• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പഞ്ചാമൃതവുമായി പോയ പോക്ക്, തൊട്ടാല്‍ ഷോക്ക്; നെന്‍മാറ ത്രില്ലറില്‍ ട്വിസ്റ്റ് സംഭവിച്ചത് ഇവിടെ

പാലക്കാട്: പത്ത് വര്‍ഷം മുമ്പ് കാണാതായ ഒരു പെണ്‍കുട്ടി ഇത്രയും കാലം തങ്ങളുടെ തൊട്ടരികില്‍ തന്നെ താമസിച്ചിരുന്നുവെന്ന വാര്‍ത്ത പൂര്‍ണ്ണമായും വിശ്വസിക്കാന്‍ പാലക്കാട് നെന്മാറ സ്വദേശികള്‍ ഇതുവരെ തയ്യാറായിട്ടില്ല. സംഭവത്തില്‍ സംശയങ്ങളും ദൂരൂഹതകളും ഏറിയതോടെ കൂടുതല്‍ അന്വേഷണവുമായി പൊലീസും രംഗത്ത് എത്തിയിരിക്കുകയാണ്.

cmsvideo
  Youth hid his lover in his house for 10 years without informing others

  ആലത്തൂര്‍ ഡിവൈഎസ്പി ഉള്‍പ്പടേയുള്ള സംഘം യുവാവിന്‍റെ വീട്ടിലെത്തി വീണ്ടും പരിശോധന നടത്തുകയും ചെയ്തു. യുവതിയെ ഒളിവില്‍ താമസിപ്പിക്കുന്നതിന് വേണ്ടി യുവാവ് വീട്ടില്‍ ഒരുക്കിയ സന്നാഹങ്ങളും പൊലീസ് നേരില്‍ കണ്ട് പരിശോധിക്കുകകയും ചെയ്തു.

  വട് സാവിത്രി പൂജ ആഘോഷത്തിന്റെ ചിത്രങ്ങള്‍ കാണാം

  2010 ഫെബ്രുവരി

  2010 ഫെബ്രുവരിയിലാണ് അയിലൂര്‍ സ്വദേശിയായ യുവതിയെ കാണാതാവുന്നത്. മേമയുടെ വീട്ടിലേക്ക് പഞ്ചാമൃതവുമായി പോയതായിരുന്നു സജിതയെന്ന പെണ്‍കുട്ടി. കുടുംബം പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് വ്യാപക അന്വേഷണവും നടത്തി. കഥയിലെ നായകനായ യുവാവിനെ അടക്കം പൊലീസ് അന്ന് ചോദ്യം ചെയ്തിരുന്നെങ്കിലും സംയകരമായ ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. അതോടെ പല മിസ്സിങ് കേസുകളില്‍ ഒന്നായി അതും മാറി.

  നെന്മാറ

  നാട്ടുകാര്‍ പതിയെ സജിതയുടെ തിരോധാനം മറക്കുകയും ചെയ്തു. പിന്നീട് 10 വര്‍ഷങ്ങള്‍ക്കിപ്പുറം കഴിഞ്ഞ ദിവസമാണ് സിനിമാകഥയെ വെല്ലുന്ന ജീവിതകഥയില്‍ സുപ്രധാനമായ ഒരു ട്വിസ്റ്റ് സംഭവിക്കുന്നത്. 3 മാസം മുന്‍പ് വീട്ടില്‍ നിന്നും കാണാതായ റഹ്മാന്‍ എന്ന യുവാവിനെ സഹോദരനായ ബഷീര്‍ നെന്മാറയില്‍ വെച്ച് കണ്ടതോടെയാണ് ട്വിറ്റ് സംഭവിക്കുന്നത്.

  പൊലീസ് സഹായം

  ബൈക്കില്‍ പോവുകയായിരുന്ന റഹ്മാനെ ഏറെ ദൂരം പിന്തുടര്‍ന്നതിന് ശേഷമാണ് ടിപ്പര്‍ ലോറി ഡ്രൈവറായ ബഷീറിന് പൊലീസിന്‍റെ സഹായത്തോടെ ഇയാലെ പിടികൂടാന്‍ സാധിച്ചത്. കോവിഡ് നിയന്ത്രണങ്ങള്‍ പരിശോധിക്കുന്ന പൊലീസ് യുവാവിനെ തടഞ്ഞ് നിര്‍ത്തി കാര്യങ്ങള്‍ തിരക്കുകയായിരുന്നു. അപ്പോഴും നിങ്ങളെന്നെ സമാധാനമായി ജീവിക്കാന്‍ വിടില്ലേയെന്ന് ചോദിച്ച് ബഷീറിനോട് കയര്‍ക്കുകയായിരുന്നു റഹ്മാന്‍.

