കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരാഴ്ചക്കുള്ളില്‍ സ്ഥിരീകരിച്ചത് 2 ലക്ഷത്തിന് അടുത്ത് പുതിയ കേസുകള്‍: 1 ന് വിദഗ്ധ സമിതി യോഗം

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19622 പേര്‍ക്ക് കൂടെ കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 4027030 ആയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 132 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 20,673 ആവുകയും ചെയ്തു. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) 16.74 ശതമാനമാമാണ്. നിലവിൽ, സജീവമായ കേസുകളുടെ എണ്ണം രണ്ട് ലക്ഷത്തിന് മുകളില്‍ തുടരുകയാണ്.

പിണറായി അങ്ങനെ ചെയ്തപ്പോള്‍ വിഷമമുണ്ടായോ? മേജര്‍ രവിയോട് മനസ്സ് തുറന്ന് കെകെ ശൈലജപിണറായി അങ്ങനെ ചെയ്തപ്പോള്‍ വിഷമമുണ്ടായോ? മേജര്‍ രവിയോട് മനസ്സ് തുറന്ന് കെകെ ശൈലജ

കേന്ദ്ര ആരോഗ്യ, കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, സജീവമായ കേസുകളുടെ ദേശീയ എണ്ണത്തിന്റെ പകുതിയിലധികവും കേളത്തില്‍ നിന്നാണ്. രോഗം സ്ഥിരീകരിച്ച ചികിത്സയിലായിരുന്ന 22,563 പേര്‍ ഇന്ന് രോഗമുക്തി നേടുകയും ചെയ്തിട്ടുണ്ട്. ഇതോടെ 2,09,493 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 37,96,317 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,39,097 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,08,271 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 30,826 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2641 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് അറിയിച്ചത്.

പുതുപുത്തന്‍ മേക്കോവറില്‍ അനുപമ പരമേശ്വരന്‍; വൈറലായ പുതിയ ഫോട്ടോഷൂട്ട് കാണാം

pinarayi-vijayan

ഞായറാഴ്ച വരേയുള്ള കണക്കുകള്‍ പ്രകാരം കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് നിന്ന് 190,000 ത്തിലധികം കേസുകളും ആയിരത്തിലധികം മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ആകെ കേസുകളുടെ എണ്ണം നാല്‍പ്പത് ലക്ഷവും മരണസംഖ്യ 20,000 വും കടന്നു. ആഴ്ചയിലെ നാല് ദിവസവും പ്രതിധിനം 30,000 ത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്ത്. ആറ് ദിവസങ്ങളില്‍ 24000 ത്തിന് മുകളില്‍ കേസ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 13,383 ആണ് ഏറ്റവും ചെറിയ സംഖ്യ.

കിടിലന്‍ ലുക്കില്‍ സ്റ്റാര്‍ മാജിക് താരം അന്ന ചാക്കോ: വൈറലായി ചിത്രങ്ങള്‍

31,591, 30,839 സജീവ കേസുകളുള്ള കോഴിക്കോടും മലപ്പുറവുമാണ് പകർച്ചവ്യാധി ഏറ്റവും കൂടുതൽ ബാധിച്ച ജില്ലകളായി തുടരുന്നത്. എറണാകുളവും (27,131 സജീവ കേസുകൾ) തൃശൂരും (16,335 സജീവ കേസുകൾ) തൊട്ടുപിന്നിലുണ്ട്. തലസ്ഥാനമായ തിരുവനന്തപുരത്ത് ഇപ്പോൾ 13,408 സജീവ കേസുകളാണുള്ളത്.

ഓണാഘോഷത്തിന് മുന്നോടിയായുള്ള ഇളവുകളാണ് സംസ്ഥാനത്തെ ഏറ്റവും പുതിയ കുതിപ്പിന് കാരണമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഓണം പ്രമാണിച്ചായിരുന്നു കഴിഞ്ഞ ആഴ്ച പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ വാരാന്ത്യ ലോക്ക്ഡൗണില്‍ ഉള്‍പ്പടെ ഇളവ് പ്രഖ്യാപിച്ചത്. ഹോം ക്വാറന്റൈൻ മാനദണ്ഡങ്ങളുടെ ലംഘനവും വർദ്ധനവിന് കാരണമായതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അടുത്തിടെ പറഞ്ഞിരുന്നു. സംസ്ഥാനത്ത് 35 ശതമാനം ആളുകൾക്ക് വീട്ടിൽ നിന്ന് രോഗം ബാധിച്ചതായി ആരോഗ്യ വകുപ്പിന്റെ സമീപകാല പഠനം ചൂണ്ടിക്കാട്ടിയതായും മന്ത്രി വ്യക്തമാക്കിയിരുന്നു.

സംസ്ഥാനത്ത് കോവിഡ് 19 സിറോ പ്രിവിലന്‍സ് പഠനം നടത്തുന്നതിന് അനുമതി നല്‍കി ഉത്തരവിട്ടതായും വീണ ജോര്‍ജ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വാക്‌സിനേഷനിലൂടെയും രോഗം വന്നും എത്രപേര്‍ക്ക് കോവിഡ് 19 രോഗപ്രതിരോധ ശേഷി കൈവരിക്കാന്‍ കഴിഞ്ഞു എന്നത് കണ്ടെത്തുന്നതിന് വേണ്ടിയാണ് സിറോ സര്‍വയലന്‍സ് പഠനം നടത്തുന്നത്. മാത്രമല്ല ഇനിയെത്ര പേര്‍ക്ക് രോഗം വരാന്‍ സാധ്യതയുണ്ടെന്ന് മനസിലാക്കാനും സാധിക്കുന്നു. ഇതിലൂടെ കോവിഡ് പ്രതിരോധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും രോഗം വരാനുള്ളവരെ കൂടുതല്‍ സുരക്ഷിതരാക്കാനും സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് വാക്സിനേഷന്‍ പ്രക്രിയയും സജീവമായ രീതിയില്‍ നടക്കുന്നുണ്ട്. വാക്സിന് യോഗ്യരായ ജനസംഖ്യയുടെ 71 ശതമാനമെങ്കിലും കുറഞ്ഞത് ഒരു ഡോസ് വാക്സിൻ കുത്തിവെയ്പ് എടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. രോഗം കൂടുതൽ വ്യാപിക്കുന്നത് തടയുന്നതിനായി രാത്രി കർഫ്യൂവും വാരാന്ത്യ ലോക്ക്ഡൗണും പുനസ്ഥാപിച്ചെങ്കിലും പുതിയ സാഹചര്യങ്ങള്‍ പരിശോധിക്കാനും വിലയിരുത്താനും സെപ്റ്റംബർ 1 ന് വിദഗ്ദ്ധ സമിതി യോഗം ചേരുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അറിയിച്ചിട്ടുണ്ട്.

Recommended Video

cmsvideo
India May Be Entering Endemic Stage Of Covid: WHO Chief Scientist | Oneindia Malayalam

English summary
Nearly 2 lakh new covid cases confirmed within a week: Expert committee meeting on sep 1st
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X