Get Updates
Get notified of breaking news, exclusive insights, and must-see stories!

നേര്യമംഗലം-വാളറ പാതയുടെ വീതി കൂട്ടല്‍; ഇടപെട്ട് ഹൈക്കോടതി, സര്‍ക്കാര്‍ നിലപാടില്‍ അതൃപ്തി

എറണാകുളം: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലെ നേര്യമംഗലം-വാളറ പാതയുടെ വീതി കൂട്ടല്‍ പ്രവൃത്തികള്‍ പുനരാരംഭിക്കണമെന്ന് നാഷണല്‍ ഹൈവേ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ (എന്‍എച്ച്പിസി) ആവശ്യപ്പെട്ടു. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ആണ് എന്‍എച്ച്പിസിയുടെ നിര്‍ദേശം. ഈ പാതയിലെ പ്രവൃത്തികള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ചീഫ് സെക്രട്ടറിക്ക് കൈമാറാന്‍ ഹൈക്കോടതി എന്‍എച്ച്എഐയോട് നിര്‍ദ്ദേശിച്ചിരുന്നു.

''വിശദാംശങ്ങള്‍ ശേഖരിച്ച ശേഷം, റോഡ് വീതി കൂട്ടല്‍ ജോലികള്‍ പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കണം,'' എന്‍എച്ച്പിസി ജനറല്‍ കണ്‍വീനര്‍ റസാക്ക് ചൂരവേലില്‍ പറഞ്ഞു. ഈ വര്‍ഷം ജൂലൈയില്‍, ഇടുക്കി ആസ്ഥാനമായുള്ള പരിസ്ഥിതി പ്രവര്‍ത്തകന്‍ എം എന്‍ ജയചന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്ന് കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലെ 14.5 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള നേര്യമംഗലം-വാളറ-അടിമാലി പാതയിലെ റോഡ് വീതി കൂട്ടല്‍ ജോലികളും മരം മുറിക്കലും നിയന്ത്രിച്ചുകൊണ്ട് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

NH 85

അതേസമയം സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെങ്കില്‍, എന്‍എച്ച്പിസി തുടര്‍ച്ചയായ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കും എന്ന് റസാക്ക് ചൂരവേലില്‍ പറഞ്ഞു. ഈ മേഖലയിലെ റോഡ് വീതി കൂട്ടല്‍ ജോലികള്‍ തടസപ്പെട്ടത് ജില്ലയിലെ ഒരു പ്രധാന രാഷ്ട്രീയ പ്രശ്‌നമായി ഉയര്‍ന്നുവന്നിരുന്നു. റോഡ് വീതി കൂട്ടല്‍ ജോലികള്‍ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍എച്ച്പിസിയും മറ്റ് സംഘടനകളും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു.

അതിനിടെ ഇന്നലെ ഹൈക്കോടതി സര്‍ക്കാര്‍ നടപടിയില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. തര്‍ക്കത്തിലുള്ള ദേശീയപാതാ പ്രദേശം വനഭൂമിയാണെന്ന് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ വ്യക്തമാക്കിയ സര്‍ക്കാര്‍ സെപ്റ്റംബറില്‍ ഇത് വനഭൂമിയല്ലെന്ന് ചൂണ്ടിക്കാട്ടി സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. സര്‍ക്കാരിന്റെ നിലപാട് മാറ്റത്തില്‍ ആണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് വിഎം ശ്യാംകുമാര്‍ എന്നിവരുടെ ബെഞ്ച് അതൃപ്തി അറിയിച്ചത്.

വനപ്രദേശമാണെങ്കില്‍ അതു സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നും അതേസമയം, ഈ പ്രദേശത്തെ റോഡ് വികസനം പൊതുജനങ്ങള്‍ക്ക് ആവശ്യമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കുറച്ചു കൂടി ഗൗരവത്തോടെ നടപടി സ്വീകരിക്കണമെന്നും കോടതി വ്യക്തമാക്കി. ദേശീയപാത കടന്നുപോകുന്ന പ്രദേശം സംരക്ഷിത വനഭൂമിയല്ലെങ്കില്‍ മാത്രം എന്‍എച്ച്എഐക്ക് നിര്‍മാണം തുടരാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

എന്നാല്‍ സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള ജോലികള്‍ മാത്രമേ ഇവിടെ ചെയ്യാവൂ എന്ന് ദേശീയപാത അതോറിറ്റിക്കും കോടതി നിര്‍ദേശം നല്‍കി. വനം - റവന്യൂ വകുപ്പുകള്‍ സംയുക്തമായി ഉടനടി ഇതിലൊരു തീരുമാനമെടുക്കണം. വിഷയം ഡിസംബര്‍ ഒന്നിന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+