മോദിയുടെ ഇടപെടലാണ് മോചനം സാധ്യമാക്കിയത്; അതിജീവിച്ചത് സൈനിക പരിശീലനത്താലെന്ന് രാകേഷ് ഗോപകുമാര്‍
തിരുവനന്തപുരം: ഖത്തറില്‍ തടവിലായിരുന്ന കാലത്തെ അനുഭവങ്ങള്‍ വിവരിച്ച് രാകേഷ് ഗോപകുമാര്‍. കഴിഞ്ഞ ദിവസമാണ് ബാലരാമപുരത്തെ വീട്ടില്‍ അദ്ദേഹം തിരിച്ചെത്തിയത്. ഖത്തര്‍ വിട്ടയച്ച എട്ട് നാവിക ഉദ്യോഗസ്ഥരില്‍ ഒരാളാണ് അദ്ദേഹം. നാട്ടില്‍ തിരിച്ചെത്തിയതിലും, കുടുംബത്തിനൊപ്പം ചേരാന്‍ സാധിച്ചതിലും അദ്ദേഹം വലിയ ആശ്വാസം അറിയിച്ചു.
മാസങ്ങളോളം ഖത്തറില്‍ തടവിലായിരുന്നു നാവിക ഉദ്യോഗസ്ഥര്‍. ജീവിച്ചിരിക്കുന്നതിലും, ഇപ്പോള്‍ വീട്ടില്‍ എത്താന്‍ സാധിച്ചതിലും സന്തോഷമെന്ന് ഗോപകുമാര്‍ പറയുന്നു. ഖത്തറിലെ സാഹചര്യങ്ങളെ എങ്ങനെ അതിജീവിച്ചുവെന്നും രാജേഷ് ഗോപകുമാര്‍ വെളിപ്പെടുത്തി. പ്രതിരോധ പരിശീലനം ഒന്ന് കൊണ്ടുമാത്രമാണ് തനിക്കും സഹപ്രവര്‍ത്തകര്‍ക്കും അവിടെ അതിജീവിക്കാനായതെന്നും ഗോപകുമാര്‍ പറഞ്ഞു.

18 മാസമായി നാവികസേന ഉദ്യോഗസ്ഥര്‍ ഖത്തറില്‍ തടവിലായിരുന്നു. ചാരവൃത്തി ആരോപിച്ച് 2022 ഓഗസ്റ്റ് മുപ്പതിനാണ് ഖത്തര്‍ രഹസ്യാന്വേഷണ വിഭാഗം ഇവരെ അറസ്റ്റ് ചെയ്തത്. മോചിതരായ ഏഴുപേര്‍ നാട്ടിലെത്തിയെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് നടത്തിയ ഇടപെടലുകളെ തുടര്‍ന്നാണ് ഇവരുടെ മോചനം സാധ്യമായത്.
രാകേഷ് ഗോപകുമാര്‍ അടക്കം തടവിലായ എട്ടുപേരും നാവികസേനയില്‍ നിന്ന് വിരമിച്ചവരാണ്. ഇവര്‍ക്കെതിരെ ചുമത്തിയിരുന്ന കുറ്റമെന്താണെന്ന് ഔദ്യോഗികമായി പുറത്തുവിട്ടിരുന്നു. അന്തര്‍വാഹിനിയെ കുറിച്ചുള്ള വിവരങ്ങല്‍ ഇസ്രായേലിന് ചോര്‍ത്തിയെന്ന് ആരോപിച്ചായിരുന്നു. അറസ്റ്റ് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 26ന് ഖത്തര്‍ കോടതി ഇവര്‍ക്ക് വധശിക്ഷ വിധിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുമായി കൂടിക്കാഴ്ച്ച നടത്തിയതാണ് വഴിത്തിരിവായത്. വൈകാതെ തന്നെ വിചാരണ കോടതി വധശിക്ഷ ഇളവ് ചെയ്ത് തടവുശിക്ഷയാക്കി. ഖത്തര്‍ അമീറിന്റെ തീരുമാനപ്രകാരമാണ് ഇന്ത്യക്കാരെ വിട്ടയച്ചത്.
അതേസമയം ഗോപകുമാര്‍ തിങ്കളാഴ്ച്ചയാണ് ബാലരാമപുരത്തെത്തിയത്. കുടുംബാംഗങ്ങളെ കണ്ടതോടെ ഗോപകുമാര്‍ സന്തോഷം കൊണ്ട് കരഞ്ഞുപോവുകയായിരുന്നു. തടവിലായത് അങ്ങേയറ്റം ബുദ്ധിമുട്ടിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. നിത്യേന അഞ്ച് തവണ ഭാര്യയെ വിളിക്കുന്ന ഒരാള്‍ പെട്ടെന്ന് വിളിക്കുന്നത് നിര്‍ത്തിയാല്‍ എങ്ങനെയിരിക്കും. അതായിരുന്നു തന്റെ അവസ്ഥയെന്നും അദ്ദേഹം പറഞ്ഞു.
തന്റെയും സഹപ്രവര്‍ത്തകരുടെയും മോചനം കുടുംബത്തിന്റെ പ്രാര്‍ഥന കൊണ്ടും കേന്ദ്ര സര്‍ക്കാരിന്റെ പ്രയത്‌നം കൊണ്ടുമാണ് സാധ്യമായതെന്ന് രാജേഷ് ഗോപകുമാര്‍ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച ഗോപകുമാര്‍, മോദിയുടെ വ്യക്തിപരമായ ഇടപെടല്‍ കൊണ്ടുമാത്രമാണ് മോചനം സാധ്യമായതെന്ന് പറയുന്നു.
മോദി ഇടപെട്ടാല്‍ മോചനം സാധ്യമാകുമെന്ന് എല്ലാവര്‍ക്കും പ്രതീക്ഷയുണ്ടാവുമായിരുന്നു. എന്നാല്‍ ഇടപെടല്‍ എപ്പോഴുണ്ടാവുമെന്ന കാര്യത്തില്‍ മാത്രമമേ ആശങ്കയുണ്ടായിരുന്നുള്ളുവെന്നും ഗോപകുമാര്‍ പറഞ്ഞു. ഞങ്ങളുടെ കുടുംബത്തിനെ ഖത്തറിലെത്തിച്ചതിലും കേന്ദ്ര സര്‍ക്കാരിനോട് നന്ദി അറിയിക്കുന്നു. ഏതെങ്കിലും ഇന്ത്യക്കാരന്‍ പ്രശ്‌നത്തില്‍പ്പെട്ടാല്‍, അയാള്‍ നിരപരാധിയാണെന്ന് പ്രധാനമന്ത്രിക്ക് ബോധ്യപ്പെട്ടാല്‍, അദ്ദേഹം നമ്മളെ രക്ഷിക്കാനെത്തും.
എല്ലാ ഇന്ത്യക്കാരും ഇക്കാര്യം അറിഞ്ഞിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധ സേനയില്‍ നിന്ന് ലഭിച്ച പരിശീലനം കൊണ്ടാണ് അതിജീവിക്കാനായത്. 2017ല്‍ നാവിക സേനയില്‍ നിന്ന് താന്‍ വിരമിച്ചുവെന്നും, ഒമാന്‍ ഡിഫന്‍സ് ട്രെയിനിംഗ് കമ്പനിയുടെ ഭാഗമാവുകയായിരുന്നു അതിന് ശേഷമെന്നും ഗോപകുമാര്‍ പറഞ്ഞു.












Click it and Unblock the Notifications