കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലിം ലീഗ് പിന്മാറി; കുതന്ത്രം ജിഫ്രി തങ്ങള്‍ പൊളിച്ചെന്ന് ജലീല്‍... തങ്ങള്‍ തെറ്റിദ്ധരിച്ചെന്ന് മന്ത്രി

Google Oneindia Malayalam News

കോഴിക്കോട്: വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിട്ട സര്‍ക്കാര്‍ നടപടിക്കെതിരെ വെള്ളിയാഴ്ച പള്ളികളില്‍ തീരുമാനിച്ച പ്രതിഷേധത്തില്‍ നിന്ന് മുസ്ലിം ലീഗ് പിന്‍മാറി. സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങളുടെ പ്രതികരണം പുറത്തുവന്നതിന് പിന്നാലെയാണ് മുസ്ലിം ലീഗ് നേതാവ് സാദിഖലി ശിഹാബ് തങ്ങള്‍ നിലപാട് വ്യക്തമാക്കിയത്. മുഖ്യമന്ത്രി സംസാരിക്കുകയും ചര്‍ച്ച ചെയ്യാമെന്നും അറിയിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ അതിന് ശേഷമാകും സമസ്ത നിലപാട് എടുക്കുക.

അഫ്ഗാന്‍-ഇറാന്‍ അതിര്‍ത്തിയില്‍ ഘോര യുദ്ധം; താലിബാന്‍ പട്ടാളം ഇരച്ചെത്തി... തിരിച്ചടിച്ച് ഇറാന്‍അഫ്ഗാന്‍-ഇറാന്‍ അതിര്‍ത്തിയില്‍ ഘോര യുദ്ധം; താലിബാന്‍ പട്ടാളം ഇരച്ചെത്തി... തിരിച്ചടിച്ച് ഇറാന്‍

സമസ്തയുടെ തീരുമാനത്തിന് ഒപ്പം നില്‍ക്കുമെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. പള്ളികളിലെ പ്രതിഷേധത്തെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ചിലര്‍ ശ്രമിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ തീരുമാനമായില്ലെങ്കില്‍ സമരത്തിന് സമസ്ത മുന്നിലുണ്ടാകുമെന്ന് ജിഫ്രി തങ്ങള്‍ പറഞ്ഞു. പള്ളികളിലെ പ്രതിഷേധം അപകടം ചെയ്യും. കഴിഞ്ഞ ദിവസം പുറത്തുവന്ന പ്രസ്താവകളുടെ അടിസ്ഥാനത്തില്‍ കുഴപ്പമുണ്ടാകാന്‍ സാധ്യതയുണ്ട്. പലരും കുഴപ്പമുണ്ടാക്കിയേക്കാമെന്നു സൂചിപ്പിച്ചാണ് പള്ളികളിലെ പ്രതിഷേധം വേണ്ട എന്ന് ജിഫ്രി തങ്ങള്‍ പറഞ്ഞത്.

p

മുസ്ലിം ലീഗിന്റെ കുതന്ത്രത്തെ ജിഫ്രി തങ്ങള്‍ പൊളിച്ചടക്കിയെന്ന് കെടി ജലീല്‍ എംഎല്‍എ പ്രതികരിച്ചു. സമസ്തയുടെ നേതാക്കളെ തെറ്റിദ്ധരിപ്പിച്ചു. മുസ്ലിം ലീഗിന്റെ അണികളായ സമസ്തയിലെ രണ്ടാംനിര നേതാക്കളാണ് ഇതിന് പിന്നില്‍. വിവിധ സംഘടനകളിലെ ലീഗുകാരെ ചേര്‍ത്തുണ്ടാക്കിയ മുസ്ലിം കോഡിനേഷന്‍ കമ്മിറ്റി പിരിച്ചുവിടണം. വഖഫ് മന്ത്രി വി അബ്ദുറഹ്മാന് ഒരു ശാഠ്യവുമില്ല. പള്ളികളിലെ കാര്യങ്ങല്ല, പള്ളിക്കൂടങ്ങളിലെ കാര്യങ്ങളണ് മുസ്ലിം ലീഗ് പറയേണ്ടത്. തെറ്റിദ്ധാരണയുണ്ടെങ്കില്‍ തിരുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞതാണെന്നും കെടി ജലീല്‍ പ്രതികരിച്ചു.

