Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ടാംഘട്ട തിരഞ്ഞെടുപ്പ്; ബിജെപിയെ രക്ഷപ്പെടാന്‍ മുസ്ലീങ്ങള്‍ അനുവദിയ്ക്കില്ലേ?

കോട്ടയം: പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപി നില മെച്ചപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പക്ഷേ മുസ്ലീം വോട്ടുകള്‍ ബിജെപിയ്ക്ക് തിരിച്ചടിയാകുമോ എന്നതാണ് സംശയം. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട പ്രചാരണങ്ങളിലേയ്ക്കാണ് സംസ്ഥാനത്തെ ഏഴ് ജില്ലകള്‍ നീങ്ങുന്നത്. സാമുദായിക വോട്ടുകള്‍ തങ്ങള്‍ക്ക് തന്നെ ഉറപ്പിയ്ക്കാനാണ് പ്രമുഖ രാഷ്ട്രീയപാര്‍ട്ടികളുടെ ശ്രമം .

സ്വന്തം സമുദായത്തിലെയോ സഭയിലെയോ ആളുകള്‍ തിരഞ്ഞെടുക്കപ്പെടുന്നതാണ് ഭാവിയില്‍ ഗുണകരമെന്ന തരത്തിലാണ് നേതാക്കളുടെ പ്രചാരണം . സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ യുവാക്കളെ അണിനിരത്തിയാണ് പല പഞ്ചായത്തുകളിലും ബിജെപി പോരിനിറങ്ങുന്നത് . സ്വതന്ത്രന്‍മാര്‍ ഉയര്‍ത്തുന്ന വെല്ലുവിളികളും കുറവല്ല. പക്ഷം പറഞ്ഞും പക്ഷം പിടിച്ചും വോട്ട് നേടുകയാണ് തന്ത്രം.

BJP Flag

കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, മലപ്പുറം, ആലപ്പുഴ, പാലക്കാട് ജില്ലകളിലാണ് നവംബര്‍ അഞ്ചിന് തിരഞ്ഞെടുപ്പ് നടക്കുന്നത്. ജാതികാര്‍ഡ് ഇറക്കി പ്രചാരണം നടത്തുകയാണെന്ന ആക്ഷേപവും വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ ഉയരുന്നുണ്ട്. കോട്ടയം ആലപ്പുഴ ജില്ലകളില്‍ പള്ളികളും എസ്എന്‍ഡിപി ശാഖകളും കേന്ദ്രീകരിച്ചും മലബാറില്‍ മുസ്ലീം പുള്ളികള്‍ കേന്ദ്രീകരിച്ചും യോഗങ്ങള്‍ നടന്നതായി സൂചനയുണ്ട് .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+