കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ സിപിഎം പ്രവര്‍ത്തകരുടെ ബൈക്കുകളും ഓട്ടോറിക്ഷകളും കത്തിച്ചു, അക്രമം ഉണ്യാലില്‍ നബിദിനറാലി അക്രമിച്ചതില്‍ പ്രതിഷേധിച്ച്

  • By Desk
Google Oneindia Malayalam News

മലപ്പുറം: ഉണ്യാലില്‍ നബിദിന റാലി അക്രമിച്ചതില്‍ പ്രതിഷേധിച്ച് മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ സിപിഎം പ്രവര്‍ത്തകരുടെ ബൈക്കുകളും ഓട്ടോറിക്ഷയും കത്തിച്ചു

റാണിയെപ്പോലെ ജീവിച്ച ഹണിയുടെ ജീവതം ദയനീയം; കേസ് വാദിക്കാന്‍ പണമില്ല, സഹായമഭ്യര്‍ത്ഥിച്ച് ഹണിപ്രീത്റാണിയെപ്പോലെ ജീവിച്ച ഹണിയുടെ ജീവതം ദയനീയം; കേസ് വാദിക്കാന്‍ പണമില്ല, സഹായമഭ്യര്‍ത്ഥിച്ച് ഹണിപ്രീത്

പറവണ്ണയില്‍ ഇന്ന് പുലര്‍ച്ചെമൂന്നു മണിയോടെ മൂന്ന് ഓട്ടോറിക്ഷകകളും രണ്ട് ബൈക്കുകളും കത്തിച്ചു. സി.പി.എം.പ്രവര്‍ത്തകരായ തായുമ്മാന്റെ പുരക്കല്‍ അനസ്, ബാടാനാത്ത് അബ്ബാസ്, ഹാരിസ് മൗലവി എന്നിവരുടെ ഓട്ടോറിക്ഷകളും പൂക്കോട്ടില്‍ ഷാഫി, തിത്തീന്റെ പുരക്കല്‍ ഷാജഹാന്‍ എന്നിവരുടെ ബൈക്കുകളുമാണ് കത്തിച്ചത്. മുസ്ലീം ലീഗ് പ്രവര്‍ത്തകരാണ് അക്രമത്തിനു പിന്നിലെന്ന് സി.പി.എം.ആരോപിച്ചു.

bike

ഉണ്യാലില്‍ തീയിട്ട് നശിപ്പിച്ച സി.പി.എം പ്രവര്‍ത്തകന്റെ ബൈക്ക്


തീവെപ്പു സംഭവത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സി.പി.എം.പ്രവര്‍ത്തകര്‍ പറവണ്ണയില്‍ റോഡ് ഉപരോധിച്ചു സി.പി.എം.ബ്രാഞ്ച് സെക്രട്ടറി ടി.പി.മജീദ്, ഭാരവാഹികളായ ടി.പി.ഷാജഹാന്‍, പി.പി.ശ്രീധരന്‍ ടി.പി.യൂനുസ് നേതൃത്വം നല്‍കി. തിരൂര്‍ സി.ഐ: എം.കെ.ഷാജിനേതാക്കളുമായി സംസാരിച്ചതിനെ തുടര്‍ന്നാണ് ഉപരോധം അവസാനിപ്പിച്ചത്.

ഉണ്ണിയാല്‍ അക്രമത്തിനു പിന്നില്‍ സി.പി.എം.പ്രവര്‍ത്തകരാണെന്ന് മുസ്ലീം ലീഗ് ആരോപിച്ചിരുന്നു. താനൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഉണ്ണിയാലില്‍ മദ്രസാ വിദ്യാര്‍ഥികള്‍ നടത്തിയ നബിദിന റാലിക്ക് നേരെ നടന്ന അക്രമത്തില്‍ 16 വിദ്യാര്‍ഥികളടക്കം 22 പേര്‍ക്ക് പരുക്കേറ്റിരുന്നു. അക്രമത്തില്‍ വെട്ടേറ്റ ആറു പേരില്‍ രണ്ടു പേരുടെ നില ഗുരുതരമായിരുന്നു. അക്രമത്തിനു പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്നാണ് മുസ്ലിം ലീഗ് ആരോപിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് നിറമരുതൂര്‍, വെട്ടം പഞ്ചായത്തുകളില്‍ യു.ഡി.എഫ് ഹര്‍ത്താലും ആചരിച്ചിരുന്നു.

