Get Updates
Get notified of breaking news, exclusive insights, and must-see stories!

അന്ന് എന്നെ തെറിവിളിച്ചവരാണ് ഈ ഡാന്‍സ് ആഘോഷിക്കുന്നത്; പ്രതികരണവുമായി ജസ്ല മാടശേരി

തൃശൂര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളായ ജാനകി ഓംകുമാറും നവീന്‍ കെ റസാഖും ചുവടുവച്ച നൃത്തം സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചിരുന്നു. ലക്ഷക്കണക്കിന് പേരാണ് ദിവസങ്ങള്‍കൊണ്ട് ഇവരുടെ വീഡിയോ കണ്ടത്. പിന്നാലെ രണ്ട് പേരുടെയും മതം തിരിച്ചുള്ള വംശീയ അധിക്ഷേപങ്ങള്‍ ഉയരുകയും ചെയ്തു. ഐസിസില്‍ ചേര്‍ന്ന് സിറിയയിലേക്ക് പോയ നിമിശയുടെ ഉദാഹരണം മുന്‍നിര്‍ത്തി കൃഷ്ണരാജ് എന്ന ആളാണ് വിദ്വേഷ പ്രചാരണം ആദ്യം തുടങ്ങിയത്. എന്നാല് ഇപ്പോഴിതാ, ഇതുമായി ബന്ധപ്പെട്ട് പ്രതികരണം നടത്തി രംഗത്തെത്തിയിരിക്കുകയാണ് ജസ്ല മാടശേരി. ജസ്ലയുടെ വാക്കുകള്‍ ഇങ്ങനെ...

 ഇന്ന് ഡാന്‍സ് ആഘോഷിക്കുന്നു

ഇന്ന് ഡാന്‍സ് ആഘോഷിക്കുന്നു

പണ്ട് ഞാനും ഒന്നു ഡാന്‍സ് കളിച്ചു. അന്ന് ആങ്ങളമാര്‍ ആയിരുന്നെങ്കില്‍ ഇന്ന് അമ്മാവന്‍മ്മാര്‍. ആ വ്യത്യാസമേ ഉള്ളു. അന്നെന്റെ വാളില്‍ എന്നെ തെറി വിളിച്ചവരൊക്കെ, ഇന്ന് ഡാന്‍സ് ആഘോഷിക്കുന്നു.

 ഇരട്ടത്താപ്പ് കാണണമെങ്കില്‍

ഇരട്ടത്താപ്പ് കാണണമെങ്കില്‍

മത വിശ്വാസികള്‍ക്ക് യുക്തിയും നീതി ബോധവും വകതിരിവും ഒക്കെ ഉണ്ട്. സ്വന്തം മതത്തിന്റെ കാര്യം വരുന്നത് മാത്രം. അല്ലങ്കില്‍ മറ്റൊരു മതത്തിന്റെ കാര്യം വരുമ്പോ മാത്രം ഇതൊക്കെ മുള പൊട്ടും. ഇരട്ടത്താപ്പ് കാണണമെങ്കില്‍ അത് ഇവറ്റകളുടെ ഇരട്ടത്താപ്പ് തന്നെ കാണണം-ജസ്ല മാടശേരി ഫേസ്ബുക്കില്‍ കുറിച്ചു.

 വിദ്വേഷ പ്രചരണം ഇങ്ങനെ

വിദ്വേഷ പ്രചരണം ഇങ്ങനെ

ഐസിസില്‍ ചേര്‍ന്ന് സിറിയയിലേക്ക് പോയ നിമിഷയുടെ ഉദാഹരണം മുന്‍നിര്‍ത്തി കൃഷ്ണരാജ് എന്ന ആളാണ് വിദ്വേഷ പ്രചാരണം ആദ്യം തുടങ്ങിയത്. ജാനകിയുടെ മാതാപിതാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയാണെന്നും അവര്‍ ശ്രദ്ധിക്കുന്നത് നന്നായിരിക്കുമെന്നും ആണ് നിമിഷയുടെ പേര് കൂടി ചേര്‍ത്ത് ഇയാള്‍ പറഞ്ഞത്.

വിമര്‍ശനങ്ങള്‍ക്ക് മറുപടി

വിമര്‍ശനങ്ങള്‍ക്ക് മറുപടി

എന്നാല്‍ ഇതിനിടെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി പുതിയ നൃത്ത വീഡിയോയുമായി നവീനും ജാനകിയും വീണ്ടും രംഗത്തെത്തി. ക്ലബ് എഫ്എമ്മിന്റെ സൈറ്റിലായിരുന്നു ഇരുവരും ഡാന്‍സ് ചെയ്തത്. ആറാം തമ്പുരാന്‍ എന്ന ചിത്രത്തിലെ പാടി തൊടിയിലേതോ... എന്ന പാട്ടിന്റെ റിമിക്‌സിനാണ് ഇരുവരും ചുവട് വെച്ചത്.

വീണ്ടും വൈറല്‍

വീണ്ടും വൈറല്‍

ഇവരുടെ രണ്ടാമത്തെ ഡാന്‍സും നിമിഷ നേരങ്ങള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. എല്ലാവരില്‍ നിന്നും മികച്ച പിന്തുണയാണ് വീഡിയോയ്ക്ക് ലഭിച്ചത്. ധൈര്യമായി മുന്നോട്ടുപോകുക എന്നാണ് പലരും വീഡിയോയ്ക്ക് താഴ് കന്റിട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+