Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസ്ലീങ്ങള്‍ക്കെതിരെ പന്നി പ്രയോഗം.. ഒടുവില്‍ എന്‍ ഗോപാലകൃഷ്ണന്‍ മലക്കംമറിയുന്നതിങ്ങനെ, പക്ഷേ വീഡിയോ

മലപ്പുറം ജില്ലയെ കുറിച്ച് മോശം പരാമര്‍ശം നടത്തി എന്ന വിവാദത്തില്‍ എന്‍ ഗോപാലകൃഷ്ണന്‍റെ വിശദീകരണം

തിരുവനന്തപുരം: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജിന്റെ സ്ഥാപകന്‍ ആണ് ഡോ എന്‍ ഗോപാലകൃഷ്ണന്‍. സംഘപരിവാര്‍ ആശയങ്ങളുടെ പ്രചാരകനായാണ് ഇദ്ദേഹം അറിയപ്പെടുന്നത്. എന്തായാലും മലപ്പുറത്തെ കുറിച്ചും മുസ്ലീങ്ങളെ കുറിച്ചും വളരെ മോശമായ രീതിയില്‍ പ്രസംഗിച്ച എന്‍ ഗോപാലകൃഷ്ണന്‍ ഇപ്പോള്‍ പുലിവാല് പിടിച്ചിരിക്കുകയാണ്.

മലപ്പുറം ജില്ലയെ അത്ര മോശമായാണ് എന്‍ ഗോപാലകൃഷ്ണന്‍ തന്റെ പ്രസംഗത്തില്‍ ചിത്രീകരിച്ചത്. മലപ്പുറം ജില്ല മുസ്ലീങ്ങളുടെ പേരില്‍ ഉണ്ടാക്കിയതാണെന്നാണ് ഗോപാലകൃഷ്ണന്‍ പറഞ്ഞത്.

മലപ്പുറത്ത് കൂടുതല്‍ എംഎല്‍എമാര്‍ ഉണ്ടാകാന്‍ കാരണം രണ്ടും മൂന്നും ഭാര്യമാരെ വച്ച് പന്നി പ്രസവിക്കുന്നതുപോലെ കുട്ടികളെ ഉണ്ടാക്കുന്നതാണെന്നായിരുന്നു ഏറ്റവും വിവാദമായ പരാമര്‍ശം.

സംഗതി വിവാദമായി. പോലീസില്‍ പരാതിയായി, അപ്പോഴതാ മലക്കം മറിഞ്ഞ് എന്‍ ഗോലാകൃഷ്ണന്‍ യൂട്യൂബില്‍ വീഡിയോയുമായി രംഗത്ത്!!!

മുമ്പും വിവാദത്തില്‍

മുമ്പും വിവാദത്തില്‍

മുസ്ലീം വിഭാഗങ്ങള്‍ക്കെതിരെ അതിരൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ച് വിവാദത്തില്‍ ആയിട്ടുള്ള ആളാണ് എന്‍ ഗോപാലകൃഷ്ണന്‍. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജിന്റെ സ്ഥാപകനാണ് എന്‍ ഗോപാലകൃഷ്ണന്‍.

മലപ്പുറം

മലപ്പുറം

മലപ്പുറം ജില്ല മുസ്ലീങ്ങള്‍ക്ക് വേണ്ടി സൃഷ്ടിച്ചതാണ് എന്നാണ് എന്‍ ഗോപാലകൃഷ്ണന്റെ കണ്ടെത്തല്‍. ഇതിന് ശേഷമാണ് വിവാദമായ ആ പരമാര്‍ശം കടന്നുവന്നത്.

പന്നി പരാമര്‍ശം

പന്നി പരാമര്‍ശം

മലപ്പുറത്ത് കൂടുതല്‍ എംഎല്‍എമാര്‍ ഉണ്ടാകാനുള്ള കാരണം പന്നി പ്രസവിക്കുന്നതുപോലെ ഓരോ വീട്ടിലും കുട്ടികളെ ഉണ്ടാക്കുന്നതാണ്. രണ്ടും മൂന്നും ഭാര്യമാരെ വച്ചുകൊണ്ട്- ഇങ്ങനെ ആയിരുന്നു ഗോപാലകൃഷ്ണന്റെ പ്രസംഗം.

