കൊണ്ടുവന്നവർ തന്നെ തട്ടിയെടുത്തോ?ബിജെപിക്കായി എത്തിച്ച കുഴല്‍പണത്തെ കുറിച്ച് അന്വേഷിക്കണം:ജയരാജൻ
തിരുവനന്തപുരം; നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് വിലക്ക് വാങ്ങാനായി കോടികളുടെ കുഴൽപണമാണ് കേരളത്തിലെ ബിജെപിക്കായി എത്തിച്ചതെന്ന റിപ്പോർട്ട് നിസ്സാരമല്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. ഇത് സംബന്ധിച്ച് അന്വേഷണം നടത്തി കള്ളപ്പണത്തിന്റെ ഉറവിടം കണ്ടെത്തുകയും അതിന്റെ കാരിയറായി പ്രവർത്തിച്ചവരുടെ പേരിൽ കേസെടുത്ത് അന്വേഷണം നടത്തുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തൃശ്ശൂരിലെ കൊടകരയിൽ വെച്ച് ഈ കള്ളപ്പണം കൊള്ളയടിക്കപ്പെട്ടു എന്നാണ് പ്രചരിപ്പിക്കുന്നത്. രാജ്യമാകെ ജനാധിപത്യത്തിന് പകരം കോടികളൊഴുക്കി പണാധിപത്യം സ്ഥാപിക്കാൻ ബിജെപിക്കാർ കള്ളപ്പണമാണ് ഉപയോഗിച്ചതെന്ന് നേരത്തെ തെളിഞ്ഞതാണ്. തെരഞ്ഞെടുപ്പിന് 3 ദിവസം മുമ്പാണ് കേരളത്തിൽ കുഴൽപണം എത്തിയത്. മുമ്പ് മുല്ലപ്പള്ളിക്ക് എ.ഐ.സി.സി. നൽകിയ കള്ളപ്പണം കൊണ്ടുവരുന്ന വഴിയിൽ നഷ്ടപ്പെട്ടുവെന്നാണ് കോൺഗ്രസ്സുകാരനായ കാഷ് കാരിയർ അന്ന് വ്യക്തമാക്കിയത്. അതുപോലൊരു പ്രചാരവേലയായി മാത്രമേ ഇതിനെ കാണാൻ കഴിയൂ.
ബംഗാളില്‍ ഏഴാംഘട്ട പോളിങ് പുരോഗമിക്കുന്നു: ചിത്രങ്ങള്‍
കൊണ്ടുവന്നവർ തന്നെ തട്ടിയെടുത്തോ അതോ എതിർഗ്രൂപ്പുകാർ കൈവശപ്പെടുത്തിയോ. ഇതാണ് ജനങ്ങൾക്കറിയേണ്ടത്. ഇത് ബിജെപിയുടെ ആഭ്യന്തരകാര്യം മാത്രമല്ല. കള്ളപ്പണം തടയാൻ വേണ്ടി കൊണ്ടുവന്ന നോട്ട് നിരോധനത്തിലൂടെ കള്ളപ്പണം പെരുകിവരികയാണ് ചെയ്തത്. അത് എം.എൽ.എ.മാരെ വിലക്ക് വാങ്ങി ജനാധിപത്യം അട്ടിമറിച്ച് ഭരണം പിടിച്ചെടുക്കാൻ ബിജെപി നടത്തിയ നീക്കങ്ങളിലൂടെ വ്യക്തമായതുമാണെന്നും ജയരാജൻ പറഞ്ഞു.
ക്യൂട്ട് ലുക്കില്‍ ഗ്ലാമറസായി കിയ; സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് ചിത്രങ്ങള്‍












Click it and Unblock the Notifications