നടുറോഡില്‍ ഇന്‍സ്‌പെക്ടറും എസ്‌ഐയും പൊരിഞ്ഞ തല്ല്;അന്തംവിട്ടു നാട്ടുകാര്‍!! ചര്‍ദ്ദിച്ച് കുഴഞ്ഞുവീണു

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: നിയമം പാലിക്കാന്‍ ബാധ്യസ്ഥരാണ് എല്ലാവരും. അത് നടപ്പാക്കാന്‍ നിയോഗിക്കപ്പെട്ടവരാണ് നിയമപാലകരായ ഉദ്യോഗസ്ഥര്‍. എന്നാല്‍ വേലി തന്നെ വിളവ് തിന്നാന്‍ തുടങ്ങിയ അവസ്ഥയാണ് സംസ്ഥാനത്ത്.

നിയമം പാലിക്കാന്‍ ഉദ്യോഗസ്ഥന്‍ തയ്യാറായല്ലെന്ന് മറ്റൊരു പോലീസ് ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടിയതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. പിന്നെ നടന്നത് പറയേണ്ട. പൊരിഞ്ഞ തല്ലായിരുന്നു നടുറോഡില്‍. കണ്ടവരെല്ലാം അന്ധാളിച്ചുപോയി. പിടിച്ചുമാറ്റാന്‍ നാട്ടുകാര്‍ക്ക് മടി. ഒടുവില്‍ ഉദ്യോഗസ്ഥര്‍ തന്നെ പിടിച്ചുമാറ്റി. വന്‍ വിവാദമായ സംഭവം നടന്നത് തിരുവനന്തപുരം കഴക്കൂട്ടത്താണ്...

വാഹന പരിശോധനയ്ക്കിടെ

വാഹന പരിശോധനയ്ക്കിടെ

കഴക്കൂട്ടം ദേശീയ പാതയില്‍ 11 കെവി സബ്‌സ്‌റ്റേഷന് മുന്നിലായിരുന്നു സംഭവം. പോലീസ് വാഹന പരിശോധനയ്ക്കിടെ ബൈക്കില്‍ ഹെല്‍മിറ്റാല്ലാതെ രണ്ടു പേര്‍ വന്നതാണ് തുടക്കം. എസ്‌ഐ കൈ കാണിച്ചിട്ടും ബൈക്കിലുള്ളവര്‍ നിര്‍ത്താതെ പോയി.

നമ്പര്‍ കുറിച്ചെടുത്തു

നമ്പര്‍ കുറിച്ചെടുത്തു

വാഹനം നിര്‍ത്താതെ പോയാല്‍ നമ്പര്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന നിര്‍ദേശം. ഇതുപ്രകാരം നമ്പര്‍ കുറിച്ചെടുത്തു. പക്ഷേ, നമ്പര്‍ കുറിച്ചെടുക്കുന്നത് ബൈക്കിലുള്ളവര്‍ ഗ്ലാസിലൂടെ കണ്ടിരുന്നു.

ചോദ്യം ഇങ്ങനെ

ചോദ്യം ഇങ്ങനെ

അല്‍പ്പ നേരം കഴിഞ്ഞ് ബൈക്കിലുണ്ടായിരുന്ന വ്യക്തി തിരിച്ചെത്തി. അസിസ്റ്റന്റ് മോട്ടോര്‍ വാഹന ഇന്‍സ്‌പെക്ടര്‍ ശ്രീജിത്തായിരുന്നു അത്. എന്തിനാണ് നമ്പര്‍ കുറിച്ചെടുത്തത് എന്നതായിരുന്നു ചോദ്യം. മലപ്പുറത്തെ എഎംവി ഉദ്യോഗസ്ഥനാണ് ശ്രീജിത്ത്.

അടി തുടങ്ങി

അടി തുടങ്ങി

കൈ കാണിച്ചിട്ട് നിര്‍ത്താതെ പോയത് സംബന്ധിച്ച് കഴക്കൂട്ടം സ്റ്റേഷനിലെ എസ്‌ഐ ബി ശ്രീകുമാറും ചോദ്യം ചെയ്തു. തുടര്‍ന്ന് ഇരുവരും വാക്കേറ്റമായി. അതിനിടെ അടിയും കഴിഞ്ഞു. സംഘര്‍ഷത്തിലെത്തുമെന്ന് കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ കരുതിയിരുന്നില്ല.

