കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഞാന്‍ നാണംകെട്ടുപോയി'; നീറ്റ് പരീക്ഷയ്ക്കായി ബ്രാ അഴിക്കേണ്ടിവന്ന പെണ്‍കുട്ടി പറയുന്നു

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: നീറ്റ് പരീക്ഷയെഴുതാനെത്തിയ പെണ്‍കുട്ടിയെ പരിശോധനയുടെ ഭാഗമായി ബ്രാ അഴിപ്പിച്ച സംഭവം ഇപ്പോള്‍ ദേശീയതലത്തിലും ചര്‍ച്ചയായിരിക്കുകയാണ്. കണ്ണൂരില്‍ ഒരു സ്വകാര്യ സ്‌കൂളില്‍ പരിക്ഷയെഴുതാനെത്തിയ പെണ്‍കുട്ടിക്കാണ് മോശം അനുഭവമുണ്ടായത്. നാണക്കേടായ സംഭവമാണുണ്ടായതെന്നാണ് പെണ്‍കുട്ടിയുടെ പ്രതികരണം.

സ്റ്റീല്‍ കൊളുത്തുണ്ടായ ബ്രായാണ് താന്‍ ധരിച്ചതെന്ന് പെണ്‍കുട്ടി പറയുന്നു. മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ ഇത് കണ്ടെത്തിയതോടെ ബ്രാ അഴിക്കണമെന്ന് പരിശോധകര്‍ പറയുകയായിരുന്നു. പരീക്ഷയ്ക്ക് 10 മിനിറ്റ് മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളു. വസ്ത്രമാറാന്‍ ടോയ്‌ലറ്റ് ഉണ്ടായിരുന്നില്ല. താന്‍ ഉടന്‍ ബ്രാ അഴിച്ച് അമ്മയെ ഏല്‍പ്പിക്കുകയായിരുന്നെന്ന് പെണ്‍കുട്ടി പറഞ്ഞു.

rape-7

സംഭവം പരിശോധിച്ചുവരികയാണെന്ന് കണ്ണൂര്‍ ജില്ലാ കളക്ടര്‍ മിര്‍ മുഹമ്മദ് അലി പറഞ്ഞു. ബ്രാ അഴിപ്പിച്ചതിനെ സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം ജെ പ്രമീള ദേവിയും കുറ്റപ്പെടുത്തി. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സംഭവത്തില്‍ സിബിഎസ്ഇ അധികൃതരില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, പരിശോധകര്‍ അവരുടെ ജോലി ചെയ്യുകമാത്രമാണ് ചെയ്തതെന്നാണ് സിബിഎസ്ഇയുടെ വാദം. കടും നിറത്തിലുള്ള വേഷം, കൈയ്യും മുഖവും മറയ്്ക്കുന്ന വസ്ത്രം, ഷൂസ്, വലിയ ബട്ടനുകളില്‍ ഇവയെല്ലാം നിരോധിച്ചിരുന്നതാണെന്ന് അധികൃതര്‍ പറഞ്ഞു. രാജ്യത്തെ നൂറോളം നഗരങ്ങളില്‍ നടന്ന രീക്ഷയിലെ കോപ്പിയടി തടയാനായായി വന്‍ സന്നാഹം ഒരുക്കിയിരുന്നു.

English summary
NEET exam: ‘I am humiliated’, says Kerala girl who was forced to remove bra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X