കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണക്കടത്ത് പ്രതി യാസിര്‍ പിടിയില്‍

  • By Athul
Google Oneindia Malayalam News

കോയന്പത്തൂര്‍: നെടുന്പാശേരി വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസിലെ മുഖ്യപ്രതി കോയന്പത്തൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. മൂവാറ്റുപുഴ സ്വദേശി യാസിര്‍ ഇഗ്നു മുഹമ്മദ്(25) ആണ് പിടിയിലായത്. തിങ്കളാഴ്ച പുലര്‍ച്ചെ ഷാര്‍ജയില്‍ നിന്നും എയര്‍ അറേബ്യ വിമാനത്തില്‍ കോയന്പത്തൂരിലെത്തിയ ഇയാളെ അന്വേഷണസംഘം കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പിഎ നൗഷാദ്, എമിഗ്രേഷന്‍ വകുപ്പിലെ ഉദ്യോഗസ്ഥനായ ജബിന്‍ ബഷീര്‍, ഷിനോയ്, ബിബിന്‍ സ്‌കറിയ, സലിം തുടങ്ങി നാല്‍പ്പതോളം പ്രതികളെ നേരത്തേ പിടികൂടിയിരുന്നു. എന്നാല്‍ കൂട്ടാളികള്‍ പിടിയിലായപ്പോള്‍ യാസിര്‍ ഒളിവില്‍ പോവുകയായിരുന്നു.

kochin airport

മൂവാറ്റുപുഴ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘമാണ് നെടുമ്പാശേരി വിമാനത്താവളം വഴി സ്വര്‍ണം കടത്തിയത്. 2013 മുതല്‍ 2015 വരെ ഇവര്‍ ഇത് തുടര്‍ന്നു എന്നും കണ്ടെത്തിയിട്ടുണ്ട്.

സ്വര്‍ണം കടത്തിയത് എമിഗ്രേഷന്‍ വിഭാഗം ഉദ്യോഗസ്ഥനായ ജബിനും ഗൗണ്ട് ഹാന്റ്‌ലിങ് ഉദ്യോഗസ്ഥരും സഹായിച്ചു എന്ന് കണ്ടെത്തിയിരുന്നു. കേസില്‍ ഇനിയും പ്രതികളെ പിടികൂടാനുണ്ട്. അവര്‍ക്കു വേണ്ടി ലൂക്ക് ഔട്ട് നോട്ടീസ് ഇറക്കി തിരച്ചില്‍ നടക്കുകയാണ്.

യാസിറിനെ പിടികൂടാനായതോടെ നിര്‍ണായകമായ വഴിത്തിരിവാണ് കേസിലുണ്ടായിരിക്കുന്നത്. പിടിയിലായ ഉടന്‍ യാസറിനെ ചോദ്യം ചെയ്തു എങ്കിലും കാര്യമായൊന്നും തുറന്നുപറയാന്‍ അയാള്‍ തയ്യാറായില്ല. ഇയാളെ ഉടന്‍തന്നെ ചോദ്യം ചെയ്യാനായി കൊച്ചിയിലേക്ക് കൊണ്ടുവരും.

English summary
One of the main accused in the smuggling of 2000 kilograms of gold through Nedumbassery airport has landed in police net at coimbatore airport.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X