Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലക്കാട് കോച്ച് ഫാക്ടറിയെ കുറിച്ച് മിണ്ടാട്ടമില്ല; കേരളത്തോട് വീണ്ടും റെയിൽവെയുടെ അവഗണന...

തിരുവനന്തപുരം: കാലാകാലങ്ങളായുള്ള കേരളത്തിനോടുള്ള അവഗണന ഇന്ത്യൻ റെയിൽവെ തുടരുന്നു. പുതിയ തീവണ്ടി, അധിക സ്റ്റോപ്പുകൾ, സർവീസ് ദീർഘിപ്പിക്കൽ തുടങ്ങിയ കേരളത്തിന്റെ പൊതുവായ ആവശ്യങ്ങളോട് മുഖംതിരിച്ചിരിക്കുകയാണ് റെയിൽവെ. റെയിൽവേ മന്ത്രി പീയൂഷ് ഗോയലിന്റെ നിർദേശമനുസരിച്ച് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ രാഹുൽ ജെയിൻ വിളിച്ച യോഗത്തിലാണ് അവഗണന വ്യക്തമായത്.

ഓരോ എംപിമാരും നേരത്തേ നിർദേശങ്ങൾ നൽകിയിരുന്നു. എന്നാൽ ഇതിന് മുഖം തിരിച്ചുള്ള മറുപടിയാണ് യോഗത്തിൽ റെയിൽവെ നൽകിയതെന്ന് എംപിമാർ ആരോപിക്കുന്നു. എന്നാൽ ഇതിനിടയിലും ആശ്വാസകരമായ ചില പ്രഖ്യാപനങ്ങൾ നടത്തിയിട്ടുണ്ട്. തിരുവനന്തപുരം ഡിവിഷൻ വിഭജിക്കണമെന്നും മധുര ഡിവിഷന് കൈമാറണമെന്നും തമിഴ്‌നാട്ടിൽനിന്നുള്ള എംപിമാർ ആവശ്യപ്പെട്ടെന്നും റിപ്പോർട്ടുകളുണ്ട്.

അന്താരാഷ്ട്ര നിലവാരത്തിലേക്ക്

അന്താരാഷ്ട്ര നിലവാരത്തിലേക്ക്


നാലുസ്റ്റേഷനുകൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താമെന്ന് റെയിൽവേ ഉറപ്പുനൽകിയിട്ടുണ്ട്. . പാലക്കാട് പിറ്റ് ലൈൻ സ്ഥാപിക്കും. മംഗലാപുരത്തുനിന്നും എറണാകുളത്തുനിന്നുമായി രാമേശ്വരത്തേക്ക് രണ്ടുപുതിയ തീവണ്ടികൾ അനുവദിച്ചതായും എംപിമാരെ അറിയിച്ചിട്ടുണ്ട്. കൊല്ലം, തൃശ്ശൂർ, കോഴിക്കോട്, എറണാകുളം സൗത്ത് എന്നിവയാണ് അന്തർദേശീയ നിലവാരത്തിലേക്കുള്ള പരിഗണനയിലുള്ളത്.

തിരുവന്തപുരത്തേക്ക് നീട്ടാനാകില്ല

തിരുവന്തപുരത്തേക്ക് നീട്ടാനാകില്ല


നിലമ്പൂർ-നഞ്ചൻകോട് പാതയ്ക്കായുള്ള സർവേക്ക് റെയിൽവേ ബോർഡ് അനുമതി നൽകിയിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. കേരളത്തിന് കൂടുതൽ കോച്ചുകൾ അനുവദിക്കുന്നത് ലാഭകരമല്ലെന്നാണ് റെയിൽവെയുടെ വാദം. അതേസമയം കൊച്ചുവേളിയിൽ അവസാനിക്കുന്ന വണ്ടികൾ തിരുവനന്തപുരത്തേക്ക് നീട്ടാൻ സ്ഥലപരിമിതിമൂലം സാധ്യമല്ല. നേമം സെക്കൻഡ് ടെർമിനൽ പദ്ധതിയുടെ വിശദപദ്ധതി രേഖ മന്ത്രാലയത്തിന്റെ പരിഗമനിയിലുണ്ടെന്നും റെയിൽവെ എംപിമാരെ അറിയിച്ചു.

