മുന്നില്‍ സുധാകരന്‍ തന്നെ: അനുകൂലമായത് ആ ഒരു ഘടകം, പാര്‍ട്ടിയില്‍ സെമി കേഡര്‍ സംവിധാനം വരും
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ പശ്ചാത്താലത്തില്‍ സംസ്ഥാനത്തിലെ കോണ്‍ഗ്രസില്‍ വലിയ മാറ്റങ്ങള്‍ക്കാണ് വഴിയൊരുങ്ങിക്കൊണ്ടിരിക്കുന്നത്. ഉമ്മന്‍ചാണ്ടി-രമേശ് ചെന്നിത്തല ദ്വന്ദ്വത്തിന് ചുറ്റം കറങ്ങിയിരുന്ന കോണ്‍ഗ്രസിനെ മറ്റൊരു തലത്തിലേക്ക് പറിച്ച് നടുകയാണ് എഐസിസി നേതൃത്വം.
പതിവ് ഗ്രൂപ്പ് സമവാക്യങ്ങള്‍ക്ക് അതീതമായി യുവനേതാക്കളും തലമുറ മാറ്റത്തിന് വേണ്ടി നിലനില്‍ക്കുന്നു എന്നതും പ്രധാനമാണ്. പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്കുള്ള മത്സരത്തിലായിരുന്നു പുതിയ സമവാക്യങ്ങള്‍ ആദ്യം രൂപപ്പെട്ട് കഴിഞ്ഞത്. പിന്നാലെ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിലും ഇത് തുടരുകയാണ്.
ആകാശത്ത് വിസ്മയം തീര്‍ത്ത് സൂര്യന് ചുറ്റുമുള്ള മഴവില്‍ വലയം; ഹൈദരാബദില്‍ നിന്നുള്ള ചിത്രങ്ങള്‍ കാണാം

എ,ഐ ഗ്രൂപ്പുകള്‍ ഒന്നിച്ച് നിന്നിട്ടും പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ രമേശ് ചെന്നിത്തലയെ മറികടന്ന് വിഡി സതീശന്‍ മുന്നിലെത്തിയത് അപ്രതീക്ഷിതമായിരുന്നു. പരമ്പരാഗത ശൈലിയിലായിരുന്നെങ്കില്‍ എ, ഐ ഗ്രൂപ്പുകളുടെ താല്‍പര്യത്തിന് വ്യത്യസ്തമായ തീരുമാനം എടുക്കുക ഏറെ ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു.

എന്നാല്‍ തലമുറ മാറ്റം എന്നതില്‍ ഉറച്ച് നിന്ന എഐസിസി വിഡി സതീശന് അവസരം നല്‍കി. അതിന് സഹായകരമായതാവട്ടെ ഗ്രൂപ്പ് താല്‍പര്യം മറന്ന് ഒപ്പം നിന്ന യുവനേതാക്കളും. അടുത്തതായി എഐസിസി ലക്ഷ്യം വെക്കുന്നത് കെപിസിസി അധ്യക്ഷന്‍റെ തിരഞ്ഞെടുപ്പാണ്. അധ്യക്ഷസ്ഥാനം രാജിവെക്കാന്‍ തയ്യാറാണെന്ന് മുല്ലപ്ലള്ളി രാമചന്ദ്രന്‍ ഇതിനോടകം ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

മുല്ലപ്പള്ളിക്ക് പകരം ആര് അധ്യക്ഷനായി വരും എന്നതില്‍ ചൂടേറിയ ചര്‍ച്ചകള്‍ തിരക്കിട്ട അണിയറ നീക്കങ്ങളുമാണ് നടക്കുന്നത്. കെ സുധാകരന്‍, കൊടുക്കുന്നില്‍ സുരേഷ്, പിടി തോമസ്, കെ മുരളീധരന്‍, ബെന്നി ബഹനാന്‍ തുടങ്ങിയവരുടെ പേരുകളായിരുന്നു തുടക്കത്തില്‍ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്ന് കേട്ടിരുന്നത്.

എന്നാല്‍ അവസാന നിമിഷം കെ സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവരിലേക്ക് പേരുകള്‍ ചുരുങ്ങി. അതില്‍ തന്നെ കെ സുധാകരന്‍ ഏറെ മുന്നിലുമാണ്. കെ സുധാകരന്‍ തന്നെ അധ്യക്ഷനായി വരുമെന്നാണ് ഭൂരിപക്ഷം പ്രവര്‍ത്തകരും പ്രതീക്ഷിക്കുന്നത്. നിരവധി യുവനേതാക്കളും ഇദ്ദേഹത്തിന് പിന്നില്‍ അണിനിരക്കുന്നു.

