കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മറു തന്ത്രം മെനഞ്ഞ് കോണ്‍ഗ്രസ്; തിരുവഞ്ചൂരിനെ കണ്ടെന്ന് മാണി സി കാപ്പന്‍, യോഗം വിളിച്ച് എന്‍സിപി

Google Oneindia Malayalam News

കോട്ടയം: ജോസ് കെ മാണിയുടെ എല്‍ഡിഎഫ് പ്രവേശനം മുന്നണിയില്‍ വന്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയേക്കും. ജോസ് കെ മാണി പാലാ സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. വിട്ടുകൊടുക്കാന്‍ സിറ്റിങ് എംപിയും എന്‍സിപി നേതാവുമായ മാണി സി കാപ്പന്‍ തയ്യാറല്ല. ഈ സാഹചര്യത്തില്‍ എന്‍സിപി കടുത്ത തീരുമാനങ്ങള്‍ എടുത്തേക്കും. ഈ വിവാദത്തില്‍ നോട്ടമിട്ടിരിക്കുകയാണ് കോണ്‍ഗ്രസ്. മാണി സി കാപ്പന്‍ കോണ്‍ഗ്രസ് നേതാക്കളെ കണ്ടു എന്ന് അഭ്യൂഹമുണ്ട്.

ജോസ് കെ മാണി എല്‍ഡിഎഫിലെത്തുകയും പാലാ മണ്ഡലം ആവശ്യപ്പെടുകയും ചെയ്താല്‍ മാണി സി കാപ്പന്‍ ഒരു പക്ഷേ മുന്നണി വിട്ടേക്കും. അതേസമയം, എകെ ശശീന്ദ്രന്‍ വിഭാഗം ഇപ്പോള്‍ പ്രതികരിക്കേണ്ട എന്ന നിലപാടാണ് സ്വീകരിച്ചത്. വിശദാംശങ്ങള്‍ ഇങ്ങനെ....

 നിര്‍ബന്ധപൂര്‍വം നല്‍കിയാല്‍

നിര്‍ബന്ധപൂര്‍വം നല്‍കിയാല്‍

പാലാ സീറ്റ് നിര്‍ബന്ധപൂര്‍വം ജോസ് കെ മാണിക്ക് നല്‍കിയാല്‍ എന്‍സിപി എല്‍ഡിഎഫ് വിട്ടേക്കും. എന്‍സിപിയിലെ ഒരു വിഭാഗം ഇക്കാര്യത്തില്‍ കടുത്ത നിലപാടിലാണ്. എന്തു വന്നാലും പാലാ സീറ്റ് വിട്ടുകൊടുക്കേണ്ട എന്നാണ് മാണി സി കാപ്പന്റെ തീരുമാനം. അദ്ദേഹം ഇക്കാര്യം ദേശീയ നേതൃത്വത്തെ അറിയിക്കുകയും ചെയ്തു.

 കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച

കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച

മാണി സി കാപ്പന്‍ കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തി എന്നാണ് അഭ്യൂഹം. ഈ സാഹചര്യത്തിലാണ് എന്‍സിപിയിലെ ഒരു വിഭാഗം യുഡിഎഫിലേക്ക് മാറുമോ എന്ന ചോദ്യം ഉയര്‍ന്നത്. എന്നാല്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ മാണി സി കാപ്പന്‍ കണ്ടെങ്കിലും രാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തില്ലെന്നാണ് അദ്ദേഹം വിശദീകരിച്ചത്.

ശരദ് പവാറിനെ അറിയിച്ചു

ശരദ് പവാറിനെ അറിയിച്ചു

സിറ്റിങ് സീറ്റ് വിട്ടുകൊടുക്കില്ലെന്ന് മാണി സി കാപ്പന്‍ ദേശീയ അധ്യക്ഷന്‍ ശരദ് പവാറിനെ അറിയിച്ചിട്ടുണ്ട്. പവാറിനും ഇതേ നിലപാടാണ്. എന്നാല്‍ എകെ ശശീന്ദ്രന്‍ വിഭാഗം കടുപിടിത്തത്തിന് നില്‍ക്കുന്നില്ല. ജോസ് കെ മാണി എല്‍ഡിഎഫിലെത്തുന്ന കാര്യം മുന്നണിയില്‍ ചര്‍ച്ചയ്ക്ക് വരുമ്പോള്‍ പാലായുടെ കാര്യം ചര്‍ച്ച ചെയ്യാമെന്നാണ് ശശീന്ദ്രന്‍ പക്ഷത്തിന്റെ നിലപാട്.