തിരുവനന്തപുരം വിഭജിക്കാൻ ആവശ്യം

തിരുവനന്തപുരം വിഭജിക്കാൻ ആവശ്യം


തിരുവനന്തപുരം ഡിവിഷൻ വിഭജിക്കണമെന്നും മധുര ഡിവിഷന് കൈമാറണമെന്നും തമിഴ്‌നാട്ടിൽനിന്നുള്ള എംപിമാർ ആവശ്യപ്പെട്ടെന്നും റിപ്പോർട്ടുകളുണ്ട്. നേമം മുതൽ തിരുനെൽവേലി വരെയുള്ള 160 കിലോമീറ്റർ പാതയാണ് മധുര ഡിവിഷന് കീഴിലാക്കാൻ ആവശ്യമുയർന്നത്. എന്നാൽ ഇതിന് പകരമായി മധുര ഡിവിഷന് കീഴിലെ കൊല്ലം മുതൽ പുനലൂർ വരെയുള്ള പാത തിരുവനന്തപുരത്തിനും കൈമാറണമെന്ന് നിർദേശം മൂന്ന് വർഷമായി നിലനിൽകക്കുന്നുണ്ട്.

വികസനം തടയാൻ പ്രത്യേക ലോബി

വികസനം തടയാൻ പ്രത്യേക ലോബി


ദീർഘദൂര വണ്ടികൾക്ക് സ്റ്റോപ്പ് അനുവദിക്കുന്നതിന് നിശ്ചിതതോത് ടിക്കറ്റ് സ്റ്റേഷനുകളിലുണ്ടാകണമെന്നാണ് റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞത്. എന്നാൽ‌ നിർത്താത്ത തീവണ്ടിക്ക് എങ്ങനെ സ്റ്റേഷനിലെ ടിക്കറ്റിന്റെ കണക്കെടുക്കാനാകുമെന്ന് വികെ ശ്രീകണ്ഠൻ എംപി ചോദിച്ചു. പാലക്കാട്-തിരുവനന്തപുരം വികസനം തടയാൻ റെയിൽവേയിൽ പ്രത്യേക ലോബി പ്രവർത്തിക്കുന്നതായി ബിനോയ് വിശ്വം ആരോപണം ഉന്നയിച്ചു.

ബെംഗളൂരുവിലേക്ക് കൂടുതൽ സർവ്വീസ് ഇല്ല

ബെംഗളൂരുവിലേക്ക് കൂടുതൽ സർവ്വീസ് ഇല്ല

നിലവിലെ പാളത്തിന്റെയും സ്റ്റേഷന്റെയും സൗകര്യം അനുസരിച്ച് ബെംഗളൂരുവിലേക്ക് കൂടുതൽ സർവീസ് അനുവദിക്കാനാവില്ലെന്നും റെയിൽവെ വ്യക്തമാക്കി. നിലവിൽ കേരളത്തിൽനിന്ന് ബെംഗളൂരുവിലേക്കും തിരിച്ചും 30 തീവണ്ടികളുണ്ട്. കൊച്ചുവേളി-നിലമ്പൂർ രാജ്യറാണി എക്സ്പ്രസിന് കൂടുതൽ കോച്ചുകൾ അനുവദിക്കണമെന്ന ആവശ്യവും നിരസിച്ചു. ഈ തീവണ്ടി കൊച്ചുവേളിയിൽനിന്ന് തിരുവനന്തപുരം വരെ നീട്ടണമെന്നതും പരിഗണിച്ചില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+