കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗജന്യമായി ഒരുക്കിയ യാത്രയെയാണ് ഇത്തരത്തിൽ പ്രചരിപ്പിച്ചത്: ഹെലികോപ്ടർ വിവാദത്തില്‍ പികെ ഫിറോസ്

Google Oneindia Malayalam News

കോഴിക്കോട്: പാർട്ടി ഫണ്ട് ചിലവഴിച്ച് ഹെലികോപ്ടർ യാത്ര നടത്തിയെന്ന വാർത്തകള്‍ തള്ളി യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. മുനവറലി തങ്ങളുടെ സുഹൃത്ത് ഒരുക്കിയ വാർത്തയാണ് ഇത്തരത്തില്‍ വളച്ചൊടിക്കുന്നതെന്നാണ് പികെ ഫിറോസിന്റെ വിശദീകരണം. മുസ്ലീം യുത്ത്‌ലീഗ് സംസ്ഥാന എക്‌സിക്യൂട്ടിവ് ക്യാമ്പില്‍ പങ്കെടുക്കാന്‍ യൂത്ത് ലീഗ് പ്രസിഡന്റ് മുനവറലി തങ്ങളും ജനറല്‍ സെക്രട്ടറി പികെ ഫിറോസും ഹെലികോപ്ടറില്‍ പോയതായിരുന്നു വിവാദമായത്. ഇരുവരുടെയും ഹെലികോപ്ടര്‍ യാത്രയുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ചില മാധ്യമങ്ങളില്‍ വാർത്ത വരികയും ചെയ്തു. എന്നാല്‍ മാധ്യമങ്ങള്‍ അനാവശ്യ വിവാദം ഉണ്ടാക്കുന്നുവെന്നാണ് പികെ ഫിറോസ് വിശദീകരിക്കുന്നത്. അദ്ദേഹത്തിന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ...

മുസ്‌ലിം യൂത്ത് ലീഗിന്റെ പുതിയ സംസ്ഥാന കമ്മിറ്റി നിലവിൽ വന്നതിന് ശേഷം ഭാവി പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനായി മൂന്നാറിൽ മൂന്നു ദിവസത്തെ എക്സി.ക്യാമ്പ് സംഘടിപ്പിച്ചു. ഇക്കഴിഞ്ഞ സംസ്ഥാന കമ്മിറ്റി കൊല്ലത്തും വയനാട്ടിലും ബാംഗ്ലൂരിലും സംഘടിപ്പിച്ച ക്യാമ്പുകളാണ് യുവജനയാത്ര, വൈറ്റ്ഗാർഡ്, ആസ്ഥാന മന്ദിരം തുടങ്ങിയ സുപ്രധാന പ്രവർത്തനങ്ങൾ സംഘടനക്ക് സമ്മാനിച്ചത്.

pk firos

മൂന്നു ദിവസത്തെ നിരന്തര ചർച്ചകൾക്കൊടുവിൽ അടുത്ത ഒരു വർഷത്തേക്കുള്ള കർമ്മ പദ്ധതികൾക്കാണ് സംസ്ഥാന കമ്മിറ്റി രൂപം നൽകിയത്. സംഘടനാ സംവിധാനം കാര്യക്ഷമമാക്കുന്നതിനും കൂടുതൽ യുവാക്കളെ പാർട്ടിയിലേക്ക് ആർഷിക്കുന്നതിനുമൊക്കെയുള്ള പ്രവർത്തനങ്ങൾക്ക് രൂപം നൽകിയിട്ടുണ്ട്. ഒപ്പം സമകാലിക വിഷയങ്ങളിൽ ക്യാംപയിനിംഗിനും യൂത്ത് ലീഗ് നേതൃത്വം നൽകുകയാണ്.
ക്യാമ്പ് തീരുമാനങ്ങൾ വിശദീകരിക്കാൻ അടുത്ത ആഴ്ച മുതൽ ജില്ലകളിൽ റിപ്പോർട്ടിംഗ് നടക്കും. സംസ്ഥാന ഭാരവാഹികളാണ് ജില്ലകളിൽ ക്യാമ്പ് തീരുമാനങ്ങൾ വിശദീകരിക്കുക. പ്രവർത്തന പദ്ധതികൾ സമയബന്ധിതമായി നടപ്പിലാക്കാൻ യൂത്ത് ലീഗ് പ്രവർത്തകർ കർമ്മ നിരതരാവണമെന്നഭ്യർത്ഥിക്കുകയാണ്.

ഇതിനിടയിൽ മൂന്നാറിലേക്ക് യൂത്ത് ലീഗ് നേതാക്കൾ വൻതുക മുടക്കി ഹെലികോപ്റ്ററിൽ യാത്ര ചെയ്തു എന്ന് ഏഷ്യാനെറ്റ് കണ്ടെത്തിയിരിക്കുന്നു. ഒരു പിതൃശൂന്യ വാട്സ്അപ്പ് കുറിപ്പാണ് ഏഷ്യാനെറ്റ് ആധാരമാക്കിയത്. മുനവ്വറലി തങ്ങളുടെ സുഹൃത്ത് സൗജന്യമായി ഒരുക്കിയ യാത്രയെയാണ് ഇത്തരത്തിൽ പ്രചരിപ്പിച്ചത്. പതിനായിരം രൂപ റൂമിന് ദിവസ വാടകയുള്ള സ്ഥലത്ത് ക്യാമ്പ് നടത്തി എന്നാണ് മറ്റൊരു കണ്ടെത്തൽ. കേവലം രണ്ടായിരം രൂപയിൽ താഴെ വാടക കൊടുത്ത് ആറും ഏഴും ആളുകൾ ഒരു റൂമിൽ താമസിച്ചാണ് യഥാർത്ഥത്തിൽ എക്സി. ക്യാമ്പ് നടത്തിയത്.

ഇത്തരം കള്ള വാർത്തകൾ കൊടുക്കുന്ന മാധ്യമ പ്രവർത്തകരോട് ഒരഭ്യർത്ഥനയുണ്ട്. നിങ്ങൾ ന്യൂസ് റൂമിൽ നിന്ന് പുറത്തിറങ്ങി മേലനങ്ങി പണിയെടുക്കണം. എന്നാലെ വസ്തുനിഷ്ടമായ വാർത്തകൾ ലഭിക്കുകയുള്ളൂ. അല്ലെങ്കിൽ ആരോ എഴുതി വിടുന്ന വാട്സ്അപ്പ് കുറിപ്പ് പോലും വാർത്തയാക്കി ഇങ്ങിനെ സ്വയം പരിഹാസ്യരാവേണ്ടി വരും.

Recommended Video

cmsvideo
കെ റയില്‍ പദ്ധതി നടത്തരുത്, പിണറായിയോട് കൈകൂപ്പി അപേക്ഷിച്ച് മേധാ പട്കര്‍ | Oneindia Malayalam

ആരാണ് കള്ളനെന്ന് പൊതുജനത്തിന് ഇപ്പോള്‍ മനസ്സിലായി: ദിലീപിന് കുരുക്ക് തന്നെയെന്ന് ബൈജു കൊട്ടാരക്കരആരാണ് കള്ളനെന്ന് പൊതുജനത്തിന് ഇപ്പോള്‍ മനസ്സിലായി: ദിലീപിന് കുരുക്ക് തന്നെയെന്ന് ബൈജു കൊട്ടാരക്കര

English summary
muslim youth league leader PK Firos responds to helicopter controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X