പവാര്‍ ഉറപ്പ് നല്‍കി

പവാര്‍ ഉറപ്പ് നല്‍കി

പാലാ സീറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സിപിഎം കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച ചെയ്യാമെന്ന് ശരദ് പവാര്‍ ഉറപ്പ് നല്‍കിയ ആശ്വാസത്തിലാണ് മാണി സി കാപ്പന്‍. അതേസമയം, ജോസ് കെ മാണിയെ മുന്നണിയിലെടുക്കുന്നതില്‍ എന്‍സിപിക്ക് എതിര്‍പ്പില്ല. പാലാ സീറ്റിന് ജോസ് കെ മാണി വാശി പിടിക്കരുതെന്നാണ് അവര്‍ പറയുന്നത്. വിഷയം മുഖ്യമന്ത്രിയെ അറിയിക്കാനും എന്‍സിപി തീരുമാനിച്ചു.

തിരിച്ചടിക്കാന്‍ കോണ്‍ഗ്രസ്

തിരിച്ചടിക്കാന്‍ കോണ്‍ഗ്രസ്

എന്നാല്‍ ജോസ് കെ മാണി വിഭാഗത്തെ സിപിഎം മുന്‍കൈയ്യെടുത്ത് എല്‍ഡിഎഫിലെത്തിക്കാന്‍ ശ്രമിച്ചുവരികയാണ്. ഇതിന് തിരിച്ചടിയായി എന്‍സിപിയിലെ ഒരു വിഭാഗത്തെ യുഡിഎഫിലെത്തിക്കാന്‍ കോണ്‍ഗ്രസും ശ്രമിക്കുന്നു എന്നാണ് വിവരം. ജോസ് കെ മാണിക്ക് പാലാ സീറ്റ് എല്‍ഡിഎഫ് നല്‍കിയാല്‍ മാണി സി കാപ്പനെ എതിര്‍സ്ഥാനാര്‍ഥിയാക്കാന്‍ യുഡിഎഫ് ശ്രമിക്കും എന്ന സൂചനയും വന്നുകഴിഞ്ഞു.

മാണി സി കാപ്പന്റെ മറ്റൊരു അതൃപ്തി

മാണി സി കാപ്പന്റെ മറ്റൊരു അതൃപ്തി

പാലായിലെ തദ്ദേശ സ്ഥാപനങ്ങളിലെ സീറ്റ് വിഭജന വിഷയത്തില്‍ ജോസ് കെ മാണിയുമായി സിപിഎം തനിച്ച് നടത്തുന്ന ചര്‍ച്ചയിലും മാണി സി കാപ്പന് അതൃപ്തിയുണ്ട്. എംഎല്‍എ ആയ തന്നോട് ആലോചിക്കാതെയുള്ള സിപിഎമ്മിന്റെ നീക്കത്തിലാണ് കാപ്പന് എതിര്‍പ്പ്. നിലവിലെ രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ എന്‍സിപി കൊച്ചിയില്‍ യോഗം വിളിച്ചിരിക്കുകയാണ്.

സുഹൃത്തിന്റെ വീട്ടില്‍ വച്ച്

സുഹൃത്തിന്റെ വീട്ടില്‍ വച്ച്

മാണി സി കാപ്പന്‍ യുഡിഎഫിലേക്ക് കളം മാറുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് അദ്ദേഹം തിരുവഞ്ചൂരിനെ കണ്ടത്. ഒരു സുഹൃത്തിന്റെ വീട്ടില്‍ വച്ച് തിരുവഞ്ചൂരിനെ കണ്ടെങ്കിലും രാഷ്ട്രീയം ചര്‍ച്ചയായില്ല എന്നാണ് മാണി സി കാപ്പന്‍ പറഞ്ഞത്. പാലായിലെ തദ്ദേശ സ്ഥാപനങ്ങളിലെ ചര്‍ച്ച തന്നെ അറിയിക്കാത്ത നടത്തിയതിലുള്ള അതൃപ്തി മാണി സി കാപ്പന്‍ സിപിഎമ്മിനെ അറിയിച്ചു എന്നാണ് വിവരം.

