മൂവാറ്റുപുഴ ജില്ല രൂപീകരണം; കമ്മിറ്റിയുടെ പഠനം, നിയമസഭയിലെ ബില്ല്... പാതിയില്‍ നിലച്ചത് എവിടെ?
തിരുവനന്തപുരം ജില്ല വിഭജിച്ച് നെയ്യാറ്റിന്‍കര കേന്ദ്രമായി പുതിയ ജില്ല രൂപീകരിക്കണം എന്ന ആവശ്യം അടുത്തിടെ ശക്തിപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് മേഖലയിലെ പ്രമുഖ വ്യക്തികള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടതോടെ, പുതിയ ജില്ലകള്‍ സംബന്ധിച്ച് കേരളത്തില്‍ നേരത്തെ ഉയര്‍ന്ന ആവശ്യങ്ങള്‍ വീണ്ടും ചര്‍ച്ചയാകുകയാണ്.
ഇടുക്കി, കോട്ടയം ജില്ലകളിലെ ചില ഭാഗങ്ങള്‍ ചേര്‍ത്ത് മൂവാറ്റുപുഴ കേന്ദ്രമായി ജില്ല രൂപീകരിക്കുക എന്ന ആവശ്യത്തിന് നാല് ദശാബ്ദത്തോളം പഴക്കമുണ്ട്. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ മൂവാറ്റുപുഴ ജില്ല യാഥാര്‍ഥ്യമാകുമെന്ന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ മുന്‍ എംഎല്‍എ കൂടിയായ കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന് പറഞ്ഞിരുന്നു. ജില്ലാ രൂപീകരണത്തിന് പിന്നീട് എന്തുപറ്റിയെന്ന് ജോസഫ് വാഴക്കന് വണ്‍ഇന്ത്യ മലയാളത്തോട് വിശദീകരിച്ചത് വായിക്കാം...

1984ല്‍ രൂപീകരിച്ച കാസര്‍കോടിന് ശേഷം സംസ്ഥാനത്ത് മറ്റൊരു ജില്ല പിറവിയെടുത്തിട്ടില്ല. ഇനിയൊരു ജില്ല വരുന്നെങ്കില്‍ അത് മൂവാറ്റുപുഴ കേന്ദ്രീകരിച്ചാകുമെന്ന് 1982ല്‍ പത്തനംതിട്ട ജില്ലാ രൂപീകരണ വേളയില്‍ മുന്‍ മുഖ്യമന്ത്രി കെ കരുണാകരന് പറഞ്ഞിരുന്നു. ഇതിന് വേണ്ടി നിയോഗിച്ച ഡോ. ബാബുപോള്‍ അധ്യക്ഷനായ സമിതി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു.
റിപ്പോര്ട്ടിന്മേല് കാര്യമായ തുടര്‍നടപടിയുണ്ടായില്ല എന്നതാണ് എടുത്തുപറയേണ്ട കാര്യം. ശേഷം ജോസഫ് വാഴക്കന് മൂവാറ്റുപുഴ എംഎല്‍എ ആയിരിക്കെ ഈ വിഷയത്തില്‍ നിയമസഭയില്‍ സ്വകാര്യ ബില്ല് അവതരിപ്പിച്ചു. ടിയു കുരുവിള, സാജുപോള്‍, അനൂപ് ജേക്കബ്, സജീന്ദ്രന് തുടങ്ങി എറണാകുളം ജില്ലയില്‍ നിന്നുള്ള മിക്ക എംഎല്‍എമാരും ആശയത്തോട് യോജിച്ചു.
പുതിയ ജില്ല വേണമെന്ന ആവശ്യത്തില്‍ മൂവാറ്റുപുഴയിലും സമീപ പ്രദേശങ്ങളിലും ഒട്ടേറെ ക്യാമ്പയിനുകള്‍ നടന്നിരുന്നു. യുഡിഎഫ് അജണ്ടയിലും വിഷയമെത്തി. തൊടുപുഴ എംഎല്‍എ പിജെ ജോസഫ് ഉള്‍പ്പെടെയുള്ളവര്‍ 1982ലെ നിര്‍ദേശത്തോട് യോജിച്ചില്ല. തൊടുപുഴ കൂടി മൂവാറ്റുപുഴ ജില്ലയുടെ ഭാഗമാകുന്ന രീതിയിലായിരുന്നു അന്നത്തെ നിര്‍ദേശം.
