Get Updates
Get notified of breaking news, exclusive insights, and must-see stories!

ആഗസ്റ്റ് 15ന് ലക്ഷദ്വീപില്‍ ദേശീയ ഗാനം ബാന്‍ഡ് താളത്തില്‍ മുഴങ്ങും; കേരള പൊലീസിന് അഭിമാന നിമിഷം

പാലക്കാട്: ലക്ഷദ്വീപില്‍ ഇത്തവണത്തെ സ്വാതന്ത്ര്യ ദിനത്തില്‍ ബാന്‍ഡിന്റെ താളത്തില്‍ ദേശീയ ഗാനം മുഴങ്ങുമ്പോള്‍ കേരള പൊലീസിനും അഭിമാനിക്കാം. മുട്ടിക്കുളങ്ങര കെ എ പി ക്യാമ്പില്‍ മൂന്ന് മാസത്തെ പരിശീലനത്തിന് ശേഷം 22 അംഗ ലക്ഷദ്വീപ് പൊലീസ് ബാന്‍ഡ് സംഘം തിങ്കാളാഴ്ചയാണ് പുറത്തിറങ്ങിയത്. ഇതാദ്യമായാണ് ഇവിടെ നിന്നും കേരളത്തിനു് പുറത്തുള്ള ഒരു സംഘത്തിന് പരിശീലനം നല്‍കുന്നത്.

പുതുതായി പരിശീലനം നേടിയ ബാന്‍ഡ് സംഘം കഴിഞ്ഞ ദിവസമാണ് കെ എ പി ഗ്രൗണ്ടില്‍ പാസിങ് ഔട്ട് പരേഡ് നടത്തിയത്. മേയ് മൂന്നിനാായിരുന്നു സംഘത്തിന്റെ പരിശീലനം ക്യാമ്പില്‍ ആരംഭിച്ചത്. രാവിലെ 5.30ന് ആരംഭിക്കുന്ന പരിശീലനം വൈകീട്ട് ആറ് വരെ നീണ്ടുനില്‍ക്കും. കൃത്യമായ ഇടവേളകളില്‍ ചിട്ടയായ പരിശീലനം, ഓരോ ഉപകരണങ്ങള്‍ക്കും അനുയോജ്യരായവരെ കണ്ടെത്തിയാണ് പരിശീലനം.

police

'കേരള പൊലീസിനോടും കെ എ പി ബറ്റാലിയന്‍ 2 ലെ ഉദ്യോഗസ്ഥര്‍ക്കും നന്ദി പറയാന്‍ ഞങ്ങള്‍ക്ക് വാക്കുകളില്ലെന്ന്' ലക്ഷദ്വീപ് പൊലീസിന്റെ ബാന്‍ഡ്മാസ്റ്റര്‍ ലിവാഹുദ്ദീന്‍ പി വി പറഞ്ഞു. 'ഇവിടെ വരുന്നതിനുമുമ്പ് ഞങ്ങളില്‍ ചിലര്‍ ബാന്‍ഡില്‍ ഉപയോഗിക്കുന്ന വാദ്യോപകരണങ്ങള്‍ പോലും കണ്ടിട്ടില്ല. ഇപ്പോള്‍ അഭിമാനത്തോടെ പറയാം, ഞങ്ങള്‍ കേരളാ പോലീസിലെ നല്ല ശിഷ്യന്മാരാണെന്ന്'- ലിവാഹുദ്ദീന്‍ പറഞ്ഞു.

1984 മുതല്‍ ലക്ഷദ്വീപില്‍ ബാന്‍ഡ് സംഘമുണ്ടായിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ പിന്നിട്ട് ഓരോരുത്തരും മരണപ്പെട്ടതോടെ ബാന്‍ഡ് സംഘം ക്ഷയിച്ചു പോയി. തുടര്‍ന്ന് ലക്ഷദ്വീപ് എസ് പി സമീര്‍ ശര്‍മ്മയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഒരു ബാന്‍ഡ് സംഘത്തെ രൂപീകരിക്കാന്‍ തീരുമാനിച്ചത്. കലാപരമായി താല്‍പര്യമുള്ളവരെ കണ്ടെത്തി 20 പേരടങ്ങുന്ന ഒരു സംഘത്തെ രൂപീകരിച്ചു. ഇവരെ പിന്നീട് പരിശീലനത്തിനായി കേരളത്തിലേക്ക് അയച്ചു. മൂന്ന് മാസത്തെ പരിശീലനത്തിന് ശേഷം മികച്ച ബാന്‍ഡ് കലാകാരന്മാരായാണ് അവര്‍ ലക്ഷ്ദ്വീപിലേക്ക് മടങ്ങുക.

'ഇപ്പോള്‍ ഞങ്ങള്‍ക്ക് കിക്ക് മാര്‍ച്ച്, സ്ലോ മാര്‍ച്ച്, റിവ്യൂ-ഓര്‍ഡര്‍ മാര്‍ച്ച്, പരേഡുകള്‍ക്കും ആചാരപരമായ ചടങ്ങുകള്‍ക്കുമുള്ള എല്ലാ പ്രശസ്ത ബീറ്റുകളും ഞങ്ങള്‍ക്ക് ചെയ്യാന്‍ നടത്താം, കേരള പോലീസിന് നന്ദി'- ലിവാഹുദ്ദീന്‍ പറഞ്ഞു. 'കദം കദം ബധയേ ജാ', 'ഓള്‍ഡ് ലാംഗ് സിനെ', 'എബിഡ് വിത്ത് മി', 'സാരെ ജഹാന്‍ സേ അച്ചാ' തുടങ്ങി ഇരുപതോളം ഗാനങ്ങള്‍ പഠിച്ചു. 'പക്ഷേ, ഞങ്ങളുടെ പ്രിയപ്പെട്ടത് എല്ലായ്‌പ്പോഴും ഞങ്ങളുടെ ദേശീയ ഗാനമാണ്, ഞങ്ങളുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയ ശര്‍മ്മ സാറിനും മറ്റ് ഉദ്യോഗസ്ഥര്‍ക്കും മുന്നില്‍ അത് ഉടന്‍ വായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡെപ്യൂട്ടി കമാന്‍ഡന്റ് എന്‍ ജെ ദേവസ്യ, അസിസ്റ്റന്റ് കമാന്‍ഡന്റുമാരായ എസ് സിനി, ഉണ്ണികൃഷ്ണന്‍, ഇന്‍സ്പെക്ടര്‍ സുകുമാരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം നല്‍കിയത്. ഒപ്പം കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ബാന്‍ഡ് പരിശീലകരുടെ സേവനവും ലഭ്യമാക്കിയിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+