കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പികെ കുഞ്ഞാലിക്കുട്ടിയുടെ രാജി; അന്തിമ തീരുമാനം നാളത്തെ ലീഗ്‌ നേതൃ യോഗത്തില്‍

Google Oneindia Malayalam News

കോഴിക്കോട്‌: പി കെ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവെക്കുമോ എന്ന കാര്യത്തില്‍ നാളെ അന്തിമ തീരുമാനം ഉണ്ടായേക്കും. മലപ്പുറത്ത്‌ ഇക്കാര്യം ആലോചിക്കാന്‍ പാണക്കാട്‌ തങ്ങളുടെ വസതിയില്‍ നാളം ലീഗ്‌ നേതൃയോഗം ചേര്‍ന്നേക്കുമെന്ന്‌ റിപ്പോര്‍ട്ടുകളുണ്ട്‌. പല തലങ്ങളില്‍ നിന്നും എതിര്‍പ്പുകളും എതിര്‍ അഭിപ്രായങ്ങളും ഉയര്‍ന്ന സാഹചര്യത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ രാജി തീരുമാനം വൈകിപ്പിക്കാനാണ്‌ ലീഗ്‌ നേതൃത്വം ആലോചിക്കുന്നതെന്നാണ്‌ സൂചന.

ജനുവരി ആദ്യവാരത്തോടെ എംപി സ്ഥാനം രാജി വെച്ച്‌ സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാനായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ ആദ്യ തീരുമാനം. ലീഗ്‌ ഉന്നതാധികാരസമിതിയോഗത്തില്‍ രണ്ട്‌ ദിവസം ചര്‍ച്ച ചെയ്‌ത ശേഷമാണ്‌ തീരുമീനം പ്രഖ്യാപിച്ചത്‌. അതിന്‌ ശേഷം കോഴിക്കോട്‌ ചേര്‍ന്ന ദേശീയസമിതി യോഗവും കുഞ്ഞാലിക്കുട്ടിയുടെ രാജിക്ക്‌ അംഗീകാരം നല്‍കി.

kunhalikkutti

നിയമസഭാ തിരഞ്ഞെടുപ്പടുക്കുമ്പോള്‍ രാജി വെച്ചാല്‍ വിവാദമുണ്ടായേക്കം എന്നതിനാലാണ്‌ രാജി തീരുമാനം കുഞ്ഞാലിക്കുട്ടിയും ലീഗും നേരത്തെ തന്നെ പ്രഖ്യാപിച്ചത്‌. നിയമസഭാ തിരഞ്ഞെടുപ്പില്‍ ലീഗിനെ കുഞ്ഞാലിക്കുട്ടി നയിക്കും. ഉപതിരഞ്ഞെടുപ്പില്‍ മലപ്പുറത്തേക്ക്‌ യുവനേതാക്കളെ പരിഗണിക്കും. യുഡിഎഫില്‍ നിലവിലുള്ള കുഴപ്പങ്ങള്‍ പരിഹരിക്കാനും കുഞ്ഞാലിക്കുട്ടി പ്രധാന പങ്കു വഹിക്കും. യുഡിഎഫ്‌ ഘടക കക്ഷിയിലെ സ്വീകര്യതയും സ്വാധീനവും പരിഗണിച്ചാണ്‌ കുഞ്ഞാലിക്കുട്ടിയെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക്‌ തിരിച്ചുകൊണ്ടു വരുന്നതെന്നാണ്‌ ലീഗിന്റെ വിശദീകരണം.
2019ല്‍ കേന്ദ്ര മന്ത്രിപദം പ്രതീക്ഷിച്ചാണ്‌ കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റില്‍ മത്സരിച്ചത്‌. എന്നാല്‍ യുപിഎയുടെ തകര്‍ച്ച തിരിച്ചടിയായി. കഴിഞ്ഞ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിന്റെ ചുമതല കുഞ്ഞാലിക്കുട്ടിക്ക്‌ പാര്‍ട്ടി നല്‍കിയതോടെ അദ്ദേഹത്തിന്റെ തിരിച്ചു വരവ്‌ വ്യക്തമായിരുന്നു.
കുഞ്ഞാലിക്കുട്ടി മടങ്ങിവരവ്‌ പ്രഖ്യാപിച്ചതോടെ പാര്‍ട്ടിക്ക്‌ അകത്തും പുറത്തുനിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. കോണ്‍ഗ്രസിനകത്ത്‌ തന്നെ എതിരഭിപ്രായങ്ങള്‍ ഉയര്‍ന്നു. പാര്‍ലമെന്റില്‍ കോണ്‍ഗ്രസ്‌ എംപിമാരെ കുറക്കേണ്ടതില്ലെന്നും, അതിനാല്‍ ഒരു സിറ്റിംഗ്‌ എംപിയും രാജിവെച്ച്‌ മത്സരിക്കേണ്ടതില്ലെന്നും ഹൈക്കമാന്റ്‌ തീരുമാനിച്ചു. അധികാരക്കൊതി കാരണമുള്ള തിരിച്ചുവരുവാണ്‌ കുഞ്ഞാലിക്കുട്ടിയുടേത്‌ എന്ന മുറിമുറുപ്പും മുന്നണിയിലുണ്ട്‌. ഖജനാവിലെ ചിലവിട്ട്‌ ഉപതിരഞ്ഞെടുപ്പ്‌ നടത്തേണ്ട്‌ി വരുന്നതാണ്‌ വിമര്‍ശനത്തിന്‌ മറ്റൊരു കാരണം.
കുഞ്ഞാലിക്കുട്ടിയുടെ രാജി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട്‌ മുസ്ലിം ലീഗ്‌ അധ്യക്ഷന്‍ ഹൈദരലി തങ്ങളുടെ മകനും യൂത്ത്‌ ലീഗ്‌ ദേശീയ വൈസ്‌ പ്രസിഡന്റുമായ മുഈന്‍ അലി തങ്ങള്‍ അടക്കം അഭിപ്രായപ്പെട്ടതും തിരിച്ചടിയായി. പാര്‍ട്ടിയില്‍ത്തന്നെ ഇത്തരത്തില്‍ രണ്ടഭിപ്രായം ഉയര്‍ന്ന സാഹചര്യത്തിലാണ്‌ കുഞ്ഞാലിക്കുട്ടിയുടെ രാജി തീരുമാനം വൈകിപ്പിക്കുന്നത്‌. എങ്കിലും നിലവില്‍ രാജി തീരുമാനം കുഞ്ഞാലിക്കുട്ടി ഉപേക്ഷിച്ചെന്ന്‌ പറയാനാകില്ല.എങ്ങനെയാണ്‌ നിലവില്‍ മുന്നണിയിലേയും പാര്‍ട്ടിയിലേയും എതിര്‍പ്പുകളെ കുഞ്ഞാലിക്കുട്ടി നേരിടുക എന്നതിന്‌ അനുസരിച്ചാകും തുടര്‍ നിക്കങ്ങള്‍

English summary
muslim league tomorrow meeting take final decision about pk kunhalikutty resign form MP post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X