തൊടുപുഴയെ മൂവാറ്റുപുഴ ജില്ലയുടെ ഭാഗമാക്കി മാറ്റിയാല്‍ ഇടുക്കി ജില്ല തമിഴ് ഭൂരിപക്ഷമായി മാറുമെന്ന അഭിപ്രായമായിരുന്നു പിജെ ജോസഫിനുണ്ടായിരുന്നതെന്ന് ജോസഫ് വാഴക്കന് പറഞ്ഞു. അതിനിടെ മുല്ലപെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ സമരം ശക്തമായതോടെ മൂവാറ്റുപുഴ ജില്ല എന്ന ചര്‍ച്ചകള്‍ നിലച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തുടര്‍ന്ന് ഭരണത്തിലെത്തിയ ഇടതുപക്ഷം ഇക്കാര്യത്തില്‍ താല്‍പ്പര്യം കാണിക്കാതിരുന്നതും ജില്ലാ രൂപീകരണത്തിന് തടസമായെന്ന് ജോസഫ് വാഴക്കന് പറയുന്നു. എറണാകുളത്തെ മെട്രോപോളിറ്റന്‍ സിറ്റിയാക്കി മാറ്റണമെന്ന പുതിയ നിര്‍ദേശം സ്വാഗതാര്‍ഹമാണ്. ഈ വേളയില്‍ ജില്ലയിലെ റൂറല്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി മൂവാറ്റുപുഴ കേന്ദ്രമായി ജില്ല രൂപീകരിക്കുക എന്നത് പ്രായോഗികമായ ആശയമാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ അടിസ്ഥാനത്തിലാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഫണ്ട് ലഭിക്കുക എന്നതിനാല്‍ പുതിയ ജില്ല രൂപീകരിക്കുന്നതിലൂടെ മേഖലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉണര്‍വുണ്ടാകും എന്നതാണ് നേട്ടം. എറണാകുളം ജില്ലയുടെ പ്രവര്‍ത്തനങ്ങള്‍ കൊച്ചിയും സമീപ പ്രദേശങ്ങളും കേന്ദ്രമായിട്ടാണ് നടക്കുന്നത്. എന്നാല്‍ കിഴക്കന്‍ മേഖലയിലേക്ക് വേണ്ടത്ര വികസന പ്രവര്‍ത്തനങ്ങള്‍ എത്തുന്നില്ല എന്ന വിമര്‍ശനത്തിനും പുതിയ ജില്ല രൂപീകരണത്തിലൂടെ അറുതി വരും.
മൂവാറ്റുപുഴ ജില്ല എന്ന ആവശ്യത്തില്‍ നിന്ന് വ്യത്യസ്തമാണ് നെയ്യാറ്റിന്‍കര ജില്ല എന്ന് ജോസഫ് വാഴക്കന് പറയുന്നു. തിരുവനന്തപുരം ജില്ലയുടെ മധ്യത്തിലാണ് തിരുവനന്തപുരം നഗരം. എന്നാല്‍ എറണാകുളം ജില്ലയുടെ ഒരറ്റത്താണ് നഗരം. മൂവാറ്റുപുഴ കഴിഞ്ഞാല്‍ മറ്റൊരു ജില്ല വേണമെന്ന ആവശ്യം പ്രധാനമായും മലപ്പുറത്താണ്. 16 നിയമസഭാ മണ്ഡലങ്ങളുള്ള, ഒട്ടേറെ ജനസംഖ്യയുള്ള ജില്ലയാണ് മലപ്പുറമെന്നും ജോസഫ് വാഴക്കന് ചൂണ്ടിക്കാട്ടി.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications