• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബിജെപിയുടെ 'വജ്രായുധ'ത്തെ മടക്കിയൊടിച്ച് സര്‍ക്കാറിന്‍റെ കുരുക്ക്! ടിപി സെന്‍കുമാറിനെ പൂട്ടും

  • By Aami Madhu

ശബരിമല സ്ത്രീപ്രവേശനം ബിജെപിയെ സംബന്ധിച്ചെടുത്തോളം രാഷ്ട്രീയ ആയുധമാണ്. ആദ്യ ഘട്ടത്തില്‍ വിശ്വാസ സംരക്ഷണത്തിന്‍റെ പേരിലാണ് ശബരിമലയ്ക്ക് വേണ്ടി പൊരുതുന്നതെന്ന് വ്യക്തമാക്കിയ ബിജെപി സംസ്ഥാന നേതൃത്വം ഇപ്പോള്‍ ശബരിമലയില്‍ നടക്കുന്നത് കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനോടുള്ള സമരമാണെന്ന് തുറന്ന് സമ്മതിച്ച് കഴിഞ്ഞു. ഇതോടെ കേരളത്തില്‍ താമരവിരിയിക്കാനുള്ള അവസാന തുറുപ്പ് ചീട്ട് ശബരിമലയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബിജെപി.

അതേസമയം ബിജെപിയുടെ നേതൃത്വത്തില്‍ ശബരിമലയില്‍ നടത്തിയ സമരങ്ങളും പ്രതിഷേധങ്ങളും ഒന്നും തന്നെ ബിജെപിക്ക് കാര്യമായ നേട്ടമുണ്ടാക്കാന്‍ ആയിട്ടില്ലെന്ന് നേതാക്കള്‍ തന്നെ പരോക്ഷമായി സമ്മതിച്ചിട്ടുണ്ട്. ഇതിനിടയിലാണ് ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ പിണറായി സര്‍ക്കാരിനെ പൂട്ടാന്‍ മുന്‍ ഡിജിപി കൂടിയായ ടിപി സെന്‍കുമാറിനെ ഗവര്‍ണറാക്കി നിയമിക്കാന്‍ ബിജെപി പദ്ധതിയിടുന്നതായി വാര്‍ത്തകള്‍ വന്നത്. എന്നാല്‍ ബിജെപി മനസില്‍ കണ്ടപ്പോള്‍ സര്‍ക്കാര്‍ അത് മാനത്ത് കണ്ട മട്ടാണ് പുതിയ നടപടിയിലൂടെ വ്യക്തമാകുന്നത്. ടിപി സെന്‍കുമാറിനെ പൂട്ടാന്‍ പുതിയ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുകയാണ് സര്‍ക്കാര്‍. വിശദാംശങ്ങള്‍ ഇങ്ങനെ

 കേരള ഗവര്‍ണര്‍

കേരള ഗവര്‍ണര്‍

ഡിജിപിയായ സമയത്ത് സംസ്ഥാന സര്‍ക്കാരിന്‍റെ കണ്ണിലെ കരടായിരുന്ന ടിപി സെന്‍കുമാറിനെ ബിജെപി കേരളത്തിലെ ഗവര്‍ണറാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നായിരുന്നു വാര്‍ത്തകള്‍ വന്നത്. സംസ്ഥാന സര്‍ക്കാരുമായി നിയമപോരാട്ടം നടത്തി ഡിജിപി സ്ഥാനം തിരിച്ചുപിടിച്ച സെന്‍കുമാറിനെ കേരളത്തില്‍ ഗവര്‍ണറാക്കുന്നത് ഗുണം ചെയ്യുമെന്ന് ബിജെപി കണക്ക് കൂട്ടുന്നുണ്ടത്രേ.

 ബിജെപിയിലേക്ക്

ബിജെപിയിലേക്ക്

കേരളത്തില്‍ എത്തിയ അമിത് ഷായുമായി സെന്‍കുമാര്‍ ചര്‍ച്ച നടത്തിയതും ബിജെപിയുടെ പരിപാടിയില്‍ പങ്കെടുത്തതുമെല്ലാം ഇതിനോട് ചേര്‍ത്ത് വായ്ക്കപ്പെട്ടു.നേരത്തേ തന്നെ ബിജെപിയിലേക്ക് പോകാനുള്ള പടപ്പുറപ്പാടിലാണ് ടിപി സെന്‍കുമാര്‍ എന്ന് മുഖ്യമന്ത്രി പിണറായി പറഞ്ഞിരുന്നു.

 കടുത്ത വിമര്‍ശനം

കടുത്ത വിമര്‍ശനം

അതിന് പിന്നാലെ ബിജെപി നേതാക്കള്‍ എല്ലാം പരസ്യമായി തന്നെ സെന്‍കുമാറിനെ ബിജെപിയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു.എംടി രമേശ് അടക്കം സെന്‍കുമാറിന്‍റെ വീട്ടിലെത്തി അദ്ദേഹത്തെ ബിജെപിയിലേക്ക് ക്ഷണിച്ചിരുന്നു. നേരത്തേ തന്നെ ബിജെപി ചായ്വ് പ്രകടിപ്പിച്ച സെന്‍കുമാര്‍

ശബരിമല വിഷയത്തിലും സര്‍ക്കാരിനെതിരെ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്.

