പള്ളികളിൽ ഏകീകൃത കുർബാന ;ജനാഭിമുഖ കുർബാന തുടർന്ന് അങ്കമാലി-ഇരിങ്ങാലക്കുട അതിരൂപത
തിരുവനന്തപുരം; തർക്കങ്ങൾക്കിടെ ഇന്ന് സീറോ മലബാർ സഭയുടെ കീഴിലുള്ള പള്ളികളിൽ പരിഷ്കരിച്ച ക്രമം അനുസരിച്ചുള്ള കുർബാനകൾ നടന്നു. കുർബാനയുടെ ആദ്യ ഭാഗം ജനാഭിമുഖമായും പ്രധാനഭാഗം അൾത്താരയ്ക്ക് അഭിമുഖമായുമാണ് പുതിയ ക്രമം അനുസരിച്ചുള്ള കുർബാന നടന്നത്. വൈദികരുടേയും വിശ്വാസികളുടേയും കടുത്ത എതിർപ്പ് നിലനിൽക്കുന്നതിനിടെയാണ് പള്ളികളിൽ സിനഡ് തീരുമാന പ്രകാരമുള്ള ഏകീകരണ കുര്‍ബ്ബാന ക്രമം നടപ്പായത്. പ്രതിഷേധം കണക്കിലെടുത്ത് പലദേവലായങ്ങൾക്ക് മുൻപിലും ശക്തമായ പോലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. അതേസമയം എറണാകുളം - അങ്കമാലി അതിരൂപതയിലും ഇരിങ്ങാലക്കുട രൂപതയിലും ഫരീദാബാദ് രൂപതകളും ജനാഭിമുഖ കുർബാനയാണ് തുടർന്നത്.

എറണാകുളം - അങ്കമാലി അതിരൂപതയുടെ കീഴിലുള്ള പ്രസന്നപുരം ഹോളി ഫാമിലി ചർച്ചിൽ ഒഴികെ മറ്റെല്ലായിടങ്ങളിലും പഴയ രീതിയിൽ ജനാഭിമുഖ കുർബാനയാണ് രാവിലെ മുതൽ നടന്നത്. സഭയടെ ആസ്ഥാന ദേവാലമായ സെന്റ് മേരീസ് കത്തീഡ്രൽ ബസലിക്കയിൽ ഉൾപ്പെടെ ജനാഭിമുഖ കുർബാനയായിരുന്നു. നേരത്ത തങ്ങൾ ജനാഭിമുഖ കുർബാന തുടരുമെന്ന് അതിരൂപത വ്യക്തമാക്കിയിരുന്നു. അതിരൂപത മെത്രാപ്പോലീത്തന്‍ ട്രസ്റ്റി മാര്‍ ആന്റണി കരിയില്‍ വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രത്യേക അനുമതി ഇതിനായി നേടിയെടുത്തുവെന്ന് അവകാശപ്പെട്ടിരുന്ന. ഇതിന് പിന്നാലെ ജനാഭിമുഖ കുർബാന നടത്തുമെന്ന് അതിരൂപത സർക്കുലറിലൂടെ വ്യക്തമാക്കുകയും ചെയ്തിരുന്നു. അതേസമയം പഴയ രീതിയിലാണെങ്കിലും പുതിയ രീതിയിലാണ് പ്രാർത്ഥന നടപടികൾ കൈക്കൊണ്ടത്. നിലവിൽ പ്രതിഷേധങ്ങൾ ഒന്നും ഇല്ലേങ്കിലും ദേവാലയത്തിന് പുറത്ത് ശക്തമായ പോലീസ് സുരക്ഷ ഏർപ്പെടുത്തിിട്ടുണ്ട്.
പ്രസന്നപുരം ഹോളി ഫാമിലി ചർച്ചിൽ സിനഡ് തിരുമാനം അനുസരിച്ചുള്ള കുർബാന ക്രമമാണ് നടന്നത്. നേരത്തേ സിനഡ് തിരുമാനം സംബന്ധിച്ച സർക്കുലർ വായിച്ച അതിരൂപതയ്ക്ക് കീഴിലെ പള്ളികൂടിയാണ് ഇത്. എട്ട് പളളികളിലായിരുന്നു നേരത്തേ സർക്കുലർ വായിച്ചിരുന്നത്.
നേരത്തേ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സെന്റ് മേരീസ് കത്തീഡ്രൽ ബസലിക്കയിൽ കുർബാന അർപ്പിക്കാനായിരുന്നു തിരുമാനിച്ചതെങ്കിലും പ്രതിഷേധം കണക്കിലെടുത്ത് സഭാ ആസ്ഥാനമായ എറണാകുളം മൗണ്ട് സെന്റ് തോമസിലാണ് കുർബാന അർപ്പിക്കുക. അൾത്താരയ്ക്ക് അഭിമുഖമായി പുതിയ രീതിയിലായിരിക്കും കുർബാന. രാവിലെ 10 നാണ് കുർബാന അർപ്പണം.
അതേസമയം ഇരിങ്ങാലക്കുട രൂപതയില്‍ ജനാഭിമുഖ കുര്‍ബാന തുടരാനാണ് രൂപതാ തീരുമാനം. ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടനാണ് പഴയ രീതി പിന്തുടരുന്നതിന് അനുമതി നല്‍കിയത്. തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്നലെ രാത്രി വൈദിക കൂട്ടായ്മയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്.
നിലവിൽ താമരശേരി അതിരൂപയ്ക്ക് കീഴിലുള്ള120 പള്ളികളിൽ ഇന്ന് പുതുക്കിയ കുർബാന ക്രമം അനുസരിച്ചാണ് കുർബാന അർപ്പിച്ചത്. മാനന്തവാടി രൂപതയിലും പുതിയ രീതിയാണ് പിന്തുടർന്നത്. തലശേരി രൂപത നേരത്തേ തന്നെ ജാനാഭിമുഖ കുർബാനയാണ് നടത്തുന്നത്. പാലക്കാട്, തൃശൂര്‍, ചങ്ങനാശ്ശേരി, താമരശ്ശേരി അതിരൂപതകളും പരിഷ്‌കരിച്ച കുര്‍ബാനക്രമം നടപ്പാക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
Recommended Video
സഭയിൽ നിലവിലുണ്ടായിരുന്ന മൂന്ന് വ്യത്യസ്ത കുർബാനയർപ്പണ രീതികൾ സംയോജിപ്പിച്ചാണ് ഏകീകൃത കുർബാന അർപ്പണ രീതി തയാറാക്കിയിരിക്കുന്നത്. ഇതനുസരിച്ച് കുർബാനയിൽ വിശ്വാസപ്രമാണം മുതൽ ദിവ്യകാരുണ്യ സ്വീകരണം വരെയുള്ള ഭാഗം അൾത്താരാഭിമുഖമായിട്ടായിരിക്കും. ബാക്കി ഭാഗം ജനാഭിമുഖവും. വർഷങ്ങൾ നീണ്ട എതിർപ്പുകൾക്കും ചർച്ചകൾക്കും ഒടുവിലാണ് സിറോ മലബാർ സഭയിൽ ഏകീകൃത കുർബാന ക്രമം നടപ്പിലാക്കുന്നത്. 1999 ലാണ് സിറോ മലബാർ സഭയിലെ ആരാധനാക്രമം പരിഷ്കരിക്കാൻ സിനഡ് ശുപാർശ ചെയ്തത്. അതിന് വത്തിക്കാൻ അനുമതി നൽകിയത് ഈ വർഷം ജൂലൈയിലാണ്.












Click it and Unblock the Notifications