Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിന് പ്രിയം രാഹുലിനെയെന്ന് സര്‍വേ

കൊച്ചി: ലോകസഭാ തിരഞ്ഞെടുപ്പിന്റെ ഫലം വരുന്നതോടെ അടുത്ത അഞ്ച് വര്‍ഷം ആര് ഇന്ത്യ ഭരിക്കും എന്ന ചൂടുപിടിച്ച ചര്‍ച്ചയാണ് രാജ്യം മുഴുവന്‍. നരേന്ദ്ര മോദി തന്നെ പ്രധാനമന്ത്രിയാകുമെന്നാണ് ഇതുവരെ നടന്ന സര്‍വേകള്‍ കണ്ടെത്തിയിരുന്നത്. കേരളത്തിന് അതിനോട് യോജിപ്പ് തീരെ കുറവാണ്.

എല്ലാത്തില്‍ നിന്നും വിഭിന്നമായി ചിന്തിക്കുന്ന സംസ്ഥാനമാണ് കേരളം എന്ന് പണ്ടേ പറയാറുണ്ട്. സംഭവം സത്യമാണ്. മിക്ക സംസ്ഥാനങ്ങളിലും ആര് പ്രധാനമന്ത്രിയാകണമെന്ന സര്‍വേയില്‍ നരേന്ദ്രമാദിയാണ് വരുംകാല പ്രധാനമന്ത്രിയെന്നാണ് കണ്ടെത്തല്‍. പക്ഷെ കേരളക്കാര്‍ക്ക് പ്രിയം കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയാണ്.

best-pm

എന്‍ ഡി ടിവി കേരളത്തില്‍ നടത്തിയ അഭിപ്രായ സര്‍വയിലാണ് കേരളത്തിന് കേരളത്തിന്റെ മനസ്സിലിരുപ്പ് വ്യക്തമായത്. 52 ശതമാനം പേരും മികച്ച പ്രധാനമന്ത്രിയാകാന്‍ രാഹുല്‍ ഗാന്ധിയ്ക്ക് കഴിയുമെന്ന് അഭിപ്രായമുള്ളവരാണ്.

കേരളത്തില്‍ ഇതുവരെ താമര വിരിഞ്ഞിട്ടില്ല. എന്നിരിക്കിലും ഇപ്രാവശ്യം മോദി ഇഫക്ട് കൊണ്ട് ബി ജെ പിയും മുന്‍ നിരയിലാണ്. 22 ശതമാനം പേരാണ് മോദി പ്രധാനമന്ത്രിയാകുന്നതിനോ യോജിച്ചു നില്‍ക്കുന്നത്.

അതേ സമയം പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെയും ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാളിനെയും പിന്തുണച്ച് ആറ് ശതമാനം മാത്രം കേരളീയരേയുള്ളൂ. ഹന്‍സ റിസേര്‍ച്ചാണ് കേരളത്തില്‍ സര്‍വേ നടത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+