
'മാതുലനൊട്ട് വന്നതുമില്ല ഉള്ള മാനവും പോയി, സുഖിപ്പിക്കാൻ നോക്കിയതാണ്'; പിണറായിയെ ട്രോളി ചെന്നിത്തല
കൊച്ചി: നെഹ്റു ട്രോഫി വള്ളം കളിയുടെ ഉദ്ഘാടന ചടങ്ങില്‍ അമിത് ഷാ പങ്കെടുക്കില്ലെന്ന വാർത്തയിൽ പിണറായിയെ ട്രോളി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഘടകകക്ഷി ബന്ധം കൂടുതൽ ഗാഢമാക്കുവാൻ മനക്കോട്ട കെട്ടിയാണ് അമിത് ഷായെ സുഖിപ്പിക്കുവാൻ നെഹ്റു ട്രോഫി വള്ളംകളി കാണുവാൻ ക്ഷണിച്ചതെന്നും പക്ഷേ അമിത് ഷാ മുഖ്യമന്ത്രിക്ക് നൽകിയത് നിരാശയാണെന്നും ചെന്നിത്തല പരിഹസിച്ചു. ഇതേപോലുള്ള പല പൊറോട്ട് നാടകങ്ങളും ഇനിയും നമ്മൾ കാണാൻ ഇരിക്കുന്നതേയുള്ളൂവെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറപ്പിൽ ചെന്നിത്തല പറഞ്ഞു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം
ദിലീപിനൊപ്പം തമന്ന മലയാളത്തിലേക്ക് ; പൂജാ ചടങ്ങിൽ കിടിലൻ ലുക്കിൽ താരങ്ങൾ, ചിത്രങ്ങൾ വൈറൽ

'മാതുലനൊട്ട് വന്നതുമില്ല ഉള്ള മാനവും പോയി
നെഹ്റു ട്രോഫി വള്ളംകളി കാണാനുള്ള ക്ഷണം നിരസിച്ച അമിത്ഷാ മുഖ്യമന്ത്രിക്ക് നൽകിയത് നിരാശ. ഘടകകക്ഷി ബന്ധം കൂടുതൽ ഗാഢമാക്കുവാൻ മനക്കോട്ട കെട്ടിയാണ് തനിക്കും ഗവൺമെന്റിനും രക്ഷാകവചം തീർക്കുന്ന അമിത് ഷായെ ഒന്ന് സുഖിപ്പിക്കുവാൻ വേണ്ടി നെഹ്റു ട്രോഫി വള്ളംകളി കാണുവാൻ ക്ഷണിച്ചത് .

'കോൺഗ്രസ് മുക്ത ഭാരതം സ്വപ്നം കാണുന്ന അമിത്ഷായും മോദിയും കേരളത്തിൽ ഇപ്പോഴും വേരുറയ്ക്കാത്ത ബിജെപിക്ക് ബദലായി മാത്രമേ സിപിഎമ്മിനെ കാണുന്നു എന്നുള്ള യാഥാർത്ഥ്യം ഇപ്പോഴും മുഖ്യമന്ത്രി മനസ്സിലാക്കിയിട്ടില്ല.ഇതേപോലുള്ള പല പൊറോട്ട് നാടകങ്ങളും ഇനിയും നമ്മൾ കാണാൻ ഇരിക്കുന്നതേയുള്ളൂ', ചെന്നിത്തല കുറിച്ചു
അസറുദ്ദീൻ കോൺഗ്രസിൽ, സൈന ബിജെപിയിൽ; രാഷ്ട്രീയത്തിൽ ഇറങ്ങിയ കായിക താരങ്ങൾ

സെപ്റ്റംബർ നാലിനു പുന്നമടക്കായലിൽ നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളിയ്ക്കാണ് അമിത് ഷായെ മുഖ്യമന്ത്രി ക്ഷണിച്ചത്. മത്സരത്തില്‍ മുഖ്യാതിഥിയായി എത്തണമെന്നും ഓണാഘോഷങ്ങളില്‍ പങ്കെടുക്കണമെന്നുമായിരുന്നു ആഭ്യന്തര മന്ത്രിക്ക് അയച്ച കത്തിലെ അഭ്യർത്ഥന. ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ മൂന്നു വരെ കോവളത്ത് നടക്കുന്ന ദക്ഷിണ മേഖല കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ അമിത് ഷാ കേരളത്തില്‍ എത്തുന്നുണ്ട്. എന്നാൽ രണ്ടിന് തിരുവനന്തപുരത്ത് എത്തുന്ന ഷാ മൂന്നിന് തന്നെ തിരികെ ദില്ലിയിലേക്ക് മടങ്ങും. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സന്ദർശനം ഒഴിവാക്കിയതെന്നാണ് വിവരം

പരിപാടിയിലേക്ക് അമിത് ഷായെ ക്ഷണിച്ചത് വലിയ രാഷ്ട്രീയ വിവാദമായിരുന്നു. എന്നാൽ കോവളത്ത് എത്തുന്ന എല്ലാ രാഷ്ട്രീയ പ്രമുഖരേയും ക്ഷണിച്ചിരുന്നുവെന്നായിരുന്നു സർക്കാരിന്റെ അനൗദ്യോഗിക വിശദീകരണം.വിമർശനങ്ങളെ തള്ളി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും രംഗത്തെത്തിയിരുന്നു. വള്ളംകളിയില്‍ അമിത് ഷാ പങ്കെടുക്കുന്നതില്‍ അദ്ഭുതമില്ല. കേന്ദ്ര ഭരണാധികാരിയെ കാണാനും മിണ്ടാനും പാടില്ലെന്ന് പറയുന്നത് തെറ്റാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മുഖ്യമന്ത്രി ക്ഷണിച്ചത് വെറുതെയായോ? വള്ളംകളി കാണാൻ അമിത് ഷാ എത്തില്ല