കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍വേയുമായി എഐസിസി: നേതാവിനെ പ്രവര്‍ത്തകരും പറയട്ടെ, കെ സുധാകരന് പിന്തുണയേറിയേക്കും

Google Oneindia Malayalam News

തിരുവനന്തപുരം: പദവി ഒഴിയാന്‍ മുല്ലപ്പള്ളി സന്നദ്ധത അറിയിച്ചിട്ടും പുതിയ കെപിസിസി അധ്യക്ഷനെ തിരഞ്ഞെടുക്കുന്നത് കോണ്‍ഗ്രസില്‍ വൈകുകയാണ്. ഒരു മത്സരത്തിനില്ലെന്ന സൂചനയാണ് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും നല്‍കുന്നതെങ്കിലും ഇവരുടെ കൂടി താല്‍പര്യം അറിഞ്ഞതിന് ശേഷമാവും പുതിയ അധ്യക്ഷനെ തീരുമാനിക്കുക.

കൊലപാതക കേസില്‍ അറസ്റ്റിലായ ഗുസ്തി താരം സുശീല്‍ കുമാറിനെ ദില്ലി കോടതിയിലേക്ക് കൊണ്ടുവരുന്നു: ചിത്രങ്ങള്‍ കാണാം

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസിന് ഞെട്ടല്‍: 27 ല്‍ 25 പേരും രാജിവെച്ച് ഇടതുപക്ഷത്ത്തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസിന് ഞെട്ടല്‍: 27 ല്‍ 25 പേരും രാജിവെച്ച് ഇടതുപക്ഷത്ത്

പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്കുള്ള നീക്കം പരാജയപ്പെട്ടതില്‍ ഇരുവര്‍ക്കും അതൃപ്തിയുണ്ട്. അതിനാല്‍ തന്നെ ഇരുവരേയും അനുനയിപ്പിക്കുന്നതിന് ദേശീയ നേതൃത്വം പ്രത്യേക ശ്രദ്ധ നല്‍കും. ഗ്രൂപ്പുകളുടെ എതിര്‍പ്പ് ഉണ്ടെങ്കിലും ഹൈക്കമാൻഡിന്റെ പ്രഥമ പരിഗണന കെ സുധാകരനാണെന്നാണ്‌ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

കെ സുധാകരന്‍

കെ സുധാകരന്‍ തന്നെയാണ് ഹൈക്കമാന്‍ഡിന്‍റെ മനസ്സിലെങ്കിലും എല്ലാ തലത്തിലും ചര്‍ച്ച നടത്തിയതിന് ശേഷമാവും പ്രഖ്യാപനം ഉണ്ടാവുക. ഏതെങ്കിലും വിഭാഗങ്ങളെ പിണക്കിയുള്ള പ്രഖ്യാപനത്തിന് മുതിരില്ല. എല്ലാവരേയം അനുനയിപ്പിച്ച് ഒപ്പം നിര്‍ത്തിയതിന് ശേഷം മാത്രമാവും പുതിയ കെപിസിസി അധ്യക്ഷനെ പ്രഖ്യാപിക്കുക.

മുന്നില്‍ സുധാകരന്‍ തന്നെ: അനുകൂലമായത് ആ ഒരു ഘടകം, പാര്‍ട്ടിയില്‍ സെമി കേഡര്‍ സംവിധാനം വരുംമുന്നില്‍ സുധാകരന്‍ തന്നെ: അനുകൂലമായത് ആ ഒരു ഘടകം, പാര്‍ട്ടിയില്‍ സെമി കേഡര്‍ സംവിധാനം വരും

കെപിസിസി

പുതിയ കെപിസിസി അധ്യക്ഷനെ നിയമിക്കുന്നത് വൈകുന്നു എന്ന പരാതി ചില കോണുകളില്‍ നിന്ന് വരുന്നുണ്ടെങ്കിലും അത് കാര്യമാക്കേണ്ടതില്ലെന്ന നിലപാടിലാണ് ഹൈക്കമാന്‍ഡ്. കെപിസിസി അധ്യക്ഷന്‍ പോലുള്ള ഉന്നത പദവിയിലേക്ക് പുതിയ നിയമനം നടത്തുമ്പോള്‍ വിശദമായ ചര്‍ച്ച ആവശ്യമായി വരും ഇതിന് ചിലപ്പോള്‍ ദിവസങ്ങളും ആഴ്ചകളും എടുത്തേക്കാമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും

ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഉള്‍പ്പടേയുള്ള മുതിര്‍ന്ന നേതാക്കള്‍, എംപിമാര്‍ എംഎല്‍എമാര്‍ എന്നിവരോട് ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തും. ഇതിന് പുറമെ താഴെക്കിടയിലെ പ്രവര്‍ത്തകരുടെ അഭിപ്രായം അറിയാന്‍ എഐസിസി സര്‍വേക്ക് ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളും ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്.