പൃഥ്വിരാജും ഇന്ദ്രജിത്തും ശാഖയില്‍ പോയിട്ടുണ്ടോ? മല്ലിക സുകുമാരന്‍ പറയുന്നു, ബിജെപിയെ കുറിച്ച്...പൃഥ്വിരാജും ഇന്ദ്രജിത്തും ശാഖയില്‍ പോയിട്ടുണ്ടോ? മല്ലിക സുകുമാരന്‍ പറയുന്നു, ബിജെപിയെ കുറിച്ച്...

പള്ളികളിലെ പ്രതിഷേധം വേണ്ട എന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞെങ്കിലും വഖഫ് മന്ത്രി വി അബ്ദുറഹ്മാനെതിരെ രൂക്ഷമായ പ്രതികരണമാണ് അദ്ദേഹം നടത്തിയത്. എന്തുവന്നാലും വഖഫ് നിയമം പാസാക്കുമെന്ന മന്ത്രിയുടെ പ്രസ്താവന ഒരു ധാര്‍ഷ്ട്യമാണ്. അത് അംഗീകരിക്കാനാകില്ലെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ മറുപടിയുമായി മന്ത്രി വി അബ്ദുറഹ്മാന്‍ രംഗത്തുന്നു.

ജിഫ്രി തങ്ങളെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാകാം എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. തന്റെ നിലപാട് നിയമസഭയില്‍ പറഞ്ഞിട്ടുണ്ട്. ചര്‍ച്ച നടത്താമെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയതാണ്. ജിഫ്രി തങ്ങളെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാകാം. ഞാന്‍ പറഞ്ഞ നിലപാടില്‍ ധിക്കാരമുണ്ടെന്ന് അറിയില്ല. ജിഫ്രി തങ്ങള്‍ തെറ്റിദ്ധാരണ മാറ്റണം. തെറ്റായ പരാമര്‍ശം ഞാന്‍ ആരോടും നടത്തിയിട്ടില്ല. നേരിട്ട് കാണാന്‍ അവസരമുണ്ടായാല്‍ തെറ്റിദ്ധാരണ തിരുത്താന്‍ തങ്ങളോട് പറയും. തങ്ങളെ ബഹുമാനിക്കുന്നു. ഒരു സമുദായത്തെ വച്ച് രാഷ്ട്രീയം പാടില്ലെന്നാണ് തന്റെ നിലപാടെന്നും മന്ത്രി അബ്ദുറഹ്മാന്‍ പറഞ്ഞു.

അതേസമയം, പാലക്കാട്ടെ ഒറ്റപ്പാലത്ത് മുസ്ലിം ലീഗിന്റെ കൊടിമരത്തില്‍ റീത്ത് വച്ചു. പള്ളികളെ രാഷ്ടീയ പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് റീത്തിനൊപ്പമുള്ള നോട്ടീസിലുണ്ട്. സിപിഎമ്മാണ് റീത്ത് വച്ചതെന്ന് മുസ്ലിം ലീഗ് ആരോപിച്ചു. പോലീസില്‍ പരാതി നല്‍കി.

Recommended Video

cmsvideo
ഒമിക്രോണ്‍ ബാധിച്ച രാജ്യങ്ങളുടെ കണക്ക് പുറത്തുവിട്ട് ലോകാരോഗ്യ സംഘടന | Oneindia Malayalam

English summary
Muslim League Withdraws Protest At Mosque; KT Jaleel and Minister V Adburahman Response
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X