Get Updates
Get notified of breaking news, exclusive insights, and must-see stories!

'മനോരമ കാണിച്ചത് രാഷ്ട്രീയ തറവേല': മാതൃഭൂമിയുടെ മാതൃകയെങ്കിലും പിന്തുടരാമായിരുന്നു: എംവി ജയരാജന്‍

തിരുവനന്തുപുരം: യുവജനവഞ്ചന മാത്രമായ കൊച്ചിയിലെ യുവം പരിപാടിയെയും വന്ദേഭാരത് ഉത്ഘാടനത്തെക്കുറിച്ചും വലതുപക്ഷ മാധ്യമങ്ങളുടേത് മോഡി ഭക്തിയിൽ നിറഞ്ഞ കർസേവയാണെന്ന് സി പി എം നേതാവ് എം വി ജയരാജന്‍. സംസ്ഥാന സർക്കാർ പദ്ധതികളായ ഡിജിറ്റൽ സയൻസ് പാർക്കിന്റെ ശിലാസ്ഥാപന ചടങ്ങിലും കൊച്ചി വാട്ടർമെട്രോയുടെ ഉദ്ഘാടന ചടങ്ങിലും പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിലെ കേരള വികസന പദ്ധതികൾ രാജ്യത്തിന് മാതൃകയാണെന്ന പ്രധാനഭാഗം ചരമക്കോളത്തിൽ പോലും വാർത്തയാവാതിരിക്കാൻ ശ്രദ്ധിച്ച മനോരമ അതിന്റെ രാഷ്ട്രീയ തറവേലയാണ് പ്രകടിപ്പിച്ചതെന്നും ജയരാജന്‍ പറയുന്നു.

കേരളം മാതൃകയെന്ന തലക്കെട്ട് മാതൃഭൂമി നൽകുകയും ചെയ്തു. സഹജീവിയുടെ ഈ മാതൃകയെങ്കിലും കാണുന്നത് മനോരമയ്ക്ക് കുറ്റബോധം പ്രകടിപ്പിക്കാനുള്ള ഒരവസരമാണ്. കേരളത്തിന്റെ വികസനത്തെക്കുറിച്ച് കൊച്ചിയിൽ ഗീബൽസിയൻ നുണകളാണ് പ്രധാനമന്ത്രി വിളമ്പിയത്. പ്രധാനമന്ത്രി അദ്ധ്യക്ഷനായ നീതി ആയോഗ് നിരവധി പുരസ്‌കാരങ്ങൾ കേരളത്തിന് സമ്മാനിച്ചത് സുസ്ഥിര വികസനം, വിദ്യാഭ്യാസം, ആരോഗ്യം, ജീവിതനിലവാരം, തൊഴിൽ എന്നീ മേഖലകളിലെ മുന്നേറ്റത്തിന്റെ അടിസ്ഥാനത്തിലാണ്.

 mvjayarajan-

രാജ്യം അതിവേഗം വളരുമ്പോൾ കേരളവും അതിന്റെ ഭാഗമാകണമെന്ന പ്രധാനമന്ത്രിയുടെ വാക്കുകൾ വെണ്ടക്ക അക്ഷരങ്ങളിൽ വാർത്തയാക്കിയവർ കോച്ച് ഫാക്ടറിയും റെയിൽവേ സോണും റെയിൽവേ മെഡിക്കൽ കോളേജും എയിംസും ഉൾപ്പെടെയുള്ള വാഗ്ദാനങ്ങൾ കേന്ദ്രസർക്കാർ വിസ്മരിച്ചു എന്ന കാര്യം പാടേ മറന്നുവെന്നും എംവി ജയരാജന്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നു.

'ചെറുപ്പക്കാരുടെ മനം കീഴടക്കി ഒറ്റ നടത്തം' എന്ന് പ്രധാനമന്ത്രിയെ പുകഴ്ത്തി വാർത്ത നൽകിയവർ 10 ലക്ഷം ഒഴിവുകളിൽ നിയമനം നടത്താത്തതും നിയമനനിരോധനം നടത്താത്തതും പൊതുമേഖല സ്വകാര്യവൽക്കരിച്ചുകൊണ്ട് തൊഴിലുള്ളവരെപ്പോലും തൊഴിൽരഹിതരാക്കുന്നതും ഉൾപ്പെടെയുള്ള കേന്ദ്രസർക്കാറിന്റെ യുവജനവിരുദ്ധ നടപടികളെക്കുറിച്ച് യാതൊന്നും പരാമർശിച്ചില്ല. പ്രതിവർഷം ബിജെപി ഭരിക്കുന്ന യുപിയിൽ കേവലം 12000ഓളം നിയമനം നടക്കുമ്പോൾ കേരളം 30000 പേർക്ക് പി.എസ്.സി. വഴി ജോലിനൽകുന്നു എന്ന സത്യം മൂടിവെക്കുകയും ചെയ്യുന്നു.

Vastu Tips: ഉറങ്ങുമ്പോള്‍ സ്വർണം തലയിണക്ക് അടിയിലാണോ വെക്കാറുള്ളത്: വെള്ളം അടുത്ത് വെക്കുന്നതും അപകടം

പ്രധാനമന്ത്രി കേരളത്തെ കീഴടക്കി, നിരവധി വികസന പദ്ധതികൾ പ്രഖ്യാപിക്കുമെന്ന് കൊട്ടിഘോഷിച്ച ബിജെപി സംസ്ഥാന നേതാക്കളെയും വലതുപക്ഷമാധ്യമങ്ങളെയും വികസന തൽപരരായ ജനങ്ങളെയും നിരാശരാക്കിക്കൊണ്ടാണ് രണ്ടുനാളത്തെ പ്രധാനമന്ത്രിയുടെ സന്ദർശനം അവസാനിച്ചത്. വൻ പ്രചരണ കോലാഹലം സൃഷ്ടിച്ചവരോട് ഒറ്റച്ചോദ്യം - പ്രധാനമന്ത്രിയുടെ സന്ദർശനം കൊണ്ട് കേരളത്തിന് എന്ത് കിട്ടി?

വന്ദേഭാരത് ആണെന്നാണ് ഉത്തരമെങ്കിൽ 14 സംസ്ഥാനങ്ങൾക്ക് നൽകിയതിന് ശേഷമാണ് കേരളത്തിന് അത് ലഭിച്ചത് എന്നാണ് മറുപടി. അതും കെ-റെയിലിനെക്കാൾ നിരക്കും സമയവും വർദ്ധിപ്പിച്ചും മറ്റ് ട്രെയിൻ സർവീസുകളെ വൈകിപ്പിച്ചുമാണ് നടപ്പിലാക്കിയത്. വന്ദേഭാരത് കേന്ദ്രത്തിന്റെ ഔദാര്യമല്ല, മറ്റ് സംസ്ഥാനങ്ങളെപ്പോലെ കേരളത്തിന്റെയും അവകാശമാണ്. വൈകിയാണെങ്കിലും അനുവദിച്ചത് സ്വാഗതാർഹം. കെ-റെയിലിന് അടിയന്തിരമായും അനുമതി നൽകുകയും വേണമെന്നും ജയരാജന്‍ കൂട്ടിച്ചേർത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+