നാദിര്‍ഷാ സത്യം പറയുമോ ? പറഞ്ഞാല്‍... ചോദ്യം ചെയ്യല്‍ തുടങ്ങി, അറസ്റ്റില്ല

  • Posted By: Sooraj
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടു ജയിലിലുള്ള ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷാ ചോദ്യം ചെയ്യലിനായി ഇന്ന് അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരായി. ഇതു രണ്ടാം തവണയാണ് നാദിര്‍ഷായെ ചോദ്യം ചെയ്യുന്നത്. നേരത്തേ ദിലീപിനെ അറസ്റ്റ് ചെയ്യുന്നതിനു മുമ്പും നാദിര്‍ഷായെ 13 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.

ചോദ്യം ചെയ്യലിന് അന്വേഷണസംഘം ഹാജരാവാന്‍ നേരത്തേ ആവശ്യപ്പെട്ടപ്പോള്‍ നാദിര്‍ഷാ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. തിങ്കളാഴ്ചയാണ് കോടതി ഈ ഹര്‍ജി പരിഗണിക്കുന്നത്.

ചോദ്യം ചെയ്യല്‍ രാവിലെ

ചോദ്യം ചെയ്യല്‍ രാവിലെ

രാവിലെ 10 മണിക്കു ചോദ്യം ചെയ്യലിനായി ആലുവ പോലീസ് ക്ലബ്ബില്‍ ഹാജരാവാനാണ് നാദിര്‍ഷായോട് ആവശ്യപ്പെട്ടിട്ടുള്ളത്. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയപ്പോള്‍ ഹൈക്കോടതി തന്നെയാണ് ഇക്കാര്യം പറഞ്ഞത്.

മൊഴിയിലെ വൈരുദ്ധ്യങ്ങള്‍

മൊഴിയിലെ വൈരുദ്ധ്യങ്ങള്‍

നാദിര്‍ഷാ നേരത്തേ നല്‍കിയ മൊഴികളില്‍ പലതിലും വൈരുദ്ധ്യമുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. അതുകൊണ്ടു തന്നെ ഇതില്‍ വ്യക്തത വരുത്തുകയാവും ഇന്നു പോലീസിന്റെ ലക്ഷ്യം.

മാരത്തോണ്‍ ചോദ്യം ചെയ്യല്‍

മാരത്തോണ്‍ ചോദ്യം ചെയ്യല്‍

ദിലീപിനൊപ്പം ജൂണ്‍ 28നു 13 മണിക്കൂറാണ് അന്വേഷണസംഘം നാദിര്‍ഷായെ ചോദ്യം ചെയ്തത്. ഇതിനു ശേഷം നാദിര്‍ഷാ നിലമ്പൂരിലെ സ്വകാര്യ റിസോര്‍ട്ടില്‍ താമസിച്ചതായും പല പ്രമുഖരുമായും കൂടിക്കാഴ്ച നടത്തിയതായും അന്വേഷണസംഘത്തിന് തെളിവ് ലഭിച്ചിരുന്നു.

കൊച്ചിയിലും കൂടിക്കാഴ്ച

കൊച്ചിയിലും കൂടിക്കാഴ്ച

നിലമ്പൂരിലെ റിസോര്‍ട്ടില്‍ വച്ചു മാത്രമല്ല കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ വച്ചും നാദിര്‍ഷാ ചിലരുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് പോലീസിനു ലഭിച്ച വിവരം. ജയിലില്‍ ദിലീപിനെ സന്ദര്‍ശിച്ച ശേഷമായിരുന്നു ഈ രഹസ്യ കൂടിക്കാഴ്ചകള്‍.