കേരളത്തിലെ തോല്‍വിയെക്കുറിച്ചു പഠിക്കാന്‍ നിയോഗിക്കപ്പെട്ട അശോക് ചവാന്‍ സമിതി ഹൈക്കമാന്റിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു പിന്നാലെ പുതിയ കെ പി സി സി പ്രസിഡന്റ് വരുമെന്നുറപ്പായി. ഇവര്‍കൂടി പരിഗണിച്ച് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കെ സുധാകരനും കൊടിക്കുന്നില്‍ സുരേഷും മാത്രമാണ് ഹൈക്കമാന്‍ഡിന് മുന്നിലുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഗ്രൂപ്പിന് വ്യത്യസ്തമായി യുവനേതാക്കളുടെ പിന്തുണ ആര്‍ജിക്കാന്‍ കഴിഞ്ഞതാണ് സുധാകരന് മുതല്‍ക്കൂട്ടാവുന്നത്. പ്രവര്‍ത്തകര്‍ക്കിടയിലും വലിയ പിന്തുണ അദ്ദേഹത്തിനുണ്ട്. ഉമ്മന്‍ചാണ്ടിയുടെ പോരാട്ട വീറില്‍ കുറവു വന്നതും ചെന്നിത്തലക്കും പ്രതിപക്ഷ നേതൃസ്ഥാനം നഷ്ടപ്പെട്ടതും യുവനേതാക്കളെ മാറിചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു.

ഉമ്മന്‍ചാണ്ടി നയിച്ച എ ഗ്രൂപ്പിന്‍റെയും രമേശ് ചെന്നിത്തല നയിച്ച ഐ ഗ്രൂപ്പിന്‍റെയും ശക്തി കുറഞ്ഞിട്ടുണ്ട്. ഐ ഗ്രൂപ്പ് പല തട്ടിലേക്ക് മാറി. സിപിഎമ്മിനെതിരെ അതേ ശൈലിയില്‍ മറുപടി നല്‍കുന്ന കരുത്തനായ നേതാവ് എന്ന പ്രതീതിയാണ് പാര്‍ട്ടിയില്‍ സുധാകരനുള്ളത്. സുധാകരന്‍ വരുന്നതോടെ പാര്‍ട്ടിയില്‍ ഒരു സെമി കേഡര്‍ സ്വഭാവമെങ്കിലും കൈവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സുധാകരന് പ്രസിഡന്‍റായി എത്തിയാല്‍ കെപിസിസിയെ ജംബോ കമ്മറ്റികള്‍ പിരിച്ച് വിട്ടേക്കും. മുഴുവന്‍ ഡിസിസി പ്രസിഡന്‍റ്മാരേയും മാറ്റുമെന്ന കാര്യം എഐസിസി വ്യക്തമാക്കിയിട്ടുണ്ട്. പുതിയ ഡി സി സി പ്രസിഡന്റായി യുവാക്കളെ കൊണ്ടുവരുമെന്ന പ്രതീക്ഷയും പാര്‍ട്ടിയില്‍ ശക്തമാണ്. ഇതോടെ തലമുറമാറ്റത്തിനായി നിലക്കൊള്ളുന്ന വിഭാഗങ്ങള്‍ ഇതോടെ സുധാകര പക്ഷത്തേക്കു നീങ്ങുമെന്ന് ഉറപ്പായി.

മറുവശത്ത് വിഡി സതീശനെ കേന്ദ്രീകരിച്ചും പുതിയ സമവാക്യങ്ങള്‍ രൂപ്പെടുന്നുണ്ട്. സുധാകരന്റെ അക്രമോത്സുകമായ ശൈലിയും വിഡി സതീശന്‍റെ മിതത്വ ശൈലിയും കൂടി ചേരുമ്പോള്‍ കോണ്‍ഗ്രസിന് തിരിച്ച് വരാന്‍ കഴിയുമെന്നാണ് അണികളില്‍ വലിയൊരു വിഭാഗത്തിന്‍റെ പ്രതീക്ഷ. കെസി വേണുഗോപാലിന്‍റെ വലിയ പിന്തുണയും വിഡി സതീശനുണ്ട്.
നിക്കി താമ്പോലിയുടെ ഗ്ലാമറസ് ഫൊട്ടോഷൂട്ട് വൈറലാകുന്നു; ചിത്രങ്ങൾ കാണാം












Click it and Unblock the Notifications