auto

ഉണ്യാലില്‍ തീയിട്ട് നശിപ്പിച്ച സി.പി.എം പ്രവര്‍ത്തകന്റെ ഓട്ടോറിക്ഷ

മുസ്ലിം ലീഗ് പ്രവര്‍ത്തകരും ഉണ്ണിയാല്‍ പുതിയ കടപ്പുറം സ്വദേശികളുമായ കാക്കാന്റെ പുരക്കല്‍ സക്കറിയ (29), പുത്തന്‍പുരയില്‍ അഫ്‌സല്‍ (25), പള്ളി മാഞ്ഞാന്റെ പുരക്കല്‍ അര്‍ഷാദ് (20), പള്ളിമ്മാന്റ പുരക്കല്‍ സെയ്തു മോന്‍ (55), പുത്തന്‍പുരയില്‍ അന്‍സാര്‍ (20), പുത്തന്‍പുരയില്‍ അഫ്‌സാദ് (20) എന്നിവര്‍ക്കാണ് വെട്ടേറ്റത്. അക്രമത്തില്‍ പരുക്കേറ്റ ഇ കെ.വിഭാഗം സമസ്ത നടത്തുന്ന ഉണ്ണിയാല്‍ മിസ് ബാഹുല്‍ ഹുദാ ഹയര്‍ സെക്കന്‍ഡറിയിലെ വിദ്യാര്‍ഥികളായ ആദില്‍ഷാ(13), ഉനൈസ് (11), റില്‍ ഷാന്‍ (10), ഷിംഷാറുല്‍ ഹഖ് (14), ഷാഹിദ് (11), ഷെമീം (8), ആദില്‍ (12), ഫാരിസ് (13), ഫറാസ് (16), മുഹമ്മദ് ബിനാന്‍ (14), ഖാലിദ് (10), റംഷാദ് (12), അസ്ലം (10), ഇംഫാന്‍ (12), സജാദ് (12), അര്‍ഷിഫ് (8) എന്നിവരെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.


നിരവധി വിദ്യാര്‍ഥികള്‍ പങ്കെടുത്ത നബിദിന റാലിയോടൊപ്പം വെട്ടേറ്റവരും ചില രക്ഷിതാക്കളും വിദ്യാലയത്തിലെ ജീവനക്കാരും പങ്കെടുത്തിരുന്നു. റാലി തിരിച്ചു വരുമ്പോള്‍ കുറ്റിക്കാട്ടില്‍ പതിഞ്ഞിരുന്ന പതിനഞ്ചോളം വരുന്ന അക്രമി സംഘം റാലിയുടെ പിറകു ഭാഗത്തേക്ക് ഓടിയടുക്കുകയും അക്രമിക്കുകയുമായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. വാള്‍, ഇരുമ്പുദണ്ഡ് മുതലായ ആയുധങ്ങളുമായിട്ടായിരുന്നു അക്രമം. മുതിര്‍ന്നവരെ വെട്ടിയപ്പോള്‍ ചിതറിയ രക്തം കുട്ടികളുടെ മേല്‍ തെറിച്ചു. ഭയചകിതരായ കുട്ടികള്‍ ചിതറി ഓടുന്നതിനിടയിലാണ് പരുക്കേറ്റത്.


ചവിട്ടേറ്റും വീണുമാണ് വിദ്യാര്‍ഥികള്‍ക്കു പരുക്കേറ്റത്. സംഭവത്തെ തുടര്‍ന്ന് ആളുകള്‍ ഓടിക്കൂടിയപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടു. വെട്ടേറ്റവരേയും പരുക്കേറ്റ വിദ്യാര്‍ഥികളേയും ഉടനെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വെട്ടേറ്റ വരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കോട്ടയ്ക്കലെ ഒരു സ്വകാര്യ ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളജിലുമായി ഇവരെ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവത്തില്‍ 13പേര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

English summary
Muslim league workers fired vehicles of CPM protesting the attack on ''Nabhidhina Rally''
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X