Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിന്‍ വരാന്‍ പേടി; സർക്കാർ എന്ത് ചെയ്യുകയാണ്, റൂം ബോയി പറഞ്ഞത്, വെളിപ്പെടുത്തലുമായി നടി ഐശ്വര്യ

കേരളത്തില്‍ സ്ത്രീകള്‍ക്ക് ഒറ്റ്ക്ക് യാത്ര ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് നടി ഐശ്വര്യ. ഇത്തരം പ്രശ്നങ്ങളില്‍ സർക്കാർ യാതൊരു വിധ നടപടികളും എടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സർക്കാറിനെതിരേയും അവർ രൂക്ഷമായ വിമർശനം ഉയർത്തുന്നുന്നു. സ്വന്തം യൂട്യൂബ് ചാനലിലൂടെയായിരുന്നു നടിയുടെ പ്രതികരണം. നരസിംഹം, ബട്ടർഫ്‌ളൈസ് തുടങ്ങിയ നിരവധി ഹിറ്റ് മലയാള ചിത്രങ്ങളില്‍ അഭിനയിച്ച നടിയാണ് ഐശ്വര്യ.

തനിക്ക് ഉണ്ടായ ദുരനുഭവം അല്ല, മറിച്ച് മറ്റൊരാള്‍ പറഞ്ഞ് അറിഞ്ഞ കാര്യങ്ങള്‍ എന്ന നിലയാണ് ഐശ്വര്യ കേരളത്തിലെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് പറയുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരത്ത് ഒരു ഷൂട്ടിന് വേണ്ടി ഐശ്വര്യ എത്തിയിരുന്നു. ആ സമയത്ത് പുലർച്ചെ ഒരു ഓട്ടോ കിട്ടുമോയെന്ന് അന്വേഷിച്ചപ്പോള്‍ ഹോട്ടലിലെ റൂം ബോയിയാണ് കേരളത്തിലെ ഇന്നത്തെ സാഹചര്യങ്ങളെക്കുറിച്ച് തന്നോട് വിശദീകരിച്ചതെന്നാണ് താരം പറയുന്നത്.

actress-aiswary

'കുട്ടിക്കാലത്ത് ഞാന്‍ ഒടിക്കളിച്ച് വളർന്ന് സ്ഥലമാണ് കേരളം. അവിടെയുള്ള തെരുവുകളിലും അമ്പലങ്ങളിലുമൊക്കെ ഞാന്‍ സ്ഥിരമായി പോകാറുണ്ടായിരുന്നു. പക്ഷെ കുറെ നാളുകള്‍ക്ക് മുമ്പ് ഞാന്‍ കേരളത്തില്‍ ഒരു സീരിയലിന്റെ ഷൂട്ടിങ്ങിനായി ചെന്നപ്പോള്‍ കേട്ട വാർത്തകൾ എന്നെ ശരിക്കും ഭയപ്പെടുത്തി.'- ഐശ്വര്യ യൂട്യൂബ് ചാനലിലൂടെ പറയുന്നു.

ഷൂട്ടിങ് ഉള്ളതുകൊണ്ട് കാർ ഒന്നും ഒഴിവില്ലായിരുന്നു. അതുകൊണ്ടാണ് ഓട്ടോ കിട്ടുമോയെന്ന് അന്വേഷിച്ചത്. ''മാഡം സ്വന്തം കാർ അല്ലെങ്കിൽ കമ്പനിയുടെ കാറും ഡ്രൈവറും ഉണ്ടെങ്കിൽ മാത്രമേ പുറത്തു പോകാവൂ. ഒറ്റയ്ക്ക് എവിടെയും പോകരുത് ഇവിടെ ഒട്ടും സുരക്ഷിതമല്ല'' എന്നായിരുന്നു അപ്പോള്‍ ആ റൂം ബോയി പറഞ്ഞത്. നീ എന്താണ് ഈ പറയുന്നത് , ഞാന്‍ ചെറുപ്പം മുതല്‍ പോവുന്ന സ്ഥലങ്ങളാണ് ഇതൊക്കെ എന്ന് തിരിച്ച് പറഞ്ഞപ്പോഴാണ് ഇവിടെ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് അവന്‍ എന്നോട് പറയുന്നത്.