വിവാദം

വിവാദം

വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ എന്‍ ഗോപാലകൃഷ്ണനെതിരെ യുഎപിഎ ചുമത്തണം എന്നാവശ്യപ്പെട്ട് അഡ്വ ഷുക്കൂര്‍ കഴിഞ്ഞ ദിവസം പോലീസില്‍ പരാതി പെട്ടിരുന്നു. സോഷ്യല്‍ മീഡിയയിലും ഗഗോപാലകൃഷ്ണന്റെ വിവാദം ഏറെ ചര്‍ച്ചയായി. തുടര്‍ന്നാണ് അദ്ദേഹത്തിന്റെ മലക്കം മറിച്ചില്‍.

പഴയ പ്രസംഗം

പഴയ പ്രസംഗം

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് താന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പറഞ്ഞ കാര്യങ്ങളാണെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. ചില വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ നടത്തിയ 'കമന്റുകള്‍' ആണ് അവയെന്നും ഗോപാലകൃഷ്ണന്‍ പറയുന്നു.

ഭാഷ മാറി

ഭാഷ മാറി

എന്നാല്‍ ഏറ്റവും ഒടുവില്‍ അദ്ദേഹം പുറത്ത് വിട്ട വീഡിയോയില്‍ ഭാഷയില്‍ കാര്യമായ മാറ്റം വന്നിട്ടുണ്ട്. രണ്ടും മൂന്നും ഭാര്യമാര്‍ എന്നത് ബഹുഭാര്യത്വമായി മാറി, പന്നി പ്രസവിക്കുന്നതുപോലെ എന്നത് ജനസംഖ്യാ വര്‍ദ്ധനവായും മാറി.

മാധ്യമങ്ങള്‍

മാധ്യമങ്ങള്‍

ഇപ്പോള്‍ ഇങ്ങനെ ഒരു വിവാദമുണ്ടായതില്‍ ചില മാധ്യമങ്ങളെ പേരെടുത്ത് പരാമര്‍ശിച്ചുകൊണ്ടുള്ള വിമര്‍ശനവും ഉണ്ട്. പണ്ടത്തെ ആ വീഡിയോ എന്തിനാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാക്കുന്നത് എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം.

മിനി പാകിസ്താന്‍

മിനി പാകിസ്താന്‍

മലപ്പുറം ജില്ല മിനി പാകിസ്താന്‍ ആണെന്ന് പറഞ്ഞത് താനല്ല. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയെ കുറിച്ചുള്ള പരാമര്‍ശം മാത്രമാണ് അത് എന്നും ഗോപാലകൃഷ്ണന്‍ പറയുന്നു.

ദു:ഖമുണ്ടെന്ന്

ദു:ഖമുണ്ടെന്ന്

തന്നെ വര്‍ഗ്ഗീയ വാദിയാക്കാന്‍ നടത്തുന്ന ശ്രമങ്ങളില്‍ ദു:ഖമുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. തനിക്ക് ഒരു മതത്തോടും വിദ്വേഷമില്ലെന്നും അദ്ദേഹം പറയുന്നുണ്ട്.

മാപ്പ് പറയാന്‍

മാപ്പ് പറയാന്‍

താന്‍ പറഞ്ഞതില്‍ എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ അതിന് മാപ്പ് പറയാനും തയ്യാറാണെന്ന് എന്‍ ഗോപാലകൃഷ്ണന്‍ പറയുന്നുണ്ട്.

വീഡിയോ

യൂട്യൂബില്‍ തന്റെ ഭാഗം വിശദീകരിച്ചുകൊണ്ട് എന്‍ ഗോപാലകൃഷ്ണന്‍ പുറത്തിറക്കിയ വീഡിയോ കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+