കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാപ്പന് വൻ പ്രഹരം; ഇടതിനൊപ്പമെന്ന് പവാർ ഉറപ്പിച്ചു... കാപ്പനൊപ്പം എൻസിപി പോവില്ല, യുഡിഎഫിനും തിരിച്ചടി

Google Oneindia Malayalam News

മുംബൈ/കൊച്ചി: പാലാ സീറ്റ് കിട്ടിയില്ലെങ്കില്‍ എന്‍സിപി മുന്നണി വിടുമെന്ന മാണി സി കാപ്പന്റെ ഭീ,ണി വെറുതേയാകുന്നു. കാപ്പന്‍ പോയാലും എന്‍സിപി എല്‍ഡിഎഫില്‍ തന്നെ നില്‍ക്കുമെന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം.

ഭിന്നത പരസ്യമാക്കി ശശീന്ദ്രൻ; ഒറ്റപ്പെട്ട അഭിപ്രായങ്ങള്‍ വേറെ, പവാര്‍ യോഗം വിളിച്ചിട്ടില്ലഭിന്നത പരസ്യമാക്കി ശശീന്ദ്രൻ; ഒറ്റപ്പെട്ട അഭിപ്രായങ്ങള്‍ വേറെ, പവാര്‍ യോഗം വിളിച്ചിട്ടില്ല

 ഉമ്മന്‍ ചാണ്ടി കലിപ്പില്‍; പുതുപ്പള്ളി വിട്ട് ഒരു കളിക്കുമില്ല... പ്രചാരണങ്ങള്‍ അടിയന്തരമായി നിര്‍ത്തണം ഉമ്മന്‍ ചാണ്ടി കലിപ്പില്‍; പുതുപ്പള്ളി വിട്ട് ഒരു കളിക്കുമില്ല... പ്രചാരണങ്ങള്‍ അടിയന്തരമായി നിര്‍ത്തണം

മാണി സി കാപ്പന്‍ പ്രതീക്ഷയര്‍പ്പിച്ചിരുന്നത് ദേശീയ അധ്യക്ഷന്‍ ശരത് പവാറില്‍ ആയിരുന്നു. എന്നാല്‍ പവാറില്‍ നിന്ന് തന്നെയാണ് പ്രതികൂല തീരുമാനവും വന്നിരിക്കുന്നത്. പാലാ സീറ്റിന്റെ പേരുല്‍ മുന്നണി വിടേണ്ടതില്ലെന്നാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനമെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. വിശദാംശങ്ങള്‍...

അപ്രായോഗികം

അപ്രായോഗികം

ഒരു സീറ്റിന്റെ പേരില്‍ മുന്നണി വിടുന്നത് അപ്രായോഗികം ആണെന്ന നിലപാടാണ് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ അടക്കമുള്ള ദേശീയ നേതാക്കള്‍ക്കുള്ളത്. പാലാ സീറ്റില്‍ വിട്ടുവീഴ്ച സാധ്യമല്ലെന്ന് അറിയിക്കാന്‍ കഴിഞ്ഞ ആഴ്ച മാണി സി കാപ്പന്‍ പവാറിനെ കണ്ടിരുന്നു. ഏറെ പ്രതീക്ഷയോടെ ആയിരുന്നു കാപ്പന്റെ മടക്കം.

ദില്ലിയിലേക്ക് വിളിപ്പിച്ചു

ദില്ലിയിലേക്ക് വിളിപ്പിച്ചു

തത്കാലം എല്‍ഡിഎഫില്‍ തന്നെ തുടരാന്‍ ആണ് എസിപിയുടെ തീരുമാനം. ഇക്കാര്യം നേതാക്കളെ കേന്ദ്ര നേതൃത്വം ഔദ്യോഗികമായി അറിയിക്കും. ഇതിനായി ഫെബ്രുവരി 3 ന് ദില്ലിയില്‍ എത്താന്‍ സംസ്ഥാന ്ധ്യക്ഷന്‍ ടിപി പീതാംബരന്‍, മന്ത്രി എകെ ശശീന്ദ്രന്‍, മാണി സി കാപ്പന്‍ എംഎല്‍എ എന്നിവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

