Get Updates
Get notified of breaking news, exclusive insights, and must-see stories!

മല്യയ്ക്ക് ഭൂമി; ഉമ്മന്‍ ചാണ്ടിക്കെതിരെ ബല്‍റാമിന്റെ മകള്‍

തിരുവനന്തപുരം: വ്യവസായ പ്രമുഖന്‍ വിജയ് മല്യയ്ക്ക് ചുളുവിലയ്ക്ക് ഭൂമി നല്‍കിയതുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രിയും സിപിഐ നേതാവുമായിരുന്ന എന്‍ ഇ ബലറാമിന്റെ മകള്‍ ഗീത നസീര്‍. മല്യയ്ക്ക് ഭൂമി നല്‍കിയത് 1971 ല്‍ വ്യവസായ മന്ത്രിയായിരുന്ന എന്‍ വി ബലറാം ആണെന്ന രീതിയില്‍ മുഖ്യമന്ത്രി കഴിഞ്ഞദിവസം പരാമര്‍ശം നടത്തിയിരുന്നു. ഇതിനെതിരെയാണ് എന്‍ ഇ ബലറാമിന്റെ മകള്‍ ഗീത നസീര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്.

1971 ല്‍ 16 വയസുമാത്രമുള്ള മല്യക്ക് തന്റെ അച്ഛന്‍ എങ്ങനെ ഭൂമി നല്‍കുമെന്ന് ഗീത ചോദിക്കുന്നു. വിജയ് മല്യക്ക് 1971 ല്‍ അച്ഛന്‍ ഭൂമി നല്‍കി എന്ന പച്ചക്കള്ളം താങ്കള്‍ എന്തിനു വേണ്ടി പറഞ്ഞു? 1971ല്‍ വിജയ് മല്യക്ക് പ്രായം 16. വ്യവസായ എസ്‌റ്റെറ്റുകള്‍ തുടങ്ങുന്നതിന്റെ ഭാഗമായി പ്രീമിയര്‍ ബ്രെവരീസിന് ആണ് പാട്ടത്തിനു ഭൂമി നല്‍കിയത്.

oommenchandy

ആ കമ്പനിയെ 1985ല്‍ ബഹു കരുണാകരന്‍ മുഖ്യ മന്ത്രിയും ഈ അഹമ്മദ് വ്യവസായ മന്ത്രിയുമായ കാലത്താണ് മല്യ ബലമായി കയ്യടക്കുന്നത്. പാട്ടകാലാവധി തീര്‍ന്ന ഒരു കമ്പനിയുടെ പേരിലുള്ള ഭൂമി ഒരു തഹസില്‍ദാര്‍ താല്‍കാലിക പട്ടയം നല്‍കി എന്നൊക്കെയുള്ള താങ്കളുടെ വാദം വല്ലാത്ത കൗശലം ആയിപ്പോയി.

ബാലറാം ആരായിരുന്നു എന്ന് താങ്കള്‍ക്ക് നന്നായറിയാം. സി എം സ്റ്റീഫന്‍, കെ കരുണാകരന്‍ തുടങ്ങിയവരുമായുള്ള തര്‍ക്കത്തില്‍ പിന്തുണയ്ക്കായി ആന്റണി വയലാര്‍ രവി പി സി ചാക്കോ വി എം സുധീരന്‍ അടക്കമുള്ളവര്‍ ഞങളുടെ വാടകവീട്ടില്‍ പലപ്പോഴും വരുന്ന രംഗങ്ങള്‍ മനസ്സിലുണ്ട്. രാഷ്ട്രീയ സന്യാസിയെ പോലെ ജീവിച്ച ആ നല്ല കമ്യുണിസ്റ്റുകാരന്റെ ഭാര്യ, ഞങ്ങളുടെ അമ്മ ഇപ്പോഴും രണ്ടു മുറിയുള്ള വാടക വീട്ടില്‍ എന്റെ ഒപ്പം ജീവിക്കുന്നുണ്ടെന്ന്. വാര്‍ത്ത എണ്‍പതിമൂന്നു വയസ്സായ അവരില്‍ ഉണ്ടാക്കിയ നോവ് ഇത്രയും എഴുതാന്‍ നിര്‍ബന്ധിതയാക്കി. ഒരു കമ്മ്യുണിസ്റ്റ് കാരെന്റെ ജീവിത ശുദ്ധി താങ്കള്‍ക്ക് മനസ്സിലാവില്ല. മറുപടി തരാന്‍ അച്ഛന്‍ വരില്ലല്ലോ. ഗീത ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+