Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനരോഷത്തിനു മുമ്പില്‍ മുട്ടുമടക്കാത്ത ഭരണാധികാരികള്‍ ഇല്ല; ഇന്ധനവില കുറച്ചതില്‍ എംവി ജയരാജന്‍

കണ്ണൂര്‍: ഇന്ധനവിലക്കയറ്റത്തിനെതിരെ രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധം ഉയര്‍ന്നുവന്നപ്പോള്‍ ഒരു ലിറ്റര്‍ പെട്രോളിന് 8 രൂപയും ഡീസലിന് 6 രൂപയും എക്‌സൈസ് ഡ്യൂട്ടി കുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതതരായതാണെന്ന് സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പറഞ്ഞു. കേന്ദ്രം നികുതി കുറച്ചപ്പോള്‍ ഉടന്‍ തന്നെ ആനുപാതികമായി സംസ്ഥാന സര്‍ക്കാരും നികുതി കുറക്കുകയും വാഗ്ദാനം പാലിക്കുകയും ചെയ്‌തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദുരിതവും വിലക്കയറ്റവും മൂലം ശ്രീലങ്കയില്‍ ജനങ്ങള്‍ തെരുവിലിറങ്ങി. ഇന്ധനവില വര്‍ദ്ധിപ്പിക്കുക കേന്ദ്രം അജണ്ടയാക്കി മാറ്റിയപ്പോള്‍ 70% വരെ വില വര്‍ദ്ധിച്ചു. 30 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ഏറ്റവും കൂടിയ വര്‍ഷത്തെ നാണയപ്പെരുപ്പം ഉണ്ടായി. ഇന്ധനവില വര്‍ദ്ധിച്ചതോടെ ഉപ്പു തൊട്ട് കര്‍പ്പൂരം വരെ എല്ലാത്തിനും വില വര്‍ദ്ധിച്ചു. നികുതി കുറച്ചിട്ടും പെട്രോളിന് വില നൂറു രൂപയില്‍ അധികമാണ്. 2014 ലെ ബിജെപി വാഗ്ദാനം 50 രൂപയ്ക്ക് ഒരു ലിറ്റര്‍ പെട്രോള്‍ നല്‍കും എന്നായിരുന്നു.

mv jayarajan

മാവേലി സ്റ്റോറിലൂടെ വിതരണം ചെയ്യുന്ന 13 നിത്യോപയോഗ സാധനങ്ങള്‍ ഒരേ വിലക്കാണ് കഴിഞ്ഞ 6 വര്‍ഷമായി വില്‍ക്കുന്നത്. 2016 ലെ മാനിഫെസ്റ്റോവിലെ വാഗ്ദാനം എല്‍ഡിഎഫ് പാലിക്കുമ്പോള്‍ 2014 ലെ ബിജെപി വാഗ്ദാനം ചവറ്റുകുട്ടയില്‍ എറിഞ്ഞു. ജനരോഷത്തിനു മുമ്പില്‍ മുട്ടുമടക്കാത്ത ഭരണാധികാരികള്‍ ഇല്ല. ജനങ്ങളുടെ കണ്ണില്‍ പൊടി ഇടുന്ന തട്ടിപ്പ് വേലകള്‍ മോദി സര്‍ക്കാര്‍ പലപ്പോഴും കാണിക്കാറുണ്ട്.

അത്തരം ഒരു വേലയാണ് കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് യു പി അടക്കമുള്ള സംസ്ഥാങ്ങളിലെ തിരഞ്ഞെടുപ്പ് വേളയില്‍ ഇന്ധന വില വര്‍ദ്ധിപ്പിക്കാതിരിക്കുന്നത്. ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും 5 മാസം കഴിഞ്ഞാല്‍ നിയസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ ഇരിക്കുകയാണ്. അതു കൂടി കണ്ടു കൊണ്ടുള്ള തിരഞ്ഞെടുപ്പ് കാലത്തെ ' ഇന്ധന രാഷ്ട്രീയം' കൂടിയാണ് ഇപ്പോള്‍ വില കുറക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.കര്‍ഷകസമരത്തെത്തുടര്‍ന്ന് കര്‍ഷകദ്രോഹ നിയമങ്ങള്‍ പിന്‍വലിച്ചു. ഇപ്പോള്‍ ചെറിയ തോതില്‍ ആണെങ്കിലും ഇന്ധനവിലയും കുറച്ചു. ജനവിരുദ്ധനയങ്ങള്‍ക്കെതിരെയുള്ള പോരാട്ടം തുടരുകതന്നെ വേണമെന്നും എം വി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര സര്‍ക്കാര്‍ ഇന്ധനത്തിന്റെ എക്‌സൈസ് നികുതി കുറച്ചതിന് പിന്നാലെ പ്രതികരണവുമായി മുന്‍ ധനമന്ത്രി തോമസ് ഐസക്കും രംഗത്തെത്തിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ പെട്രോളിനു ലിറ്ററിന് 8 രൂപയും, ഡീസലിന് 6 രൂപയും എക്‌സൈസ് നികുതി കുറച്ചിരിക്കുകയാണ്. ഇതു ജനങ്ങള്‍ക്കു നല്‍കിയ വലിയ ഔദാര്യമായിട്ടാണു പ്രഖ്യാപിച്ചിരിക്കുന്നതെന്ന് തോമസ് ഐസക്ക് പറഞ്ഞു. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ പെട്രോളിന് 9.48 രൂപയും, ഡീസലിന് 3.56 രൂപയുമായിരുന്നു കേന്ദ്ര നികുതി. 12 തവണ നികുതി വര്‍ദ്ധിപ്പിച്ചു. അങ്ങനെ പെട്രോളിന് 26.77 രൂപയും, ഡീസലിന് 31.47 രൂപയും നികുതി വര്‍ദ്ധിപ്പിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ നികുതി വര്‍ദ്ധനവാണ് ഇത്.