തീരുമാനം വന്ന വഴി

തീരുമാനം വന്ന വഴി

സിറ്റിങ് സീറ്റ് വിട്ടുകൊടുക്കേണ്ടതില്ലെന്ന നിലപാടായിരുന്നു ആദ്യം ശരദ് പവാറും സ്വീകരിച്ചിരുന്നത്. എന്നാല്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി നടത്തിയ ചര്‍ച്ചകളാണ് വഴിത്തിരിവായത്. കേരളത്തില്‍ നിന്നുള്ള ഇടത് നേതാക്കളുടെ ഇടപെടലും ഉണ്ടായിരുന്നു എന്നാണ് സൂചനകള്‍.

തുടര്‍ഭരണ സാധ്യത

തുടര്‍ഭരണ സാധ്യത

കേരളത്തില്‍ എല്‍ഡിഎഫിനാണ് തുടര്‍ ഭരണ സാധ്യത എന്നും ശരദ് പവാറിനെ ബോധ്യപ്പെടുത്താന്‍ സിപിഎമ്മിന് കഴിഞ്ഞിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. പുറത്ത് വന്ന അഭിപ്രായ സര്‍വ്വേകള്‍ എല്ലാം പ്രവചിക്കുന്നതും എല്‍ഡിഎഫ് തുടര്‍ഭരണം തന്നെയാണ്. ഇതും തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്.

മികച്ച ഓഫര്‍

മികച്ച ഓഫര്‍

പാലാ സീറ്റിന് പകരം രാജ്യസഭാ സീറ്റ് നല്‍കാം എന്നതായിരുന്നു ആദ്യം സിപിഎം കാപ്പന് മുന്നില്‍ വച്ച അനൗദ്യോഗിക ഓഫര്‍ എന്നാണ് വിവരം,. ഇത് അംഗീകരിക്കാന്‍ കാപ്പന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ ഇത്തരമൊരു ഓഫര്‍ സ്വീകരിക്കാന്‍ പാര്‍ട്ടി തയ്യാറാകുന്നു എന്നാണ് വിവരം. നിലവിലെ സര്‍ക്കാരില്‍ മന്ത്രി സ്ഥാനം ലഭിച്ചതുപോലെ തുടര്‍ഭരണം ലഭിച്ചാലും മന്ത്രിസ്ഥാനം ലഭിക്കും.

അയവ് വരാന്‍ കാരണം

അയവ് വരാന്‍ കാരണം

മാണി സി കാപ്പനൊപ്പം ശക്തമായി നിലകൊണ്ട ആളായിരുന്നു സംസ്ഥാന അധ്യക്ഷന്‍ ടിപി പീതാംബരന്‍. എ്‌നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ അദ്ദേഹത്തിന്‍െ നിലപാടില്‍ നേരിയ അയവ് ദൃശ്യമായിരുന്നു. കേന്ദ്ര നേതൃത്വം ശക്തമായ തീരുമാനം സ്വീകരിക്കുന്ന സാഹചര്യത്തിലാണ് ടിപി പീതാംബരന്റെ മാറ്റം എന്നാണ് വിലയിരുത്തുന്നത്.

കാപ്പന്‍ എന്ത് ചെയ്യും

കാപ്പന്‍ എന്ത് ചെയ്യും

മാണി സി കാപ്പന്‍ ആണ് ഇപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ പെട്ടുപോയത്. കടുത്ത നിലപാടുകള്‍ സ്വീകരിച്ചതിന് ശേഷം പാര്‍ട്ടി ദേശീയ നേതൃത്വത്തിന് വഴങ്ങാന്‍ അദ്ദേഹം തയ്യാറാകുമോ എന്നും അറിയേണ്ടതുണ്ട്. അല്ലാത്ത പക്ഷം, എന്‍സിപിയെ പിളര്‍ത്തി മുന്നോട്ട് പോകാന്‍ കാപ്പന് സാധിക്കുമോ എന്നും ചോദ്യമുയരുന്നു.

പോയാല്‍ ഒറ്റയ്ക്ക്

പോയാല്‍ ഒറ്റയ്ക്ക്

എന്‍സിപി ഒരു ഘടകക്ഷിയായി യുഡിഎഫിലേക്ക് പോകില്ലെന്‌ന് ഏറെക്കുറേ ഉറപ്പായിക്കഴിഞ്ഞു. അതുകൊണ്ട് മാണി സി കാപ്പന്‍ മാത്രമായി യുഡിഎഫിലേക്ക് പോകാനുള്ള സാധ്യത തള്ളിക്കളയാന്‍ ആവില്ല. കാപ്പന്‍ എത്തുകയാണെങ്കില്‍ പാലാ സീറ്റ് വിട്ടുനല്‍കാന്‍ യുഡിഎഫും തയ്യാറാണ് എന്നാണ് വിവരം.

അല്ലെങ്കില്‍ കുട്ടനാട്

അല്ലെങ്കില്‍ കുട്ടനാട്

യുഡിഎഫിനൊപ്പം പോയാല്‍ പാലാ സീറ്റില്‍ വിജയിക്കുക എന്നത് കാപ്പനെ സംബന്ധിച്ച് എളുപ്പമാവില്ല. അല്ലാത്ത പക്ഷം, കുട്ടനാട് സീറ്റ് എന്ന പാര്‍ട്ടി ഓഫര്‍ സ്വീകരിച്ച് മത്സരിക്കാന്‍ കാപ്പന്‍ തയ്യാറാകണം. അങ്ങനെ മത്സരിച്ച് ജയിക്കുകയും എല്‍ഡിഎഫിന് തുടര്‍ഭരണം ലഭിക്കുകയും ചെയ്താല്‍, കാപ്പന്‍ മന്ത്രിസഭയില്‍ അംഗമായേക്കും.

യുഡിഎഫിനും തിരിച്ചടി

യുഡിഎഫിനും തിരിച്ചടി

എന്‍സിപിയുടെ നിലപാട് മാറ്റത്തില്‍ ഏറ്റവും അസംതൃപ്തരായിരിക്കുന്നത് യുഡിഎഫ് ആണ്. പിസി ജോര്‍ജ്ജിനെ പോലുള്ളവര്‍ മുന്നണി പ്രവേശനത്തിനായി കാത്തുകെട്ടി നില്‍ക്കുമ്പോള്‍ എന്‍സിപിയേയും കാപ്പനേയും മുന്നണിയിലേക്ക് ക്ഷണിച്ചതാണ് യുഡിഎഫ്. ആ പ്രതീക്ഷകളാണ് ഇപ്പോള്‍ അസ്ഥാനത്തായത്. മാണി സി കാപ്പന്‍ മാത്രം വന്നതുകൊണ്ട് യുഡിഎഫിന് പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാനും സാധിക്കില്ല.

ഒരിക്കൽ ലീഗിന്റെ കോട്ട തകർത്തു, പിന്നെ ലീഗിന്റെ കോട്ട കാത്തു... ഒടുക്കം 579 വോട്ടിന് ജസ്റ്റ് പാസ്; ഇത്തവണ ?ഒരിക്കൽ ലീഗിന്റെ കോട്ട തകർത്തു, പിന്നെ ലീഗിന്റെ കോട്ട കാത്തു... ഒടുക്കം 579 വോട്ടിന് ജസ്റ്റ് പാസ്; ഇത്തവണ ?

ശോഭയെ മെരുക്കാന്‍ നിര്‍മല ഇറങ്ങി; എല്ലാ പ്രശ്‌നവും പരിഹരിക്കുമെന്ന് ഉറപ്പ്... ഇനി തിരഞ്ഞെടുപ്പ് ഗോദയില്‍?ശോഭയെ മെരുക്കാന്‍ നിര്‍മല ഇറങ്ങി; എല്ലാ പ്രശ്‌നവും പരിഹരിക്കുമെന്ന് ഉറപ്പ്... ഇനി തിരഞ്ഞെടുപ്പ് ഗോദയില്‍?

English summary
NCP will not leave LDF, Sharad Pawar decides to stay in Left Front in Kerala; set back for Mani C Kappan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X