Get Updates
Get notified of breaking news, exclusive insights, and must-see stories!

അനുസ്മരിച്ചത് ബനാത്ത് വാലയെ; കുത്ത് കുഞ്ഞാലിക്കുട്ടിക്ക്, മുസ്ലിം ലീഗ് നേതാവിന്റെ കുറിപ്പ്

മലപ്പുറം: മുസ്ലിം ലീഗിന്റെ സമുന്നത നേതാവായിരുന്ന ഗുലാം മുഹമ്മദ് ബനാത്ത് വാലയെ അനുസ്മരിച്ച് സംസ്ഥാന സെക്രട്ടറി കെഎസ് ഹംസ എഴുതിയ കുറിപ്പില്‍ കുഞ്ഞാലിക്കുട്ടിക്ക് പരോക്ഷ വിമര്‍ശനം. ജനങ്ങള്‍ക്കും സമുദായത്തിനും വേണ്ടി പ്രവര്‍ത്തിച്ച ബനാത്ത് വാലയ്ക്ക് സത്കാരങ്ങളോ യാത്രകളോ തടസമായിരുന്നില്ലെന്നാണ് ഹംസയുടെ കുറിപ്പിലെ വാക്കുകള്‍. ഇത് കുഞ്ഞാലിക്കുട്ടിയെ പരോക്ഷമായി വിമര്‍ശിക്കുന്നതാണ് എന്നാണ് ആരോപണം. സുപ്രധാന ബില്ലുകള്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയാകുമ്പോള്‍ സത്കാരത്തിന്റെ പേരില്‍ സഭയിലെത്താതിരുന്ന കുഞ്ഞാലിക്കുട്ടിക്കെതിരെ നേരത്തെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇക്കാര്യമാണ് ഹംസ തന്റെ കുറിപ്പില്‍ സൂചിപ്പിക്കുന്നതെന്നാണ് വിലയിരുത്തല്‍.

p

നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങി വന്നതും തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയും മുന്നണിയും നേരിട്ട തിരിച്ചടിയുമെല്ലാം കുഞ്ഞാലിക്കുട്ടിക്കെതിരെ വിമര്‍ശനത്തിന് കാരണമായിരുന്നു. യൂത്ത് ലീഗ് കടുത്ത വിമര്‍ശനമാണ് പാര്‍ട്ടി നേതൃത്വത്തിനെതിരെ ഉന്നയിച്ചിരിക്കുന്നത്. അതിന് പിന്നാലെയാണ് സംസ്ഥാന സെക്രട്ടറിയുടെ കുറിപ്പ്. ബനാത്ത് വാലയെ അനുസ്മരിച്ച് കെഎസ് ഹംസ എഴുതിയ കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെ...

Recommended Video

cmsvideo
    Delta plus is a variant of concern, says government, Warns Three States | Oneindia Malayalam

    ലോകകപ്പ് വിജയത്തിന്റെ 38ാം വാർഷികാഘോഷം- ചിത്രങ്ങൾ

    ജനാബ് ഗുലാം മുഹമ്മദ് ബനാത്ത് വാല സാഹിബിന്റെ
    വിയോഗത്തിന് ഇന്നേക്ക് പതിമൂന്ന് വര്‍ഷം തികയുന്നു
    ഇന്ത്യയിലെ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് കരുത്തായി നിന്ന മഹാമനീഷിയായിരുന്നു ബനാത്ത് വാല സാഹിബ്
    പറയേണ്ടത്
    ആരുടെ മുഖത്ത് നോക്കിയും കൃത്യമായി പറയുന്ന തന്റേടമുള്ള നേതാവ്.
    വിജ്ഞാനം നിറഞ്ഞ് തുളുമ്പുന്ന വാഗ്ധ്വാരണിയുടെ ഉടമയായ ബനാത്ത് വാല സാഹിബിന്റെ പ്രഭാഷണങ്ങള്‍, വര്‍ഷങ്ങള്‍ക്കിപ്പുറവും തലമുറയെ ആവേശഭരിതരാക്കുന്നുണ്ട്.
    മികച്ച വിദ്യാഭ്യാസ വിചക്ഷണനായാണ് ബനാത്ത് വാല അറിയപ്പെടുന്നത്.
    1967-ലും 1972-ലും മഹാരാഷ്ട്ര അസംബ്ലിയില്‍ അംഗമായിരുന്നു. തുടര്‍ന്ന് 1977- മുതല്‍ ഏഴ് തവണ പൊന്നാനി മണ്ഡലത്തെ പ്രതിനിധീകരിച്ച് പാര്‍ലമെന്റഗമായി. മികച്ച പാര്‍ലിമെന്റേറിയന്‍ എന്ന നിലക്ക് നിരവധി അംഗീകാരങ്ങള്‍ തേടിയെത്തിയിട്ടുണ്ട്.
    സമുദായം തന്നിലര്‍പ്പിച്ച വിശ്വാസത്തെ കളങ്കമില്ലാതെ കൊണ്ട് പോകാന്‍ അദ്ദേഹത്തിന് സാധ്യമായി എന്നത് പാര്‍ലമെന്റിനകത്തും പുറത്തും നടത്തിയ ന്യൂനപക്ഷ പ്രശ്‌നങ്ങളിലെ കൃത്യമായ ഇടപെടലുകളിലൂടെ നമുക്ക് ബോധ്യമാകും.
    പ്രതിസന്ധികളില്‍ പതറാതെ ഒരു സിംഹഗര്‍ജ്ജനമായി സഭക്കകത്ത് നിലകൊണ്ടു...,ഭരണകൂടങ്ങള്‍ക്കൊരു താക്കീതായി..,
    വിവാഹമോചിത നിയമമടക്കം സുപ്രധാനമായ നിരവധി നിയമങ്ങളാണ് അദ്ദേഹത്തിന്റെ ഇടപെടലുകളിലൂടെ പിറവിയെടുത്തത്.
    പ്രതിസന്ധികളില്‍ ഒളിച്ചോടാന്‍ തയ്യാറാവാതെ പ്രതിബദ്ധത പുലര്‍ത്തി , സല്‍ക്കാരങ്ങളോ യാത്ര പ്രതിബന്ധങ്ങളോ ആ കര്‍മ്മ സരണിയില്‍ വിലങ്ങ് തടിയായില്ല. ഭയഭക്തിയുടെ ചൈതന്യം അങ്കുരിക്കുന്ന ഹൃദയത്തോടെ സധൈര്യം നേരിടുകയായിരുന്നു.
    എന്ത് കൊണ്ടും പുതുതലമുറക്ക് മാര്‍ഗ്ഗദര്‍ശിയാണു് ഗുലാം മഹ്മൂദ് ബനാത് വാല സാഹിബ്
    2008 ജൂണ്‍ 26 ന് അന്ത്യകര്‍മ്മങ്ങള്‍ക്കായി ബോംബെയില്‍ എത്തിച്ചേര്‍ന്നതും മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാനായതും ഇന്നലത്തെപ്പോലെ ഇന്നുമോര്‍ക്കുന്നു.
    നാഥന്‍ സ്വര്‍ഗീയാരാമത്തില്‍ ഒന്നിപ്പിക്കട്ടെ
    കെ.എസ് ഹംസ
    മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി

    സാരിയില്‍ കിടിലന്‍ ലുക്കില്‍ ശ്രുതി ഡാങ്കെ; വൈറലായ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+