'അർധരാത്രി അറസ്‌റ്റ് ചെയ്യുന്ന പാരമ്പര്യം ഇവിടെയുണ്ട്, അൻവറിന് വീരപരിവേഷമില്ല'; എംവി ഗോവിന്ദൻ
തിരുവനന്തപുരം: നിലമ്പൂർ ഫോറസ്‌റ്റ് ഓഫീസ് തകർത്ത കേസിൽ അറസ്‌റ്റ് ചെയ്യപ്പെട്ട പിവി അൻവർ എംഎൽഎയ്ക്ക് വീരപരിവേഷമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അൻവർ എവിടെ പോയാലും തങ്ങൾക്ക് കുഴപ്പമില്ലെന്ന് പറഞ്ഞ ഗോവിന്ദൻ അദ്ദേഹം യുഡിഎഫിലേക്ക് പോവുമെന്ന് ആദ്യമേ ഉറപ്പായിരുന്നു എന്നാണ് പറയുന്നത്. അൻവറിന്റെ കാര്യത്തിൽ നടന്നത് സാധാരണ കാര്യം മാത്രമാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
'അന്‍വര്‍ മുൻപ് യുഡിഎഫിന്റെ ഭാഗമായിരുന്നു. അതിനെപ്പറ്റി ചര്‍ച്ച ചെയ്യേണ്ടതില്ല. അതൊന്നും ചര്‍ച്ചചെയ്യാന്‍ സിപിഎം ഉദ്ദേശിക്കുന്നില്ല. രാത്രിയും അര്‍ധരാത്രിയും അറസ്‌റ്റ് ചെയ്യുന്ന എത്ര പാരമ്പര്യം ഇവിടെയുണ്ട്? സാധാരണ അറസ്‌റ്റ് ചെയ്യുന്നതല്ലേ? ഫോറസ്‌റ്റ് ഓഫീസ് തല്ലിപ്പൊളിക്കാന്‍ നേതൃത്വം കൊടുത്ത ആൾക്കെതിരെ നടപടി ഉണ്ടാവില്ലേ. ജയിലില്‍ പോയി വന്നിട്ട് കാണിച്ചുതരാമെന്നാണ് പറഞ്ഞത്, അത് എന്താണെന്ന് നോക്കാം' എംവി ഗോവിന്ദൻ പറഞ്ഞു.

'ജയിലില്‍ പോയതാണോ വീരപരിവേഷം. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാണോ? ഒരു വീരപരിവേഷവുമില്ല. പരിവേഷം കിട്ടണമെങ്കില്‍ അയാളെന്തോ മഹാമേരുവായി നില്‍ക്കണ്ടേ. അയാളെ അറസ്‌റ്റ് ചെയ്‌തു. അതിൽ എന്താണ് കുഴപ്പം? അയാള്‍ എവിടെപ്പോയാലും ഞങ്ങള്‍ക്ക് ഒരു കുഴപ്പവുമില്ല. അൻവർ യുഡിഎഫിലേക്ക് ചേക്കേറുമെന്ന് ഞങ്ങൾക്ക് ഉറപ്പായിരുന്നു' സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
അതേസമയം, വയനാട് ഡിസിസി പ്രസിഡന്റിന്റെ ആത്മഹത്യ ഗൗരവമുള്ള വിഷയമാണെന്നും എംഎൽഎ ഐസി ബാലകൃഷ്‌ണന്റെ പങ്ക് അന്വേഷിക്കണമെന്നും അദ്ദേഹം രാജിവയ്ക്കണമെന്നും എംവി ഗോവിന്ദൻ ആവശ്യപ്പെട്ടു. വിഷയത്തില്‍ കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും പ്രതികരിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു.
പെരിയ ഇരട്ടക്കൊല കേസിൽ പാർട്ടി അംഗങ്ങളെ ശിക്ഷിച്ചതിനെ രാഷ്ട്രീയമായി നേരിടുമെന്നാണ് എംവി ഗോവിന്ദൻ അറിയിച്ചത്. കൊലപാതകത്തിൽ പാർട്ടിക്ക് ഒരു പങ്കുമില്ല. പെരിയ കൊലക്കേസില്‍ സിപിഎം ശരിയായ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും ഏതറ്റം വരെയും പോവുമെന്നും എംവി ഗോവിന്ദൻ എകെജി സെന്ററിൽ നടന്ന വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അതിനിടെ പാലക്കാട് ഉപതിരഞ്ഞെടുപ്പ് വേളയിലെ പെട്ടി വിവാദത്തിൽ തെറ്റായ പ്രസ്‌താവന നടത്തിയ എൻഎൻ കൃഷ്‌ണദാസിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനാണ് പാർട്ടി തീരുമാനം. കൃഷ്‌ണദാസിനെ പരസ്യമായി താക്കീത് ചെയ്യാനാണ് സിപിഎം സംസ്ഥാന സമിതി തീരുമാനിച്ചത്. അദ്ദേഹത്തിന്റെ നിലപാട് പാർട്ടി നിലപാടിന് വിരുദ്ധമായിരുന്നുവെന്നും പ്രസ്‌താവന പാർട്ടിയിൽ ഭിന്നത ഉണ്ടെന്ന പ്രതീതി സൃഷ്‌ടിച്ചെന്നും സംസ്ഥാന സമിതി വിലയിരുത്തി.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications