കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുരേന്ദ്രന്‍റെ അധ്യക്ഷ സ്ഥാനം തെറിക്കും?; പകരക്കാരനെ തേടി കേന്ദ്രം, ആലോചന ആ പേരിലേക്ക്

Google Oneindia Malayalam News

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിനും പിന്നാലെയുണ്ടായ വിവാദങ്ങളുടേയും പശ്ചാത്തലത്തില്‍ വലിയ പ്രതിസന്ധിയാണ് കേരളത്തിലെ ബിജെപി നേരിട്ടുകൊണ്ടിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ആകെയുണ്ടായ ഒരു സീറ്റും നഷ്ടമായെന്ന് മാത്രമല്ല, വോട്ട് വിഹിതം വലിയ തോതില്‍ കുറയുകയും ചെയ്തു.

ഇതിന് പിന്നാലെയാണ് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പടേയുള്ള പ്രമുഖ നേതാക്കള്‍ക്കെതിരെ അഴിമതി ആരോപണങ്ങളും ഉയര്‍ന്നത്. ഈ സാഹചര്യത്തില്‍ കേരളത്തിലെ ബിജെപിയില്‍ നേതൃമാറ്റം ഉണ്ടാവുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികം: ചൈനീസ് എംബസ്സിക്ക് മുന്നിൽ പ്രതിഷേധം

നേതൃമാറ്റം

അധികം വൈകാതെ തന്നെ സംസ്ഥാന ബിജെപിയില്‍ നേതൃമാറ്റം ഉണ്ടാവുമെന്നാണ് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സംസ്ഥാന നേതൃത്വത്തില്‍ മാറ്റം വേണമെന്ന കേന്ദ്ര നേതൃത്വം തത്വത്തില്‍ തീരുമാനിച്ച് കഴിഞ്ഞെന്നാണ് കേന്ദ്ര നേതൃത്വവുമായി അടുത്ത ബന്ധമുള്ള ഒരു സീനിയര്‍ നേതാവിനെ ഉദ്ധരിച്ച് മാതൃഭൂമി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നത്.

'അഴിമതിയില്‍ മന്ത്രിക്കും പങ്ക്'; ഒരു മാസം പിന്നിടുമ്പോഴേക്കും ആദ്യ രാജി ആവശ്യമുയര്‍ത്തി യുഡിഎഫ്'അഴിമതിയില്‍ മന്ത്രിക്കും പങ്ക്'; ഒരു മാസം പിന്നിടുമ്പോഴേക്കും ആദ്യ രാജി ആവശ്യമുയര്‍ത്തി യുഡിഎഫ്

അസംതൃപ്തി

എല്ലാ തലങ്ങളിലും സ്വീകാര്യതയുള്ള ഒരു വ്യക്തിയെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് കണ്ടെത്താന്‍ സാധിച്ചാല്‍ ആ നിമിഷം തീരുമാനം ഉണ്ടാവുമെന്നും മേല്‍പ്പറഞ്ഞ നേതാവ് പറഞ്ഞതായി റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. നിലവിലെ സംസ്ഥാന നേതൃത്വത്തിന്‍റെ കാര്യത്തില്‍ അസംതൃപ്തിയുണ്ടെന്നും ഇദ്ദേഹം വ്യക്തമാക്കുന്നു.

കെ സുരേന്ദ്രന്‍

നിലവില്‍ കെ സുരേന്ദ്രനാണ് സംസ്ഥാന അധ്യക്ഷന്‍. ഏറെ പ്രതീക്ഷയോടെയായിരുന്നു കെ സുരേന്ദ്രന്‍ അധ്യക്ഷ പദവിയില്‍ എത്തിയത്. എന്നാല്‍ ആ പ്രതീക്ഷകള്‍ക്കൊത്ത് പാര്‍ട്ടിയെ നയിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. ഏറെ അനുകൂല സാഹചര്യം ഉണ്ടായിട്ടും നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും നേടാന്‍ കഴിയാതെ പോയത് കനത്ത തിരിച്ചടിയായി.

ഗ്രൂപ്പ് പോരും

പാര്‍ട്ടിയിലെ ഗ്രൂപ്പ് പോരിനും അറുതി വന്നിട്ടില്ല. ഈ സാഹചര്യങ്ങള്‍ നിലനില്‍ക്കെയാണ് സംസ്ഥാന അധ്യക്ഷനെ തന്നെ പ്രതികൂട്ടിലാക്കിയുള്ള ആരോപണങ്ങളും ഉയര്‍ന്ന് വരുന്നത്. ഇത്തരം പ്രതിസന്ധികള്‍ ഏറെയുണ്ടെങ്കിലും അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുരേന്ദ്രനെ മാറ്റേണ്ടതില്ലെന്നാണ് വി മുരളീധരന്‍ അടക്കമുള്ളവരുടെ നിലപാട്.

