കോൺഗ്രസിനോട് വിലപേശാൻ മുസ്ലീം ലീഗ്, നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് ലീഗിന്റെ പുതിയ നീക്കം
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പികെ കുഞ്ഞാലിക്കുട്ടിയെ എംപി സ്ഥാനം രാജി വെപ്പിച്ച് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടക്കിക്കൊണ്ട് വരാനുളള തീരുമാനത്തിലാണ് മുസ്ലീം ലീഗ്. പാര്‍ട്ടി അണികളില്‍ നിന്നും യൂത്ത് ലീഗില്‍ നിന്നുമടക്കം ഈ തീരുമാനത്തിനെതിരെ വിമര്‍ശനം ഉയര്‍ന്ന് കഴിഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് തോല്‍വിയും ജോസ് പക്ഷം യുഡിഎഫ് വിട്ടതും മുന്നണിയില്‍ ലീഗിന് കരുത്ത് വര്‍ധിപ്പിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടാനാണ് ലീഗ് നീക്കം. വിശദാംശങ്ങള്‍ ഇങ്ങനെ..

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും
വേങ്ങര എംഎല്‍എ സ്ഥാനം രാജിവെച്ചാണ് മലപ്പുറം പാര്‍ലമെന്റ് സീറ്റില്‍ മത്സരിച്ച് പികെ കുഞ്ഞാലിക്കുട്ടി ലോക്‌സഭയിലെത്തിയത്. ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ചയും സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതുമായ സാഹചര്യത്തിലാണ് കുഞ്ഞാലിക്കുട്ടിയെ കേരളത്തിലേക്ക് മടക്കിക്കൊണ്ട് വരാന്‍ മുസ്ലീം ലീഗ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി മത്സരിക്കുകയും ചെയ്യും.

ദുര്‍ബലമായി കോണ്‍ഗ്രസ്
മലപ്പുറം, കാസര്‍കോട് പോലുളള ജില്ലകളില്‍ യുഡിഎഫിനെ താങ്ങി നിര്‍ത്തുന്നത് മുസ്ലീം ലീഗാണ്. വലിയ പ്രതീക്ഷകളോടെ നേരിട്ട തദ്ദേശ തിരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടിയേറ്റതോടെ മുന്നണിയിലും കോണ്‍ഗ്രസ് ദുര്‍ബലമായിരിക്കുകയാണ്. ഇതോടെ മുന്നണിയില്‍ സ്വാധീനവും കരുത്തും കൂട്ടാനുളള ശ്രമത്തിലാണ് മുസ്ലീം ലീഗ്.

വിലപേശല്‍ ശേഷി കൂടി
നിലവില്‍ 24 സീറ്റുകളില്‍ ആണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ലീഗ് മത്സരിക്കുന്നത്. കൂടുതല്‍ സീറ്റ് ആവശ്യപ്പെടണം എന്നുളള ആവശ്യം നേരത്തെ മുതല്‍ക്കേ തന്നെ ലീഗിനകത്തുണ്ടായിരുന്നു. പുതിയ സാഹചര്യത്തില്‍ ആ ആവശ്യം ശക്തിപ്പെടുന്നു. മുന്നണിയില്‍ പാര്‍ട്ടിക്ക് വിലപേശല്‍ ശേഷി കൂടിയിട്ടുണ്ട് എന്ന് തന്നെയാണ് മുസ്ലീം ലീഗ് നേതൃത്വവും വിലയിരുത്തുന്നത്.

കൂടുതല്‍ സീറ്റുകള്‍ക്ക് അര്‍ഹത
നിയമസഭാ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ക്ക് അര്‍ഹത ഉണ്ടെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ സീറ്റ് ചോദിക്കുന്നത് സ്വാഭാവികമാണ്. യുഡിഎഫിലെ എല്ലാ പാര്‍ട്ടികളും കൂടിയാലോചിച്ച് ഇക്കാര്യത്തില്‍ ധാരണയുണ്ടാക്കുമെന്നും പൊന്നാനി എംപി കൂടിയായ നേതാവ് പറഞ്ഞു.