പ്രതികളുമായി സംസാരിച്ചു

പ്രതികളുമായി സംസാരിച്ചു

നടിയെ ആക്രമിച്ച കേസിലെ പ്രതികളുമായി നാദിര്‍ഷാ സംസാരിച്ചതിന് തങ്ങളുടെ പക്കല്‍ തെളിവുകളുണ്ടെന്നാണ് അന്വേഷണസംഘം പറയുന്നത്. ദീലിപിന്റ മധ്യസ്ഥനായി നാദിര്‍ഷാ നിന്നുവെന്നതിനും പോലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്.

തെളിവുകള്‍ ശേഖരിച്ചു

തെളിവുകള്‍ ശേഖരിച്ചു

നാദിര്‍ഷായ്ക്ക് സംഭവവുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ശാസ്ത്രീയ തെളിവുകള്‍ അന്വേഷണസംഘത്തിന്റെ പക്കലുണ്ട്. ഫോണ്‍ വിളിയുടെ രേഖകളും പോലീസിന്റെ പക്കലുണ്ടെന്നാണ് വിവരം.

നാദിര്‍ഷാ സുനിയെ വിളിച്ചു

നാദിര്‍ഷാ സുനിയെ വിളിച്ചു

ജയിലില്‍ വച്ചു പള്‍സര്‍ സുനി നാദിര്‍ഷായെ മൂന്നു തവണ ഫോണില്‍ വിളിച്ചതായും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. നാദിര്‍ഷാ തിരിച്ചും സുനിയെ വിളിച്ചതായും പോലീസിന് വ്യക്തമായിട്ടുണ്ട്.

പള്‍സര്‍ സുനിയുടെ മൊഴി

പള്‍സര്‍ സുനിയുടെ മൊഴി

നാദിര്‍ഷായ്‌ക്കെതിരേ കേസിലെ മുഖ്യ പ്രതിയായ പള്‍സര്‍ സുനി ചില കാര്യങ്ങള്‍ അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയിരുന്നു. ദിലീപിന്റെ നിര്‍ദേശമനുസരിച്ച് നാദിര്‍ഷാ തനിക്കു 25,000 രൂപ നല്‍കിയെന്നായിരുന്നു സുനിയുടെ മൊഴി. നടി ആക്രമിക്കപ്പെടുന്നതിന് മുമ്പായിരുന്നു ഈ സംഭവം നടന്നത്.

അറസ്റ്റ് ചെയ്യില്ല

അറസ്റ്റ് ചെയ്യില്ല

ചോദ്യം ചെയ്യലില്‍ ഇന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചാലും നാദിര്‍ഷായെ അറസ്റ്റ് ചെയ്യാന്‍ പോലീസിനാവില്ല. തിങ്കളാഴ്ച അദ്ദേഹം നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതു വരെ അറസ്റ്റ് ചെയ്യരുതെന്ന കോടതി നിര്‍ദേശത്തെ തുടര്‍ന്നാണിത്.

നേരത്തേ നോട്ടീസ് അയച്ചു

നേരത്തേ നോട്ടീസ് അയച്ചു

ഈ മാസം ആറിന് ചോദ്യം ചെയ്യലിന് ഹാജരാവണമെന്നാവശ്യപ്പെട്ടു അന്വേഷണസംഘം നാദിര്‍ഷായ്ക്ക് നോട്ടീസ് അയച്ചിരുന്നു. തുടര്‍ന്ന് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നാദിര്‍ഷാ നല്‍കി. ഇതിനു പിറകെ നെഞ്ചുവേദനയെ തുടര്‍ന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 10ാം തിയ്യതിയാണ് നാദിര്‍ഷാ ആശുപത്രി വിട്ടത്.

ദിലീപിന്റെ വിധി ശനിയാഴ്ച

ദിലീപിന്റെ വിധി ശനിയാഴ്ച

ദിലീപ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷ ശനിയാഴ്ചയാണ് പരിഗണിക്കുന്നത്. നേരത്തേ രണ്ടു തവണ ഹൈക്കോടതിയും ഒരു തവണ അങ്കമാലി കോടതിയും താരത്തിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Police to interrogate Nadirsha today at aluva police club

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്