കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിറത്തിന്റെ പേരില്‍ അധിക്ഷേപിക്കുന്നത് ലീഗിന്റെ ശൈലിയല്ല; പികെ ബഷീറിന് താക്കീതുമായി നേതൃത്വം

Google Oneindia Malayalam News

മലപ്പുറം: മുന്‍ മന്ത്രി എം എം മണിയെ നിറത്തിന്റെ പേരില്‍ അധിക്ഷേപിച്ച പി കെ ബഷീര്‍ എം എല്‍ എയ്ക്ക് മുന്നറിയിപ്പും താക്കീതും നല്‍കിയെന്ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. നിറത്തിന്റെ പേരില്‍ അധിക്ഷേപിക്കുന്നത് ലീഗിന്റെ ശൈലിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മു പി കെ ബഷീര്‍ എം എല്‍ എയുടെ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതിന് പിന്നാലെയാണ് ലീഗ് നേതൃത്വം പ്രതികരിച്ച് രംഗത്തെത്തിയത്.

'ഒരു സരിത വിളിച്ചു, കേസ് തോറ്റുപോകുമെന്ന് പറഞ്ഞു'; ദുരൂഹത, വെളിപ്പെടുത്തലുമായി ബാലഭാസ്‌കറിന്റെ പിതാവ്'ഒരു സരിത വിളിച്ചു, കേസ് തോറ്റുപോകുമെന്ന് പറഞ്ഞു'; ദുരൂഹത, വെളിപ്പെടുത്തലുമായി ബാലഭാസ്‌കറിന്റെ പിതാവ്

സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വയനാട് കണ്‍വെന്‍ഷന്‍ വേദിയിലായിരുന്നു ഏറനാട് എം എല്‍ എയും ലീഗ് നേതാവുമായ പി കെ ബഷീര്‍ വിവാദ പ്രസംഗം നടത്തിയത്. വിഷയത്തില്‍ പ്രതികരിച്ച് എം എം മണി തന്നെ രംഗത്തെത്തിയിരുന്നു. പി കെ ബഷീറിന്റെ പ്രസംഗം വിവകരക്കേടാണെന്നും മുസ്ലീം ലീഗിന്റെ വിവരക്കേട് അയാള്‍ക്കുമുണ്ടെന്നാണ് എം എം മണി പറഞ്ഞത്.

kerala

ബഷീറിന്റെ പരാമര്‍ശത്തിന് സോഷ്യല്‍ മീഡിയയിലൂടെ ജനങ്ങള്‍ മറുപടി നല്‍കുന്നുണ്ടെന്നും എം എം മണി പറഞ്ഞു. താന്‍ ഒന്നും പറയേണ്ട ആവശ്യമില്ല. എം എല്‍ എ ക്വാര്‍ട്ടേഴ്സില്‍ അടുത്ത മുറികളാണ് തങ്ങളുടേത്. ഇനി നേരിട്ട് കാണുമ്പോള്‍ ചോദിക്കുമെന്നും എം എം മണി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

പുതിയ സന്തോഷം പങ്കുവച്ച് ഗോപി സുന്ദറും അമൃതയും; പൊളിച്ചെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍

കുറുപ്പ് കണ്ടാല്‍ പിണറായിക്ക് പേടി. പര്‍ദ്ദ കണ്ടാലും പേടി. നാളെ സംസ്ഥാന കമ്മിറ്റിയില്‍ പോകുമ്പോള്‍ എം എം മണിയെ കണ്ടാല്‍ എന്തായിരിക്കും സ്ഥിതി ? കാരണം അയാളുടെ നിറവും കറുപ്പല്ലേ എന്നാണ് പി കെ ബഷീര്‍ പറഞ്ഞത്. ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം അടക്കമുള്ളവര്‍ വേദിയില്‍ ഇരിക്കുമ്പോഴായിരുന്നു ബഷീറിന്റെ പരാമര്‍ശം.

സംഭവത്തില്‍ പി കെ ബഷീറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഐ എന്‍ എല്‍ രംഗത്തെത്തിയിരുന്നു. സി പി എം മുതിര്‍ന്ന നേതാവായ എം എം മണിക്കെതിരെ മുസ്ലിം ലീഗ് നേതാവും എം എല്‍ എയുമായ പി കെ ബഷീര്‍ നടത്തിയ വംശീയ അധിക്ഷേപം പുരോഗമന കേരളത്തിന് അംഗീകരിക്കാനാവില്ലെന്നും, എത്ര വലിയ രാഷ്ട്രീയ നിലപാടുകളിലെ വിയോജിപ്പുകളായാലും അഭിപ്രായ വ്യത്യാസങ്ങളായാലും വര്‍ഗീയവും വംശീയവുമായ അധിക്ഷേപങ്ങള്‍ ജനാധിപത്യ മതനിരപേക്ഷ സംസ്‌കാരത്തിനു ചേര്‍ന്നതല്ല ഐ എന്‍ എല്‍ നേതാവ് എന്‍ കെ അബ്ദുല്‍ അസീസ് പറഞ്ഞു.

Recommended Video

cmsvideo
Covid | Vacine ഇനി മൂക്കിലൂടെയും, Covidൽ ഗത്യന്തരമില്ലാതെ ജനം | *Covid

English summary
Muslim League Warns PK Basheer MLA For racially abused MM Mani in the name of color
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X