കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാര്‍ലമെന്റ് മന്ദിരത്തിലെ ദേശീയ ചിഹ്‌നം പ്രധാനമന്ത്രി അനാഛാദനം ചെയ്തത് ഭരണഘടനാ വിരുദ്ധം;സിപിഎം

Google Oneindia Malayalam News

തിരുവനന്തപുരം; പുതിയ പാർലമെന്റ്‌ മന്ദിരത്തിലെ ദേശീയ ചിഹ്‌നം പ്രധാനമന്ത്രി അനാഛാദനം ചെയ്‌തത്‌ ഭരണഘടനാ വിരുദ്ധമാണെന്ന് സി പി എം. ചടങ്ങിൽ മോദി പൂജ നടത്തിയതും തെറ്റാണെന്ന് സി പി എം വിമർശിച്ചു.

ജനാധിപത്യത്തിന്റെ മൂന്ന്‌ വിഭാഗങ്ങളായ എക്‌സിക്യൂട്ടീവിനെയും ലെജിസ്ലേച്ചറിനെയും ജുഡീഷ്യറിയെയും ഭരണഘടന സംശയരഹിതമായി വേർതിരിച്ചിട്ടുണ്ട്‌. രാഷ്ട്രപതിയാണ്‌ പാർലമെന്റ്‌ വിളിച്ചുചേർക്കുന്നത്‌. എക്‌സിക്യൂട്ടീവിന്റെ തലവനാണ്‌ പ്രധാനമന്ത്രി. നിയമങ്ങൾ നിർമ്മിക്കുക, എക്‌സിക്യൂട്ടീവിനെ പരിശോധനാവിധേയമാക്കുക തുടങ്ങി ലെജിസ്ലേച്ചറിന്‌ പ്രവർത്തിക്കാൻ അതിന്റേതായ സ്വതന്ത്ര രീതിയുണ്ട്‌. ഈ മൂന്ന്‌ വിഭാഗങ്ങൾക്ക്‌ ഭരണഘടന വേർതിരിച്ചു നൽകിയ അധികാരങ്ങളെ ഇകഴ്‌ത്തുകയാണ്‌ എക്‌സിക്യൂട്ടീവിന്റെ തലവനായ പ്രധാനമന്ത്രി ചെയ്‌തത്‌.

cpm-1656650250.jpg -Prop

മാത്രമല്ല ചടങ്ങിൽ പ്രധാനമന്ത്രി പൂജ നടത്തുകയും ചെയ്‌തു. എല്ലാ ഇന്ത്യാക്കാർക്കും അവരുടെ വിശ്വാസം ആചരിക്കാനും പിന്തുടരാനും ഭരണഘടന അവകാശവും സംരക്ഷണവും നൽകിയിട്ടുണ്ട്‌. ഇത്‌ ഒഴിവാക്കാനാവാത്ത അവകാശമാണ്‌. അതേ സമയം ഭരണകൂടം ഏതെങ്കിലും വിശ്വാസത്തെയോ മതത്തെയോ പിന്തുടരുകയോ ആചരിക്കുകയോ ചെയ്യുന്നില്ലെന്ന്‌ ഭരണഘടന അസനിഗ്‌ധമായി വ്യക്തമാക്കിയിട്ടുണ്ട്‌. ഭരണഘടനയെ സംരക്ഷിക്കുമെന്നും ഉയർത്തിപിടിക്കുമെന്നും അധികാരമേൽക്കുമ്പോൾ എടുത്ത സത്യപ്രതിജ്‌ഞ കർക്കശമായി പാലിക്കാൻ പ്രധാനമന്ത്രിയും കേന്ദ്രസർക്കാരും തയ്യാറാകണമെന്നും സി പി എം പ്രസ്താവനയിൽ പറഞ്ഞു.

സൗന്ദര്യം വല്ലാതെ കൂടുന്നുണ്ട്..ഇത് ഐശ്വര്യ ലക്ഷ്മിയുടെ മരണമാസ് ലുക്ക്..അമ്പരന്ന് ആരാധകർ

പ്രധാനമന്ത്രി അശോക സ്തംഭം അനാച്ഛാദനം ചെയ്തത് ചട്ട ലംഘനമാണെന്ന് ആരോപിച്ച് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തിയിരുന്നു. ദേശീയ ചി​ഹ്നം പരിഷ്കരിച്ച് അപമാനിച്ചതായും പ്രതിപക്ഷ കക്ഷികൾ ആരോപിച്ചു.ദേശീയ ചിഹ്നമായ അശോക സ്തംഭത്തിലെ സിംഹങ്ങൾക്ക് സൗമ്യഭാവമാണ് ഉള്ളതെന്നും എന്നാൽ പുതിയ ശിൽപത്തിലുള്ളവക്ക് നരഭോജി ഭാവമാണുള്ളതാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.

നിർമാണത്തിലിരിക്കുന്ന പുതിയ പാർലമെന്റ് മന്ദിരത്തിന് മുകളിൽ സ്ഥാപിച്ച അശോകസ്തംഭത്തിന്റെ അനാച്ഛാദനം കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നിർവ്വഹിച്ചത്. വെങ്കലംകൊണ്ടു നിര്‍മിച്ച ദേശീയ ചിഹ്നത്തിന് ആകെ 9500 കിലോ ഭാരവും 6.5 മീറ്റര്‍ ഉയരവുമുണ്ട്. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ മധ്യത്തായുള്ള വിശ്രമകേന്ദ്രത്തിന്റെ മുകളിലായാണ് ഇതു സ്ഥാപിച്ചിട്ടുള്ളത്. ഇതിനു താങ്ങായി 6500 കിലോ വരുന്ന ഉരുക്കുചട്ടക്കൂടും നിര്‍മിച്ചിട്ടുണ്ട്.വെങ്കലത്തിൽ അശോക സ്തംഭം നിർമ്മിക്കാൻ മാത്രം ഏകദേശം ഒമ്പത് മാസം സമയമെടുത്തു.പുതിയ പാർലമെന്റ് കെട്ടിടത്തിന്റെ മേൽക്കൂരയിൽ ദേശീയ ചിഹ്നം പതിപ്പിക്കുന്നതിനുള്ള രൂപരേഖ തയാറാക്കൽ പ്രക്രിയയും ക്ലേ മോഡലിംഗ്/കമ്പ്യൂട്ടർ ഗ്രാഫിക് മുതൽ വെങ്കല കാസ്റ്റിംഗും മിനുക്കുപണിയും വരെ എട്ട് വ്യത്യസ്ത ഘട്ടങ്ങളിലൂടെയാണ് കടന്നുപോയത്.

Recommended Video

cmsvideo
ഒരു തത്സമയ അഭിമുഖത്തിന് തയ്യാറുണ്ടോ മാഡം? നികേഷ് കുമാറിന്റെ വെല്ലുവിളി

English summary
national emblem unveiling; CPM criticises Narendra modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X