സ്വകാര്യ ഏജന്‍സി

സ്വകാര്യ ഏജന്‍സിയെ ഉപയോഗിച്ചാവും സര്‍വേ നടത്തുക. കെപിസിസി അധ്യക്ഷനായി ആര് വരുന്നതാവും പാര്‍ട്ടിക്ക് ഗുണകരമാവും എന്നതാവും സര്‍വേയിലൂടെ പ്രധാനമായും ആരായുക. തോല്‍വിയുടെ കാര്യത്തില്‍ അഭിപ്രായം തേടിയേക്കും. പ്രാദേശിക-ജില്ലാ തലത്തിലെ അഭിപ്രായവും ഇവര്‍ തേടിയേക്കും.

പൊതുവികാരം

സര്‍വെ റിപ്പോര്‍ട്ട് മാത്രമാവില്ല തീരുമാനത്തിന്‍റെ പശ്ചാത്തലം. എന്നാല്‍ പാര്‍ട്ടിയിലെ പൊതുവികാരം അറിയുകയാണ് എഐസിസിയുടെ ലക്ഷ്യം. ഗ്രൂപ്പുകള്‍ക്ക് അതീതമായ തീരുമാനം എടുക്കുമ്പോള്‍ താഴെക്കിടയിലെ പ്രവര്‍ത്തനത്തെ ബാധിക്കുമോയെന്ന ആശങ്ക നേതൃത്വത്തിനുണ്ട്. അതുകൊണ്ട് തന്നെയാണ് നേതൃമാറ്റം സംബന്ധിച്ച് താഴെക്കിടയിലെ പ്രവര്‍ത്തകരുടേയും അഭിപ്രായം തേടുന്നതെന്നാണ് സൂചന.

സുധാകര പക്ഷം

സര്‍വെ നടക്കുകയാണെങ്കില്‍ അത് ഏറെ ഗുണകരമായേക്കുമെന്നാണ് സുധാകര പക്ഷം കരുതുന്നത്. സാധാരണ പ്രവര്‍ത്തകരിലും താഴേക്കിടയിലെ നേതാക്കല്‍ക്കിടയിലും പതിവ് ഗ്രൂപ്പ് സമവാക്യങ്ങള്‍ക്ക് അപ്പുറത്തുള്ള പിന്തുണ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ സുധാകരന് ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ അവര്‍ സര്‍വേയെ അനുകൂലമായി കാണുകയാണ്.

കെസി വേണുഗോപാല്‍

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കുള്ള നീക്കത്തില്‍ വിഡി സതീശന്‍, കെസി വേണുഗോപാല്‍ എന്നിവരുടെ പിന്തുണയും സുധാകരന് ലഭിച്ചേക്കും. വി ഡി സതീശനെ പ്രതിപക്ഷ നേതാവാക്കിയ നീക്കത്തില്‍ കെസി വേണുഗോപാലിനൊപ്പമായിരുന്നു കെ സുധാകരനും നിലയുറപ്പിച്ചത്. സമീപകാലത്തും കെസിയും കെ സുധാകരനും ഒരുമിച്ച അപൂര്‍വ്വം രാഷ്ട്രീയ നീക്കം കൂടിയായിരുന്നു ഇത്.

സതീശന്റെ പിന്‍തുണ

സുധാകരനെ കെ പി സി സി പ്രസിഡന്റാക്കുന്നതില്‍ തിരിച്ചു വി ഡി സതീശന്റെ പിന്‍തുണയും ലഭിക്കുമെന്നുറപ്പായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പാര്‍ട്ടിയില്‍ അനുനയം ഉണ്ടാക്കിയുള്ള പ്രഖ്യാപനത്തിന് ഹൈക്കമാന്‍ഡ് തയ്യാറാവുന്നത്. അതിനിടെ മറുവശത്ത് ചില നീക്കങ്ങളുമായി കൊടിക്കുന്നില്‍ സുരേഷും രംഗത്ത് എത്തിയിട്ടുണ്ട്.

കൊടിക്കുന്നില്‍

കെപിസിസി അധ്യക്ഷനാവാന്‍ താനും യോഗ്യനാണെന്നാണ് അദ്ദേഹം പരസ്യമായി വ്യക്തമാക്കിയത്. പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്കുള്ള നീക്കത്തില്‍ പരാജയപ്പെട്ട എ, ഐ ഗ്രൂപ്പുകള്‍ കൊടിക്കുന്നില് സുരേഷിന് വേണ്ടി നിലകൊള്ളാനുള്ള സാഹചര്യം ഒരു പക്ഷേയുണ്ടായേക്കാം. അങ്ങനെയെങ്കില്‍ അനുനയത്തിന് ഹൈക്കമാന്‍ഡിന് കൂടുതല്‍ സമയം കണ്ടെത്തേണ്ടി വന്നേക്കും.

ആരാധകര്‍ കാത്തിരുന്ന ഫോട്ടോഷൂട്ട് എത്തി, കൃതി സാനോനിന്റെ ചിത്രങ്ങള്‍ വൈറല്‍

Recommended Video

cmsvideo
താൻ അപമാനിതനായി, സോണിയ ഗാന്ധിയോട് ചെന്നിത്തല

English summary
New KPCC president: AICC may conduct a survey to find out the views of party workers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X