കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാര്‍ഥിനിയുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം: കോളേജില്‍ സംഘര്‍ഷം; ലാത്തിച്ചാര്‍ജ്

Google Oneindia Malayalam News

കൊല്ലം : വിദ്യാർത്ഥി യുവജന സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധത്തിൽ കൊല്ലം ആയൂര്‍ മാര്‍ത്തോമാ കോളേജില്‍സംഘർഷം. നീറ്റ് പരീക്ഷ എഴുതാൻ എത്തിയ ശാസ്താംകോട്ട സ്വദേശിനിയുടെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയ സംഭവത്തിലാണ് പ്രതിഷേധം നടത്തിയത്.

എസ് എഫ്‌ ഐ, കെ എസ് യു, എ ബി വി പി, യൂത്ത് കോണ്‍ഗ്രസ് എന്നീ സംഘടനകളുടെ നേതൃത്വത്തിൽ ആയിരുന്നു കോളേജിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചത്. പോലീസ് പ്രതിഷേധക്കാർക്ക് നേരെ ലാത്തി വീശി. ഇതിൽ നിരവധി പ്രതിഷേധക്കാർക്ക് പരിക്കേറ്റു. ശേഷം പ്രതിഷേധം സംഘടിപ്പിച്ചവർ കോളേജിന്റെ ജനൽ ചില്ലുകൾ അടിച്ചു തകർത്തു.

k

അതേസമയം, യൂത്ത് കോൺഗ്രസ് കെ എസ്‌ യു പ്രവർത്തകരാണ് കൊല്ലം ആയൂർ മാർത്തോമാ കോളേജിലേക്ക് പ്രതിഷേധവുമായി ആദ്യം എത്തിയത് . ഇവർ കോളേജിനുള്ളിലേക്ക് കടന്നപ്പോൾ തന്നെ പോലീസ് ലാത്തി വീശിയിരുന്നു. ഇതിൽ ഉൾപ്പെടുന്ന ചില പ്രവർത്തകർ കോളേജിന്റെ ജനൽ ചില്ലുകൾ അടിച്ചുതകർത്തു. ഇതിന് പിന്നാലെയാണ് എ ബി വി പി - എസ് എഫ്‌ ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി പ്രവർത്തകർ കോളേജിലേക്ക് എത്തിയത്.

'20 കോണ്‍ഗ്രസ് എംഎല്‍എമാരുടെ വോട്ട് മുർമുവിന്':രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പരക്കെ കൂറുമാറ്റം?'20 കോണ്‍ഗ്രസ് എംഎല്‍എമാരുടെ വോട്ട് മുർമുവിന്':രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പരക്കെ കൂറുമാറ്റം?

അതേസമയം , പ്രതിഷേധിച്ച വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കല്ലെറിയുകയും ചെയ്തിരുന്നു. ഏകദേശം അരമണിക്കൂറോളം കലാപന്തരീക്ഷമായിരുന്നു കോളേജ്. അതേസമയം, കോളേജ് പരിസരത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്. സാഹചര്യം കണക്കിലെടുത്ത് ജില്ലയിൽ നാളെ കെ എസ് യുവിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ ബന്ദ് ആചരിക്കും.

'ട്രോളുണ്ടാക്കുന്നത് മാനസിക രോഗികള്‍', വിലക്കല്ല തനിക്ക് ലഭിക്കേണ്ടത് പൂച്ചെണ്ടെന്ന് ഇ.പി ജയരാജൻ'ട്രോളുണ്ടാക്കുന്നത് മാനസിക രോഗികള്‍', വിലക്കല്ല തനിക്ക് ലഭിക്കേണ്ടത് പൂച്ചെണ്ടെന്ന് ഇ.പി ജയരാജൻ

കൊല്ലം ആയുർ മാർത്തോമാ കോളേജിലേക്ക് കെ എസ് യു നടത്തിയ മാർച്ചിന് നേരെയുള്ള പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ് നടത്താൻ തീരുമാനിച്ചത്. അതേസമയം, നീറ്റ് പരീക്ഷക്കെത്തിയ വിദ്യാർത്ഥി നേരിട്ട ദുരനുവഭത്തിൽ കോളജിന്റെ ഭാഗത്ത് നിന്നും തെറ്റായ നടപടികള്‍ ഉണ്ടായിട്ടില്ലെന്ന് കൊല്ലം ആയൂര്‍ മാര്‍ത്തോമാ കോളേജ് അധികൃതർ വ്യക്തമാക്കി. ഇതിന് പിന്നാലെയായിരുന്നു വിദ്യാർത്ഥി യുവജന സംഘടനകളുടെ സംഘർഷം നടന്നത്.

Recommended Video

cmsvideo
മുഖ്യമന്ത്രിക്കെതിരെ നടന്നത് ആസൂത്രിത ആക്രമണം : ഇ.പി ജയരാജൻ |*Kerala

English summary
neet exam controversy: Conflict between student organizations in Kollam Ayur Marthoma College
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X