നാദാപുരം പീഡനം: പേരോട് അബദുറഹ്മാന്‍ സഖാഫിയെ പോലീസ് അറസ്റ്റ് ചെയ്തു
കോഴിക്കോട്: നാദാപുരത്ത് നാല് വയസ്സുകാരി സ്‌കൂളില്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ പെണ്‍കുട്ടിക്കെതിരെ മോശ പരാമര്‍ശം നടത്തിയ പേരോട് അബ്ദുറഹ്മാന്‍ സഖാഫിയെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. സഖാഫിയെ ഉടന്‍ തന്നെ ജാമ്യത്തില്‍ വിടുകയും ചെയ്തു. അറസ്റ്റും ജാമ്യവും നാടകമാണെന്ന് ഇപ്പോള്‍ തന്നെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
നാദാപുരം പാറക്കടവ് ദാറുല്‍ ഹുദ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിനിരയായത്. സ്‌കൂള്‍ മാനേജ്‌മെന്റിനെ ന്യായീകരിച്ചുകൊണ്ടും പെണ്‍കുട്ടിയെ അവഹേളിച്ചുകൊണ്ടും സഖാഫി നടത്തിയ പ്രസംഗം വാട്‌സ് ആപ്പില്‍ പ്രചരിച്ചിരുന്നു. സ്‌കൂളിന്റെ മാനേജ്‌മെന്റ് കമ്മിറ്റി സെക്രട്ടറിയാണ് സഖാഫി. ഇതിനെതിരെ പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

പെണ്‍കുട്ടിയെ കുറിച്ച് അശ്ലീല ചുവയോടെയായിരുന്നു പേരോട് സഖാഫിയുടെ പ്രസംഗം. പെണ്‍കുട്ടി നുണപറയുകയാണെന്നും സ്‌കൂളിനെതിരെ അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണ് ആരോപിക്കുന്നതെന്നും സഖാഫി പറഞ്ഞിരുന്നു.
വടകര റൂറല്‍ എസ്പിക്കായിരുന്നു പെണ്‍കുട്ടിയുടെ പിതാപ് പരാതി നല്‍കിയിരുന്നത്. വിഷയത്തില്‍ ബാലാവകാശ കമ്മീഷനും ഇടപെട്ടിരുന്നു. വിഷയത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് എഡിജിപിയെ സമീപിച്ചത് സഖാഫിയായിരുന്നു. തുടര്‍ന്ന് ഈ ആവശ്യം അംഗീകരിക്കുകയും ചെയ്തു.
സഖാഫിക്കെതിരെ വളയം പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമായിരുന്നു ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ കേസ് ക്രൈം ബ്രാഞ്ചിന്റെ കയ്യിലെത്തിയപ്പോള്‍ വകുപ്പുകള്‍ മാറി. കോഴിക്കോട്ടെ ക്രൈം ബ്രാഞ്ച് ഓഫീസില്‍ വിളിച്ചുവരുത്തിയ സഖാഫിയെ അറസ്റ്റ് ചെയ്ത് അപ്പോള്‍ തന്നെ ജാമ്യത്തില്‍ വിടുകയും ചെയ്തു. ജനുവരി രണ്ടിന് രാവിലെ 11 മണിയോടെയാണ് അറസ്റ്റ് നടന്നത്.












Click it and Unblock the Notifications