തന്ത്രിയുടെ റോള്‍ ഏറ്റെടുക്കുന്നു

തന്ത്രിയുടെ റോള്‍ ഏറ്റെടുക്കുന്നു

നിരോധനാജ്ഞ പ്രഖ്യാപിച്ച സര്‍ക്കാര്‍ നടപടി തെറ്റാണെന്നും ശബരിമലയില്‍ പോലീസുകാര്‍ തന്ത്രിയുടെ റോള്‍ ഏറ്റെടുക്കുകയാണ് എന്നും സെന്‍കുമാര്‍ കുറ്റപ്പെടുത്തുകയുണ്ടായി. ശബരിമല ഉള്‍പ്പെടെയുളള ക്ഷേത്രങ്ങളും ദേവസ്വം ബോര്‍ഡുകളും വിശ്വാസികളുടെ കൈകളിലെത്തിക്കാന്‍ കേന്ദ്രം നിയമനിര്‍മ്മാണം നടത്തണം എന്നുമൊക്കെ സെന്‍കുമാര്‍ പറഞ്ഞിരുന്നു.

 മറുപണിയുമായി സര്‍ക്കാര്‍

മറുപണിയുമായി സര്‍ക്കാര്‍

എന്തായാലും സര്‍ക്കാരിനോട് ഏറ്റുമുട്ടി വിജയിച്ച ടിപി സെന്‍കുമാര്‍ തന്നെ ഗവര്‍ണര്‍ സ്ഥാനത്തേക്ക് വരുമോയെന്ന ആശങ്കകള്‍ നിലനില്‍ക്കുന്നതിനിടെ വീണ്ടും സെന്‍കുമാറിനെ കുടുക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. നമ്പി നാരായണനെ പീഡിപ്പിക്കാന്‍ സെന്‍കുമാറും കൂട്ട് നിന്നിരുന്നു എന്നാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്.

 പുതിയ കുറ്റം

പുതിയ കുറ്റം

നേരത്തേ മൂന്ന് കേസുകളില്‍ സെന്‍കുമാറിനെതിരെ ചുമത്തിയിട്ടും അടിസ്ഥാനമില്ലെന്ന് കണ്ട് ഹൈക്കോടതി കേസുകളെല്ലാം തള്ളി കളഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ കുറ്റം ആരോപിച്ച് സര്‍ക്കാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിലേക്കുള്ളതന്‍റെ നിയമനം സര്‍ക്കാര്‍ വൈകിപ്പിക്കുന്നുവെന്ന് കാണിച്ച് സെന്‍കുമാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

 പീഡിപ്പിച്ചു

പീഡിപ്പിച്ചു

ഇതിന് നല്‍കിയ മറുപടിയിലാണ് സെന്‍കുമാറിനെതിരെ സര്‍ക്കാരിന്‍റെ പുതിയ കുരുക്ക്. ചാരക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട നമ്പി നാരായണനെ സെന്‍കുമാറും പീഡിപ്പിച്ചിരുന്നെന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടുള്ള നമ്പി നാരായണന്‍റെ പരാതിയില്‍ ഏഴാം എതിര്‍ കക്ഷിയായി സെന്‍കുമാറിനെ ചേര്‍ത്തിട്ടുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

 പുനരന്വേഷണം

പുനരന്വേഷണം

ഇകെ നായനാര്‍ മന്ത്രിസഭയുടെ കാലത്ത് ചാരക്കേസ് പുനരന്വേഷിക്കാന്‍ സെന്‍കുമാര്‍ നിയോഗിക്കപ്പെട്ടു. എന്നാല്‍ കേസില്‍ സുപ്രീം കോടതി ഇടപെട്ട് അന്വേഷണം റദ്ദ് ചെയ്തു. അതേസമയം കോടതിയെ തെറ്റിധരിപ്പിച്ച് സെന്‍കുമാര്‍ പുനരന്വേഷണത്തിന് അനുമതി വാങ്ങിയെന്ന് ഹൈക്കോടതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

 പ്രതികരണവുമായി സെന്‍കുമാര്‍

പ്രതികരണവുമായി സെന്‍കുമാര്‍

അതേസമയയം സിബിഐ അന്വേഷിച്ച കേസ് തിരികെ വാങ്ങി തുടരന്വേഷണം നടത്താനുള്ള തിരുമാനം കൈക്കൊണ്ടത് നായനാര്‍ സര്‍ക്കാരാണെന്നിരിക്കെ സര്‍ക്കാരിന്‍റെ നിര്‍ദ്ദേശം അനുരിച്ച് ജോലി ചെയ്ത ഒരു ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ സര്‍ക്കാരിന്‍റെ റിപ്പോര്‍ട്ട് തന്നെ ബാധിക്കില്ലെന്ന് സെന്‍കുമാര്‍ പറഞ്ഞു.

 നേരിടും

നേരിടും

മുന്‍പ് മൂന്ന് കള്ളക്കേസുകള്‍ ചുമത്തിയപോലെ ഈ കേസിനേയും നേരിടും. തനിക്ക് വേണ്ടി കേസ് നടക്കാന്‍ ചെലവഴിക്കുന്നത് സര്‍ക്കാര്‍ ഫണ്ടല്‍ നിന്നാണെന്ന കാര്യം മറക്കരുതെന്നും സെന്‍കുമാര്‍ പറഞ്ഞു.

പിഴയടച്ചത് മറക്കേണ്ട

പിഴയടച്ചത് മറക്കേണ്ട

സര്‍ക്കാരിന്‍റെ ഇപ്പോഴത്തെ നടപടി നായനാര്‍ സര്‍ക്കാര്‍ നിലപാടിനെ തള്ളി പറയുന്നതാണ്. തനിക്ക് അനുകൂലമായ സുപ്രീം കോടതി ഉത്തപവ് പാലിക്കാന്‍ കൂട്ടാക്കാത്തതിന് 25000 രൂപ പിഴ അടച്ച കാര്യവും മറക്കേണ്ടെന്നും സെന്‍കുമാര്‍ പറഞ്ഞു.

English summary
new case against t p sen kumar filed in hc
Get Instant News Updates
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more