കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുത്തലാഖ് ബില്‍ മുസ്‌ലിം പുരുഷന്‍മാരെ കള്ളക്കേസില്‍ കുടുക്കാന്‍: നൂര്‍ബിന റഷീദ്

Google Oneindia Malayalam News

കോഴിക്കോട്: മുത്തലാഖ് നിരോധനത്തിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന മുസ്ലിം വനിതാ വിവാഹ സംരക്ഷണ അവകാശ ബില്ലിനെ രാജ്യസഭയില്‍ തളച്ച എംപിമാരെ അനുമോദിച്ച് വനിതാലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ നൂര്‍ബിന റഷീദ് കത്തയച്ചു. മുസ്ലിം സ്ത്രീകള്‍ക്ക് ഗുണകരമാവാത്ത നിയമം അടിച്ചേല്‍പ്പിക്കുന്നത് വിപരീത ഫലമാണു സൃഷ്ടിക്കുക. കുടുംബ ഛിദ്രതക്ക് കാരണമാവുന്നതും മുസ്്‌ലിം പുരുഷനെ കള്ളക്കേസില്‍ കുടുക്കാന്‍ പഴുതുള്ളതുമാണ് നിര്‍ദിഷ്ട നിയമം.

ബ്രൂണൈ മന്ത്രിമാരായി മലപ്പുറത്തിന്റെ മകളും മരുമകനും! അതിസമ്പന്ന രാജ്യത്തെ മന്ത്രിമാർ...
ഗോരക്ഷയുടെ പേരില്‍ നടന്ന വേട്ടയാലിന് തത്തുല്യമാണ് ത്ലാക്ക് നിരോധനത്തിന്റെ പേരില്‍ സംഭവിക്കുക. ഒറ്റയടിക്കുള്ള മുത്വലാഖ് സുപ്രീം കോടതി തന്നെ 2017 ഓഗസ്റ്റ് 22ന് നിരോധിച്ചതാണ്. ഇക്കാര്യത്തില്‍ വ്യക്തതക്കായി നിയമം നിര്‍മ്മിക്കുമ്പോള്‍ മുസ്്‌ലിം സംഘടനാ നേതാക്കളുമായോ വനിതാ സംഘടനകളുമായോ ചര്‍ച്ച ചെയ്യാനുള്ള ബാധ്യത സര്‍ക്കാറിനുണ്ടായിരുന്നു. പാര്‍ലമെന്റില്‍ പോലും ചര്‍ച്ച ചെയ്യാതെ തിടുക്കപ്പെട്ട് ബില്ല് അവതരിപ്പിച്ചതിലും നിയമമുണ്ടാക്കാന്‍ വ്യഗ്രത കാണിക്കുന്നതും സംശയാസ്പദമാണ്.

noorbina

ഭരണ പക്ഷത്തിന്റെ ഭൂരിപക്ഷം ഉപയോഗപ്പെടുത്തി ലോക്‌സഭയില്‍ ബില്ല് അവതരിപ്പിച്ച് ചര്‍ച്ച കൂടാതെ പാസ്സാക്കി. രാജ്യസഭയില്‍ പ്രതിപക്ഷം ക്രിയാത്മകമായി ഇടപെട്ട് സബ്ജക്ട് കമ്മിറ്റിക്ക് വിടാന്‍ നിര്‍ദേശിച്ച് തടസ്സം ഉന്നയിച്ചത് സ്വാഗതാർഹമാണ്. മുസ്്‌ലിം സ്ത്രീയുടെ അവകാശം സംരക്ഷിക്കുന്നതിന് ഉതകാത്ത ബില്ല് ഇതേപടി അംഗീകരിക്കരുതെന്നും നൂര്‍ബിനാ റഷീദ് കത്തിലൂടെ രാജ്യസഭാ എംപിമാരോട് അഭ്യര്‍ത്ഥിച്ചു.

English summary
Muthalaq bill is not beneficial to Muslim women says Nurbina Rasheed,Muslim women league. She wrorte a letter to congratulate mp's who opposes the bill in parliament
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X