ഈ വര്‍ദ്ധനയുടെ ഫലമായി പെട്രോളിയം നികുതി കേന്ദ്ര സര്‍ക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട വരുമാനമാര്‍ഗ്ഗമായി മാറി. ബിജെപി അധികാരത്തില്‍ വന്നതിനുശേഷം പെട്രോളിയം ഉല്‍പ്പന്നങ്ങളില്‍ നിന്നുള്ള നികുതി വരുമാനം 25 ലക്ഷം കോടിയോളം രൂപ വരും. എന്നുവച്ചാല്‍, മോഡി ഭരണം ഇന്ത്യയില്‍ ഒരു കുടുംബത്തില്‍ നിന്ന് ശരാശരി 1 ലക്ഷം രൂപ പെട്രോളിയം നികുതിയായി കൊള്ളയടിച്ചു.
ഇന്ത്യയിലെ വിലക്കയറ്റത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം ഈ നികുതി വര്‍ദ്ധനവാണ്. ക്രൂഡോയിലിന്റെ വില ഇടിഞ്ഞപ്പോള്‍ നികുതി വര്‍ദ്ധിപ്പിച്ചു ചില്ലറ വില താഴാന്‍ അനുവദിച്ചില്ല. എന്നാല്‍ ക്രൂഡോയില്‍ വില ഉയര്‍ന്നപ്പോള്‍ വര്‍ദ്ധിപ്പിച്ച നികുതി ഇപ്പോഴും പൂര്‍ണ്ണമായി പിന്‍വലിക്കാന്‍ തയ്യാറായിട്ടില്ല.

2011-ല്‍ നികുതി 3.50 രൂപ വീതം കുറച്ചു. നവംബര്‍ 2020-21-ല്‍ ഡീസലിനും, പെട്രോളിനും 10 രൂപയും, 5 രൂപയും വീതം കുറച്ചു. ഇപ്പോള്‍ മെയ് 2022-ല്‍ 6 രൂപയും, 8 രൂപയും വീണ്ടും കുറച്ചു. അങ്ങനെ പെട്രോളിന് 14.50 രൂപയും, ഡീസലിന് 21 രൂപയും നികുതി കുറച്ചു. എന്നു വച്ചാല്‍, ഈ കൊടിയ വിലക്കയറ്റത്തിന്റെ നാളിലും പെട്രോളിനും, ഡീസലിനും വര്‍ദ്ധിപ്പിച്ച നികുതി പൂര്‍ണ്ണമായി പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇപ്പോഴും മോഡി സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ച നികുതിയില്‍ പെട്രോളിനു മേല്‍ 12.27 രൂപയും, ഡീസലിനു മേല്‍ 10.47 രൂപയും പിന്‍വലിക്കാന്‍ ബാക്കി കിടക്കുകയാണ്.

എന്നിട്ടാണ് സംസ്ഥാന സര്‍ക്കാരുകള്‍ക്കു മേല്‍ നികുതി കുറക്കണം എന്ന് ആവശ്യപ്പെട്ടു കുതിര കയറുന്നത്. ഭൂരിപക്ഷം സംസ്ഥാന സര്‍ക്കാരുകളും കേന്ദ്ര സര്‍ക്കാരിനെപ്പോലെ നികുതി വര്‍ദ്ധിപ്പിച്ചിട്ടില്ല. കേരള സര്‍ക്കാര്‍ കഴിഞ്ഞ 6 വര്‍ഷക്കാലം ഒരു പ്രാവശ്യം പോലും നികുതി വര്‍ദ്ധിപ്പിച്ചിട്ടില്ലെന്ന് തോമസ് ഐസക്ക് വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+