സ്ത്രീകള്‍ കൊല്ലപ്പെടുന്നത്, പൊലീസുകാരനായ ഭർത്താവ് മൂലം പെൺകുട്ടി ആത്മഹത്യ ചെയ്തത്, സ്ത്രീധന പ്രശ്‌നങ്ങൾ മൂലം പെൺകുട്ടികളെ കൊല്ലുന്നതും ആത്മഹത്യ ചെയ്യുന്നതും അടക്കമുള്ള ഭയപ്പെടുത്തുന്ന ചില കഥകളായിരുന്നു അവന് പറഞ്ഞത്. ഇതൊക്കെ വാർത്തകളിലൂടെ ഞാനും അറിഞ്ഞിരുന്നു. ഇതൊക്കെ കൊണ്ട് തന്നെ കേരളത്തിൽ എനിക്ക് വിശ്വാസമുള്ള എന്റെ സ്വന്തം ഡ്രൈവറോ അല്ലെങ്കിൽ എനിക്ക് സ്വന്തമായി കാറോ രണ്ട് അംഗരക്ഷകരോ ഇല്ലെങ്കിൽ കുട്ടിക്കാലം മുതൽ ഞാൻ സന്ദർശിച്ച ഈ ക്ഷേത്രങ്ങളിലൊന്നും എനിക്ക് പോകാൻ കഴിയില്ലെന്ന് അവൻ എന്നോട് പറയുകയായിരുന്നു.

 actress-aiswarya

തമിഴ്നാട്ടില്‍ സ്വന്തമായി കാർ ഇല്ലാത്ത വ്യക്തിയാണ് ഞാന്‍, പിന്നെ എന്തിന് കേരളത്തില്‍ കാർ വേണം. പണ്ടൊരിക്കല്‍ ഷൂട്ടിങിന് വേണ്ടി തിരുവനന്തപുരത്ത് ആയിരിക്കുമ്പോള്‍ ബസ് സ്റ്റോപ്പിലേക്കുള്ള റോഡിൽ വച്ച് ഒരു ആൺകുട്ടി വന്ന് കാമുകിയെ പെട്രോൾ ഒഴിച്ച് കത്തിച്ച സംഭവം നടന്നിട്ടുണ്ട്. സ്ത്രീസുരക്ഷയെക്കുറിച്ചുള്ള ചർച്ചകള്‍ എവിടെ എന്നാണ് ഞാന്‍ ചോദിക്കുന്നത്. സ്ത്രീകള്‍ക്ക് കേരളത്തില്‍ തനിച്ച് യാത്ര ചെയ്യാന്‍ പറ്റാത്തത് ഭായനാകമാണ്. എല്ലാ സ്ത്രീ സംഘടനകളും എവിടെയാണെന്നും ഐശ്വര്യ ചോദിക്കുന്നു.

ഇതൊന്നും കണ്ടില്ലെന്ന് നടിക്കുന്ന ഒരു സർക്കാരാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നതെന്നാണ് അവന്‍ പറഞ്ഞത്. ആളുകൾ വോട്ടു ചെയ്തു വിജയിപ്പിച്ച സർക്കാർ ഇതൊന്നും കാര്യമാക്കുന്നില്ല. എങ്കിൽ പിന്നെ എന്തിനാണ് വോട്ട് ചോദിച്ച് വരുന്നത്. നിങ്ങളെ വോട്ട് ചെയ്തു വിജയിപ്പിച്ചവർക്ക് വേണ്ടി പ്രവർത്തിക്കുക എന്നത് നിങ്ങളുടെ കടമയാണ്. കേരളത്തില്‍ പെണ്‍കുട്ടികൾ സ്കൂൾ കഴിഞ്ഞു തിരിച്ചു വരുന്നതു വരെ ഞങ്ങൾക്ക് പേടിയാണ് മാഡം എന്നാണു ഡ്രൈവർമാർ എന്നോട് പറയുന്നതെന്നും താരം യൂട്യൂബിലൂടെ പറയുന്നു.

എന്റെ നാട്ടിലായിരുന്നെങ്കില്‍ ഇതിനെതിരെയൊക്കെ വലിയ നടപടികള്‍ സ്വീകരിച്ചേനെ. കേരളത്തിൽ നിയമസംവിധാനങ്ങൾ ഇക്കാര്യങ്ങളൊന്നും വേണ്ട രീതിയിൽ ശ്രദ്ധിച്ച് നടപടി എടുക്കുന്നില്ല എന്ന് പറയുന്നത് വളരെ മോശമാണ്. നീതി നടപ്പാക്കുന്നില്ലെങ്കില്‍ എന്താണ് കാര്യം. കോവിഡ് വൈറസ് ആളുകളെ മാനസിക പ്രശ്നമുള്ളവർ ആക്കിയിരിക്കുകയാണോ? സ്ത്രീകൾക്ക് സുരക്ഷ കൊടുക്കാൻ കഴിയാത്ത നിങ്ങൾ വിഡ്ഢികളാണ്. സാക്ഷരത ഏറ്റവും കൂടുതൽ ഉള്ള നാട്ടിൽ സ്കൂൾ മുതൽ സ്ത്രീ സുരക്ഷ പഠിപ്പിച്ചു വേണം കുട്ടികളെ വളർത്താനെന്നും ഐശ്വര്യ കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+