പിന്നില്‍ സാദിഖലി തങ്ങളാണ് എന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. നേതാക്കളുടെ പുതിയ അഭിപ്രായ പ്രകടനത്തില്‍ സാദിഖലി തങ്ങള്‍ക്ക് അതൃപ്തിയുണ്ടെന്നാണ് വിവരം. ഇതാണ് കുഞ്ഞാലിക്കുട്ടിയുടെ പുതിയ പ്രസ്താവനയ്ക്ക് പിന്നിലെന്നും പറയപ്പെടുന്നു.

6

ഹരിത ഭാരവാഹികളോട് അനുകൂല നിലപാടാണ് നേരത്തെ മുനീര്‍ എടുത്തിരുന്നത്. കുഞ്ഞാലിക്കുട്ടി മറിച്ചും. നമ്മുടെ കുട്ടികളെല്ലാം ബ്രില്യന്റാണ് എന്ന മുനീറിന്റെ പ്രതികരണം ഹരിത ഭാരവാഹികള്‍ക്കുള്ള പിന്തുണയായി കണക്കാക്കുന്നു. എന്നാല്‍ പാര്‍ട്ടി നേതൃത്വം ഏറെ ചര്‍ച്ച ചെയ്ത് എടുത്ത തീരുമാനത്തിനെതിരെ അഭിപ്രായങ്ങള്‍ തുടരുന്നത് ഭാവിയില്‍ ദോഷം ചെയ്യുമെന്നാണ് മുസ്ലിം ലീഗിനെ ഒരു വിഭാഗത്തിന്റെ നിലപാട്.

'ശിവകാമി ദേവി'ക്ക് പിറന്നാള്‍; ഈ സുന്ദരിമാര്‍ ആരെന്ന് പറയാമോ? അടിപൊളി ചിത്രങ്ങള്‍ കാണാം

7

ഇഡി വിവാദത്തില്‍ പാണക്കാട് കുടുംബവും കുഞ്ഞാലിക്കുട്ടിയും തമ്മില്‍ അതൃപ്തി നിലനില്‍ക്കുന്നു എന്ന സൂചനകള്‍ പുറത്തുവന്നിരുന്നു. ഹരിത വിഷയത്തില്‍ പാണക്കാട് തങ്ങളുടെ തീരുമാനം അന്തിമമാണ് എന്ന കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവനയ്ക്ക് പിന്നില്‍ ചില ലക്ഷ്യങ്ങളുണ്ടത്രെ. തങ്ങള്‍ കുടുംബത്തിനുള്ള അതൃപ്തി ഇല്ലാതാക്കാന്‍ കിട്ടിയ അവസരമായിട്ടാണ് അദ്ദേഹം ഹരിത വിഷയം കാണുന്നതെന്നും പറയപ്പെടുന്നു. അതേസമയം, മുസ്ലിം ലീഗിലെ സുന്നി-മുജാഹിദ് ധാരകള്‍ തമ്മിലുള്ള ഭിന്നതയാണ് ഹരിത വിവാദത്തില്‍ നിഴലിക്കുന്നത് എന്നാണ് മറ്റൊരു അഭിപ്രായം.

Recommended Video

cmsvideo
ആണുങ്ങൾക്കെതിരെ പരാതി പറഞ്ഞ ഹരിത ഇനി ഇല്ല..പിടിച്ചു പുറത്താക്കി

English summary
Muslim League Leaders Sharing Different Opinion Over Haritha Controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X