പകരം ആര്

എന്നാല്‍ അങ്ങനെ അല്ലാത്ത അഭിപ്രായം ഉള്ളവരും ഉണ്ട്. ദേശീയ നേതൃത്വത്തെ സംബന്ധിച്ച് കേരളത്തിലെ പാര്‍ട്ടി പുനഃസംഘടനയ്ക്ക് തയ്യാറാണെങ്കിലും പകരം ആര് എന്നതാണ് കുഴക്കുന്നത്. പുതിയ ഒരാളെ നിയമിക്കുമ്പോള്‍ എല്ലാവരേയും ഒന്നിപ്പിച്ച് ഒരു കുടക്കീഴിലാക്കി മുന്നോട്ട് കൊണ്ട് പോവാന്‍ കഴിവുള്ള നേതാവായിരിക്കണം എന്നതാണ് ദേശീയ നേതൃത്വം മുന്നോട്ട് വെക്കുന്ന പ്രധാന മാനദണ്ഡം.

ശശിതരൂരിനെ പോലെ

അടുത്ത ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നയിക്കേണ്ടത് ഈ നേതാവിന് കീഴിലായിരിക്കണം. അപ്പോള്‍ പാര്‍ട്ടിക്ക് പൊതുജന മധ്യത്തില്‍ കൂടുതല്‍ സ്വീകാര്യത ഉണ്ടാക്കാന്‍ മാത്രം വ്യക്തിപ്രഭാവം ഉള്ള ഒരു നേതാവിനെയാണ് ദേശീയ നേതൃത്വം തിരയുന്നത്. കോണ്‍ഗ്രസ് നേതാവ് ശശിതരൂരിനെ പോലെ ഒരാളാണ് കേരളത്തില്‍ ബിജെപിയെ നയിക്കേണ്ടതെന്നാണ് അഖിലേന്ത്യാ നേതൃത്വം വിലയിരുത്തുന്നതെന്നും പേര് വെളിപ്പെടുത്താന്‍ താല്‍പര്യമില്ലാത്ത സീനിയര്‍ നേതാവിനെ ചൂണ്ടിക്കാട്ടി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

പാര്‍ട്ടിക്ക് വളരാന്‍

കേരളത്തില്‍ പാര്‍ട്ടിക്ക് വളരണമെങ്കില്‍ ന്യൂനപക്ഷങ്ങളില്‍ ക്രിസ്ത്യന്‍ വിഭാഗത്തെയെങ്കിലും കൂടെ നിര്‍ത്താന്‍ കഴിയണമെന്നാണ് ദേശീയ നേതൃത്വം വിലയിരുത്തുന്നത്. സവര്‍ണ്ണ വോട്ടുകളിലും ഇത്തവണ വലിയ കുറവുണ്ടായി. നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുക്കുന്നത് ഉള്‍പ്പടേയുള്ള കാര്യങ്ങളില്‍ വലിയ പിന്തുണയായിരുന്നു കെ സുരേന്ദ്രന് സംസ്ഥാന നേതൃത്വം നല്‍കിയത്.

രണ്ടു മണ്ഡലങ്ങളില്‍

രണ്ടു മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ സുരേന്ദ്രന് അനുമതി നല്‍കിയതും അപൂര്‍ നടപടിയായിരുന്നു. എന്നാല്‍ ഇത്ര വലിയ പിന്തുണ ലഭിച്ചിട്ടുണ് കേരളത്തില്‍ പാര്‍ട്ടിക്ക് നേട്ടമുണ്ടാക്കാന്‍ സുരേന്ദ്രന് സാധിച്ചില്ല. ഈ ഉത്തരവാദിത്തത്തില്‍ നിന്നും സുരേന്ദ്രന് ഒഴിഞ്ഞുമാറാനാവില്ലെന്ന നിലപാടിലാണ് കേന്ദ്രനേതൃത്വം എന്നാണറിയുന്നത്.

ബാലശങ്കര്‍

ഓര്‍ഗനൈസറിന്റെ എഡിറ്ററായിരുന്ന ആര്‍. ബാലശങ്കറിന്റെ പേര് പ്രസിഡന്റ് സ്ഥാനത്തേക്ക് കേന്ദ്ര നേതൃത്വം പരിഗണിക്കുന്നതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ പാര്‍ട്ടി സംസ്ഥാന നേതാക്കളും ബാലശങ്കറും തമ്മിലുണ്ടായ വിവാദം പ്രതികൂല ഘടകമാണ്. എതിര്‍ പാളയത്തില്‍ നിന്നും ഒരാള്‍ വന്നാലും ബാലശങ്കര്‍ വേണ്ടെന്ന നിലപാടിലാണ് വി മുരളീധര പക്ഷം

വ്യത്യസ്ത ലുക്കില്‍ തിളങ്ങി ശുഭ്ര അയ്യപ്പ; ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Crime branch investigation against K Surendran | Oneindia Malayalam

English summary
national leadership is preparing for the reorganization of the BJP Kerala unit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X