അന്തിമ തീരുമാനം പ്രഖ്യാപിക്കില്ല

അന്തിമ തീരുമാനം പ്രഖ്യാപിക്കില്ല

ദേശീയ നേതൃത്വം തനിക്കൊപ്പമാണ് എന്ന് മാണി സി കാപ്പന്‍ കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചു എന്ന അഭ്യൂഹവും പരക്കുന്നുണ്ട്. വെള്ളിയാഴ്ച കൊച്ചിയില്‍ ചേരുന്ന എന്‍സിപി ഭാരവാഹി യോഗം ഇക്കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യും. എങ്കിലും അന്തിമ തീരുമാനം പ്രഖ്യാപിക്കില്ല. പാലാ സീറ്റ് ചര്‍ച്ച വരുമ്പോള്‍ നിലപാട് അറിയിക്കാമെന്നാണ് നിലവിലെ ധാരണ.

ജോസ് കെ മാണി പറയുന്നത്

ജോസ് കെ മാണി പറയുന്നത്

പാലാ സീറ്റും കേരള കോണ്‍ഗ്രസും തമ്മിലുള്ള ബന്ധം വളരെ വലുതാണ് എന്നാണ് ജോസ് കെ മാണി ഇക്കാര്യത്തില്‍ പ്രതികരിച്ചത്. ആദ്യം മുന്നണി പ്രവേശന വിഷയമാണ് ചര്‍ച്ച ചെയ്യുന്നത്. ഇതിന് ശേഷമേ പാലാ മണ്ഡലത്തെ കുറിച്ചുള്ള കാര്യങ്ങള്‍ ചര്‍ച്ചയാകൂ എന്നും ജോസ് കെ മാണി പറഞ്ഞു.

മുന്നണി പ്രവേശനം എന്ന്

മുന്നണി പ്രവേശനം എന്ന്

വെള്ളിയാഴ്ചക്കകം മുന്നണി പ്രവേശനം സംബന്ധിച്ച തീരുമാനം പ്രഖ്യാപിക്കാന്‍ സാധിക്കുമെന്നാണ് ജോസ് കെ മാണി വിഭാഗത്തിന്റെ പ്രതീക്ഷ. 13 നിയമസഭാ സീറ്റുകള്‍ ജോസ് കെ മാണി ആവശ്യപ്പെട്ടിട്ടുണ്ട്. 12 എണ്ണമെങ്കിലും കിട്ടണമെന്ന ഉദ്ദേശത്തിലാണിത്. ഇതില്‍ പാലായാണ് പ്രധാന ചര്‍ച്ചയാകുക.

 ബിജെപിയും നോട്ടമിടുന്നു

ബിജെപിയും നോട്ടമിടുന്നു

ജോസ് കെ മാണി വിഭാഗം എല്‍ഡിഎഫില്‍ ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ബിജെപിയും ഇവര്‍ക്കു പിന്നാലെ ഉണ്ടെന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഈ സാഹചര്യത്തിലാണ് സിപിഎം ചര്‍ച്ചകള്‍ വേഗത്തിലാക്കിയത്. ചില വിട്ടുവീഴ്ച്ചകള്‍ക്ക് സിപിഎം തയ്യാറാകുന്നതും അതുകൊണ്ടാണ്. സീറ്റ് ചര്‍ച്ചകള്‍ ധാരണയാകുന്നതോടെ പ്രഖ്യാപനമുണ്ടാകുമെന്ന് ജോസ് കെ മാണി വിഭാഗം അറിയിച്ചു.

അരിച്ചെടുത്ത് കോണ്‍ഗ്രസ്; സ്ഥാനാര്‍ഥി മോഹികളെ തള്ളും, പുതിയ മാനദണ്ഡങ്ങള്‍, സുപ്രധാന നിര്‍ദേശംഅരിച്ചെടുത്ത് കോണ്‍ഗ്രസ്; സ്ഥാനാര്‍ഥി മോഹികളെ തള്ളും, പുതിയ മാനദണ്ഡങ്ങള്‍, സുപ്രധാന നിര്‍ദേശം

English summary
NCP Crucial meet o Friday; Pala Seat discussion main Agenda, Leaders will meet CM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X