കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍ ആശുപത്രിയില്‍

Google Oneindia Malayalam News

കൊച്ചി: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ ആശുപത്രിയില്‍. അങ്കമാലിയിലെ ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ് അദ്ദേഹം. കഴിഞ്ഞ രണ്ടാഴ്ചയോളമായി ഇവിടെ ചികില്‍സയില്‍ കഴിയുന്ന അദ്ദേഹത്തിനൊപ്പം ബന്ധുക്കളുണ്ട്. നേരത്തെ കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു ഹൈദരലി തങ്ങള്‍. തുടര്‍ന്ന് ആയുര്‍വേദ ചികില്‍സയ്ക്കായി കോട്ടക്കലിലെ ആശുപത്രിയിലെത്തിച്ചിരുന്നു. ഈ വേളയിലാണ് കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി അദ്ദേഹത്തെ സന്ദര്‍ശിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയായി ഹൈദരലി തങ്ങള്‍ ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലാണ് എന്ന് മുസ്ലിം ലീഗ് വൃത്തങ്ങള്‍ പറഞ്ഞു.

s

കഴിഞ്ഞാഴ്ച തിരൂരില്‍ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമകരണത്തില്‍ പുതിയ സഹകരണ ആശുപത്രി പ്രവര്‍ത്തനം തുടങ്ങിയിരുന്നു. കേരളത്തിലെ രാഷ്ട്രീയ-മത സംഘടനാ നേതാക്കളെല്ലാം ഉദ്ഘാടനത്തില്‍ പങ്കെടുത്തിരുന്നു എങ്കിലും ഹൈദരലി തങ്ങള്‍ എത്തിയില്ല. ആരോഗ്യനില തൃപ്തികരമല്ലാത്തതിനാലാണ് അദ്ദേഹം ഉദ്ഘാടനത്തിന് എത്താതിരുന്നത്. സാദിഖലി തങ്ങളുടെ അധ്യക്ഷതയിലായിരുന്നു ഉദ്ഘാടന ചടങ്ങുകള്‍.

കേരള കോണ്‍ഗ്രസ് ബി മാറുന്നു!! അവയവം ദാനം ചെയ്യുമെന്ന് ഗണേഷ് കുമാര്‍, മരണം വരെ തുടരില്ല, ഒഴിയുംകേരള കോണ്‍ഗ്രസ് ബി മാറുന്നു!! അവയവം ദാനം ചെയ്യുമെന്ന് ഗണേഷ് കുമാര്‍, മരണം വരെ തുടരില്ല, ഒഴിയും

അതേസമയം, ഹൈദരലി തങ്ങളുടെ ആരോഗ്യനില ഗുരുതരമാണ് എന്ന് റിപ്പോര്‍ട്ടര്‍ ടിവി ആശുപത്രി അധികൃതരെ ഉദ്ധരിച്ച് വാര്‍ത്ത നല്‍കി. സമസ്തയുടെ അധ്യക്ഷപദവിയും ഹൈദരലി തങ്ങള്‍ അലങ്കരിക്കുന്നുണ്ട്. ചെമ്മാട് ദാറുല്‍ഹുദ ഇസ്ലാമിക് അക്കാദമിയുടെ പ്രസിഡന്റ് കൂടിയാണ് ഹൈദരലി തങ്ങള്‍. കഴിഞ്ഞ കുറച്ച് മാസങ്ങളായി സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലാണ് മുസ്ലിം ലീഗ് യോഗങ്ങള്‍ ചേരുന്നത്.

തിരുവല്വാമലയില്‍ തോറ്റതിന് തൃശൂരില്‍ പണി കൊടുക്കാന്‍ ബിജെപി; കോര്‍പറേഷനില്‍ ഇടത് വീഴുമോ?തിരുവല്വാമലയില്‍ തോറ്റതിന് തൃശൂരില്‍ പണി കൊടുക്കാന്‍ ബിജെപി; കോര്‍പറേഷനില്‍ ഇടത് വീഴുമോ?

English summary
Muslim League State President Hyder Ali Shihab Thangal Admitted Hospital in Angamali
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X