  താലികെട്ടി

  വീട്ടില്‍ നിന്നിറങ്ങി പോയതിനെ കുറിച്ച് ചോദിച്ചപ്പോഴാണ് ​ഏവരേയും ഞെട്ടിക്കുന്ന ആ കഥ റഹ്മാന്‍ വെളിപ്പെടുത്തുന്നത്. പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാണാതായ സജിതയെ റഹ്മാന്‍ താലികെട്ടി അന്ന് രാത്രി തന്നെ സ്വന്തം വീട്ടിലെ സ്വന്തം മുറിയില്‍ താമസിപ്പിച്ചിരുന്നു. വീട്ടുകാരടക്കം വേറെ ആരും അറിയാതെയായിരുന്നു മതിയായ സൗകര്യങ്ങള്‍ പോലും ഇല്ലാത്ത വീട്ടിലെ സജിതയുടെ പത്ത് വര്‍ഷത്തെ ഒളിവ് ജീവിതം.

  സിനിമാക്കഥയെ വെല്ലും

  സജിതയെ ഒളിപ്പിക്കാന്‍ സിനിമാക്കഥയെ വെല്ലുന്ന തിരക്കഥയായിരുന്നു ഇലക്ട്രി കാര്യങ്ങളില്‍ വിദഗ്ധനായ റഹ്മാന്‍ ഒരുക്കിയത്. മുറിക്ക് അകത്തും പുറത്തും ചില സംവിധാനങ്ങള്‍ സജ്ജീകരിച്ചു. ഒരു സ്വിച്ചിട്ടാല്‍ ലോക്കാവുന്ന വിധത്തിലായിരുന്നു വാതിലിന്‍റെ ഓടാമ്പല്‍. രണ്ടു വയറുകൾ മുറിയ്ക്ക് പുറത്തേക്കിട്ടു. വാതില്‍ തുറക്കാന്‍ ശ്രമിച്ച ചിലര്‍ക്ക് ഷോക്ക് അടിച്ചതോടെ ആ നീക്കവും വിജയകരമായി.

  സ്വന്തം മുറിയില്‍

  ജനല്‍ അഴികള്‍ എല്ലാം കട്ട് ചെയ്ത് മരത്തിന്‍റെ തടിപിടിപ്പിച്ചു. വാതിലിന് പുറകിലായി എപ്പോഴും ഒരു ടീ പോയി വെച്ചു. ഇതിനെല്ലാം കൂട്ടാവുന്ന തരത്തില്‍ മാനസിക രോഗിയെന്ന അഭിനയവും റഹ്മാന്‍ നടത്തി. സ്വന്തം മുറിയില്‍ കൊണ്ടുപോയായിരുന്നു ഭക്ഷണം കഴിച്ചിരുന്നത്. അതിന്‍റെ അനുകൂല്യവും കുടുംബത്തില്‍ നിന്ന് ലഭിച്ചതോടെ സജിതയുടെ ഒളിവ് ജീവിതം പിടിക്കപ്പെടാതെ മുന്നോട്ട് പോയി.

  പുറത്ത് നിന്ന് പൂട്ടും

  വീടിന് പുറത്തിറങ്ങുമ്പോള്‍ റഹ്മാന്‍ വാതില്‍ പുറത്ത് നിന്ന് പൂട്ടും. എന്നാല്‍ മുറിയുടെ വാതിൽ അകത്തുനിന്നു തുറക്കാൻ സംവിധാനം ഒരുക്കിയിരുന്നു. ആരും അറിയാതെ രാത്രിയിലായിരുന്നു സജിത ശുചിമുറി ഉപയോഗിച്ചിരുന്നത്. പിന്നീട് മൂന്ന് മാസം മുമ്പാണ് രഹസ്യമായി പെൺകുട്ടിയെയും കൂട്ടി വിത്തനശ്ശേരിയിലെ വാടക വീട്ടിലേക്ക് മാറുന്നത്. യുവാവുമൊത്ത് കഴിയാനുള്ള താല്‍പര്യം അറിയിച്ചതോടെ പൊലീസ് കേസ് തീര്‍പ്പാക്കുകയും ചെയ്തു.

  അന്വേഷണം

  സംഭവത്തില്‍ പ്രതികരിക്കാന്‍ ഇരുവരും ഇതുവരെ തയ്യാറായിട്ടില്ല. നാട്ടുകാരില്‍ ചിലര്‍ സംശയം ഉന്നയിച്ചതോടെയാണ് പൊലീസ് വീണ്ടും അന്വേഷണം ആരംഭിച്ചത്. കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പൊലീസ് വീണ്ടും ഇരുവരേയും ചോദ്യം ചെയ്തേക്കും. നിലവില്‍ വിത്തിനശ്ശേരിയിലെ വീട്ടില്‍ താമസിക്കുകയാണ് സജിതയും റഹ്മാനും.

  സ്വിമ്മിംഗ് പൂളിൽ ഹോട്ട് ലുക്കിൽ നടി പൂജ ഹെഗ്ഡേ, ചിത്രങ്ങള്‍

  English summary
  Missing case in Nemmara: Police are investigating
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X