പ്രിന്‍സിപ്പല്‍ എസ്‌ഐ ഇടപെട്ടു

പ്രിന്‍സിപ്പല്‍ എസ്‌ഐ ഇടപെട്ടു

പിന്നീട് നടുറോഡില്‍ പൊരിഞ്ഞ തല്ലായിരുന്നു. നാട്ടുകാര്‍ നോക്കി നില്‍ക്കെ രാവിലെയാണ് സംഭവം. ആരും ആദ്യം പിടിച്ചുമാറ്റാന്‍ എത്തിയില്ല. എന്നാല്‍ എസ്‌ഐയുടെ കൂടെയുണ്ടായിരുന്ന പ്രിന്‍സിപ്പല്‍ എസ്‌ഐ സുധീഷ് പിടിച്ചുമാറ്റി.

കരണത്തടികിട്ടി, ചര്‍ദ്ദിച്ചു

കരണത്തടികിട്ടി, ചര്‍ദ്ദിച്ചു

അതിനിടെ എസ്‌ഐ ശ്രീകുമാറിന്റെ കരണത്തടികിട്ടി. ഇതോടെ എസ്‌ഐ ശ്രീകുമാര്‍ ചര്‍ദ്ദിച്ചു. കുഴഞ്ഞുവീഴുകയും ചെയ്തു. കൂടുതല്‍ മര്‍ദ്ദനത്തിന് ശ്രീജിത്ത് മുതിര്‍ന്നെങ്കിലും പ്രിന്‍സിപ്പല്‍ എസ്‌ഐയുടെ ഇടപെടല്‍ രംഗം ശാന്തമാക്കുകയായിരുന്നു.

എസ്‌ഐ തന്നെ പറയുന്നു

എസ്‌ഐ തന്നെ പറയുന്നു

കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ മോട്ടോര്‍ വാഹന ഇന്‍സ്‌പെക്ടര്‍ കഴക്കൂട്ടം കരയില്‍ മാധവ മന്ദിരത്തില്‍ ശ്രീജിത്തായിരുന്നു. തിരിച്ചെത്തിയ അദ്ദേഹം നമ്പര്‍ കുറിച്ചെടുക്കാന്‍ താന്‍ ആരാണെന്ന് തട്ടിക്കയറുകയായിരുന്നു. എന്നാല്‍ ഇത് തന്റെ ഡ്യൂട്ടിയാണെന്ന് മറുപടിയും നല്‍കി- എസ്‌ഐ ശ്രീകുമാര്‍ പറയുന്നു.

ചെവിക്ക് താഴെ ഇടി

ചെവിക്ക് താഴെ ഇടി

നിയമം തന്നെ പഠിപ്പിക്കേണ്ടെന്നും താന്‍ മോട്ടോര്‍ വാഹന ഇന്‍സ്‌പെക്ടറാണെന്നും ശ്രീജിത്ത് പറഞ്ഞു. ഈ വാക് പോരാണ് അടിയില്‍ കലാശിച്ചത്. ചെവിക്ക് താഴെ ഇടി കൊണ്ട് കുഴഞ്ഞു വീണ എസ്‌ഐയെ ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികില്‍സ നല്‍കി.

കീഴ്‌പ്പെടുത്തി

കീഴ്‌പ്പെടുത്തി

അമ്പലത്തിന്‍കരയിലെ ചുമട്ടുതൊഴിലാളികളും ഓട്ടോ ഡ്രൈവര്‍മാരുമെല്ലാം ഇന്‍സ്‌പെക്ടറും എസ്‌ഐ ഏറ്റുമുട്ടുന്നത് കണ്ടു. മര്‍ദ്ദനമേറ്റ് അവശനായ എസ്‌ഐയെ വീണ്ടും മര്‍ദ്ദിക്കാന്‍ ഇന്‍സ്‌പെക്ടര്‍ ഒരുങ്ങിയെങ്കിലും പ്രിന്‍സിപ്പല്‍ എസ്‌ഐ സുധീഷ് കുമാര്‍ അദ്ദേഹത്തെ കീഴ്‌പ്പെടുത്തി.

ശ്രീജിത്ത് അറസ്റ്റില്‍

ശ്രീജിത്ത് അറസ്റ്റില്‍

കൃത്യ നിര്‍വഹണം തടസപ്പെടുത്തിയതിനും ആക്രമിച്ചതിനും ശ്രീജിത്തിനെതിരേ പോലീസ് കേസെടുത്തു. തുടര്‍ന്ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ഏതായാലും ഉദ്യോഗസ്ഥരുടെ നടുറോഡിലെ തല്ല് നിയമപാലകര്‍ക്ക് നാറ്റക്കേസായി.

സൗദിയില്‍ സ്ത്രീകളുടെ വസ്ത്രധാരണം മാറും; ഇളവുകളുമായി പ്രമുഖ പണ്ഡിതന്‍!! രാജ്യം മോഡേണാകുന്നു

English summary
MVI attacks SI on Duty in Publicly, arrests- Incident in Thiruvananthapuram

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്