6 സീറ്റുകൾ അധികം
നിയമസഭാ തിരഞ്ഞെടുപ്പില്‍ 30 സീറ്റുകള്‍ക്കാണ് മുസ്ലീം ലീഗ് അവകാശവാദം ഉന്നയിക്കാനുളള സാധ്യത. നേരത്തെ മത്സരിച്ചിരുന്ന സീറ്റുകള്‍ കൂടാതെ 6 സീറ്റുകളാണ് ലീഗ് അധികമായി ആവശ്യപ്പെടുക. കല്‍പ്പറ്റ, കൂത്തുപറമ്പ, പേരാമ്പ്ര, അമ്പലപ്പുഴ, പൂഞ്ഞാര്‍, കരുനാഗപ്പളളി എന്നീ സീറ്റുകളാണ് മുസ്ലീം ലീഗ് മുന്നണിയില്‍ ആവശ്യപ്പെടാന്‍ സാധ്യത എന്നാണ് റിപ്പോര്‍ട്ടുകള്‍.

മുന്നണി വിട്ടവരുടെ സീറ്റുകൾ
കേരള കോണ്‍ഗ്രസ് എം ജോസ് കെ മാണി വിഭാഗം മുന്നണി വിട്ടതോടെ യുഡിഎഫില്‍ സീറ്റുകള്‍ ഒഴിവ് വന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ലീഗിന്റെ നീക്കം. കൂടാതെ എല്‍ജെഡിയും യുഡിഎഫ് വിട്ട് എല്‍ഡിഎഫ് പാളയത്തിലേക്ക് പോയിട്ടുണ്ട്. ഈ സീറ്റുകള്‍ ഏറ്റെടുക്കണമെന്ന് കോണ്‍ഗ്രസ് കണക്ക് കൂട്ടുമ്പോഴാണ് കൂടുതല്‍ സീറ്റുകള്‍ക്ക് വേണ്ടി മുസ്ലീം ലീഗ് കരുനീക്കം നടത്തുന്നത്.

സീറ്റുകൾ ഏറ്റെടുക്കാൻ കോൺഗ്രസ്
ജോസ് വിഭാഗം മത്സരിച്ചിരുന്ന സീറ്റുകള്‍ക്ക് നേരത്തെ മുതല്‍ക്കേ തന്നെ പിജെ ജോസഫ് വിഭാഗം അവകാശവാദം ഉന്നയിക്കുന്നുണ്ട്. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ കോട്ടയും ഇടുക്കിയിലും അടക്കം ജോസഫ് പക്ഷത്തിന് വന്‍ തിരിച്ചടിയേല്‍ക്കേണ്ടി വന്ന സാഹചര്യത്തില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടാല്‍ കോണ്‍ഗ്രസ് അംഗീകരിക്കണമെന്നില്ല. അതേസമയം ലീഗിന്റെ വിലപേശലിനെ കോണ്‍ഗ്രസിന് എതിര്‍ക്കാനായേക്കില്ല.

വടക്ക് നിന്ന് ചുവട് മാറാൻ
മലപ്പുറം അടക്കമുളള വടക്കന്‍ ജില്ലകളില്‍ നിന്നും മധ്യകേരളത്തിലേക്കും തെക്കന്‍ കേരളത്തിലേക്കും കൂടി ചുവട് മാറ്റാനാണ് മുസ്ലീം ലീഗ് ശ്രമം നടത്തുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ യുഡിഎഫ് പൊതുവേ പ്രതികൂല സാഹചര്യത്തിലൂടെ കടന്ന് പോകുമ്പോള്‍ കുഞ്ഞാലിക്കുട്ടിയെ പോലൊരു നേതാവിന്റെ സാന്നിധ്യം സംസ്ഥാനത്ത് ആവശ്യമാണെന്നാണ് മുസ്ലീം ലീഗ് നേതൃത്വം കണക്ക് കൂട്ടുന്നത്.

വേങ്ങരയിലോ മലപ്പുറത്തോ
എംപി സ്ഥാനം രാജി വെച്ച് വരുന്ന കുഞ്ഞാലിക്കുട്ടി വേങ്ങരയിലോ മലപ്പുറത്തോ ആവും മത്സരിക്കുക. വിവാദങ്ങളില്‍ മൂക്കറ്റം മുങ്ങി നില്‍ക്കുമ്പോഴും തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വന്‍ വിജയം നേടിയത് കോണ്‍ഗ്രസിനേയും ലീഗിനേയും നടുക്കിയിട്ടുണ്ട്. മാസങ്ങള്‍ മാത്രം അവശേഷിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലെ ഫലം ആവര്‍ത്തിക്കുമോ എന്ന ആശങ്കയും യുഡിഎഫിനുണ്ട്.












Click it and Unblock the Notifications