'എതിര്‍ ശബ്‌ദങ്ങളെ അടിച്ചമര്‍ത്തുന്ന നടപടി, പൊലീസല്ല പട്ടാളമിറങ്ങിയാലും പ്രതിഷേധിക്കും'; കെ മുരളീധരൻ
ന്യൂഡല്‍ഹി: സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് രാജ്യ വ്യാപക പ്രക്ഷോഭം നടത്തുമെന്ന് കെ മുരളീധരൻ എംപി.
പൊലീസല്ല പട്ടാളമിറങ്ങിയാലും പ്രതിഷേധിക്കും. എതിര്‍ ശബ്ദങ്ങളെ രാഷ്ടീയമായി അടിച്ചമര്‍ത്തുന്ന നടപടിയായാണ് കോണ്‍ഗ്രസ് ഇതിനെ കാണുന്നത്. ശക്തമായ പ്രതിഷേധമാണ് കോണ്‍ഗ്രസ് ഒരുക്കാൻ പോകുന്നതെന്നും മുരളീധരൻ പറഞ്ഞു.
തങ്ങളോട് പാർലമെന്റിൽ വിഷയം ഉന്നയിക്കാനാണ് ആവശ്യപ്പെട്ടത്. ഞങ്ങൾ പറയുന്നത് പഞ്ചപുച്ഛമടക്കി അനുസരിക്കുക എന്നതാണ് സർക്കാറിന്റെ നിലപാട്. അതിനെ തങ്ങൾ പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ മായി വേട്ടയാടുകയാണെന്നാണ് രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ പ്രതികരണം.അതേസമയം നാഷനല്‍ ഹെറള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരായി. എഐസിസി ആസ്ഥാനത്ത് നിന്നാണ് സോണിയ ഇ.ഡി ഓഫീസിലേക്ക് എത്തിയത്. രാഹുല്‍ ഗാന്ധിയും പ്രിയങ്കയും ഒപ്പമുണ്ടായിരുന്നു.

വിഷയത്തില്‍ കോണ്‍ഗ്രസ് എംപിമാരും നിരത്തിലിറങ്ങി പ്രതിഷേധിക്കുകയാണ്. സമാധാനത്തോടെയാണ് പ്രതിഷേധിക്കുന്നതെന്നും തങ്ങളുടെ ശബ്ദം അടിച്ചമര്‍ത്താന്‍ സാധിക്കില്ലെന്നും കോണ്‍ഗ്രസ് എംപി ദീപേന്ദര്‍ ഹൂഡ പറഞ്ഞു.പ്രതിഷേധത്തെ തുടർന്ന് ലോക്സഭ നിർത്തിവച്ചു. സർക്കാർ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു. എഐസിസി ആസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കെയാണ്. ഇഡി ആസ്ഥാനത്തിനു മുന്നിൽ വൻ പൊലീസ് സന്നാഹവും ഏർപ്പെടുത്തിയിട്ടുണ്ട്.
നേരത്തെ ജൂൺ 8 ന് ഹാജരാകാൻ സോണിയ ഗാന്ധിക്ക് ഇഡി നോട്ടീസ് അയച്ചെങ്കിലും കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ ഹാജരായിരുന്നില്ല. തുടര്‍ന്ന്
ശ്വാസകോശ പ്രശ്നങ്ങള്‍ കാരണം ജൂൺ 23 ന് ഹാജരാകാൻ ഇ.ഡി നൽകിയ നോട്ടീസിലെ ആവശ്യവും മാറ്റിവയ്ക്കണമെന്ന് സോണിയ ആവശ്യപ്പെട്ടിരുന്നു.അപേക്ഷ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സ്വീകരിക്കുകയും ജൂലൈ 23ന് ഹാജരാകാൻ അവശ്യപ്പെടുകയുമായിരുന്നു.വീട്ടിലെത്തി മൊഴി എടുക്കാമെന്ന് ഇഡി അറിയിച്ചിരുന്നെങ്കിലും ഓഫിസില്‍ ഹാജരാകമെന്ന് സോണിയ അറിയിക്കുകയായിരുന്നു.
സോണിയ ഗാന്ധിയുടെ മൊഴിയെടുത്ത ശേഷം രാഹുല്‍ ഗാന്ധിയെ വീണ്ടും ചോദ്യം ചെയ്യാനാണ് ഇ.ഡിയുടെ നീക്കം. കേസില്‍ അഞ്ച് ദിവസങ്ങളിലായി 50 മണിക്കൂറിലേറെ രാഹുലിനെ ഇഡി ചോദ്യം ചെയ്തിരുന്നു. നാഷണൽ ഹെറാൾഡിന്റെ മാതൃസ്ഥാപനമായ യംഗ് ഇന്ത്യയെ സോണിയ ഗാന്ധിയുടെയും രാഹുൽഗാന്ധിയുടെയും ഉടമസ്ഥതയിലുള്ള അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് ഏറ്റെടുത്തപ്പോൾ ആസ്തി കൈമാറ്റത്തിൽ ഉൾപ്പടെ അഴിമതി നടന്നു എന്നാണ് കേസിലെ ആരോപണം.












Click it and Unblock the Notifications