'രണ്ടെണ്ണം അടിക്കാന്‍ ഇനി ചെലവേറും'; മദ്യത്തിന് വില കൂടി, ജവാന്‍ റമ്മിന് ഇന്ന് മുതല്‍ പുതിയ വില
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ മദ്യവില ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. രണ്ട് ശതമാനം വില്‍പ്പന നികുതിയാണ് ഇന്ന് മുതല്‍ വര്‍ദ്ധിച്ചത്. ഇതേ തുടര്‍ന്ന് സാധാരണ ബ്രാന്‍ഡുകള്‍ക്ക് 20 രൂപ വരെ വര്‍ദ്ധിക്കും. മദ്യത്തോടൊപ്പം തന്നെ ബിയറിനും രണ്ട് ശതമാനം വില്‍പ്പന നികുതി വര്‍ദ്ധിപ്പിക്കുന്നുണ്ട്. മദ്യവില വര്‍ദ്ധപ്പിച്ച ബില്ലില്‍ ഇന്നലെ ഗവര്‍ണര്‍ ഒപ്പിട്ടിരുന്നു. ഇത് സര്‍ക്കാര്‍ വിഞ്ജാപനമായി പുറത്തിറങ്ങിയതിന് പിന്നാലെയാണ് വിലയില്‍ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്.

സര്‍ക്കാരിന്റെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള മദ്യം ജവാനാണ്. ജവാന് നേരത്തെ 600 രൂപയായിരുന്നു വില. എന്നാല്‍ ഇന്ന് മുതല്‍ അത് 610 രൂപയായി ഉയരും. വില വര്‍ദ്ധന ജനുവരി ഒമ്പത് മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ എത്രയും പെട്ടെന്ന് വില വര്‍ദ്ധന നിലവില്‍ വരുമെന്നാണ് അറിയിച്ചത്. ഇതിന് പിന്നാലെയാണ് ഇന്ന് മുതല്‍ വില വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത്.

വിവിധ ബ്രാന്റുകളിലെ മദ്യത്തിന് പത്ത് രൂപ മുതലുള്ള വര്‍ദ്ധനവാണ് രേഖപ്പെടുത്തുക. നാല് ശതമാനം വില്‍പ്പന നികുതിയാണ് സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചത്. എന്നാല്‍ സര്‍ക്കാര്‍ ഔട്ട്‌ലെറ്റുകളില്‍ രണ്ട് ശതമാനം നികുതി നല്‍കിയാല്‍ മതിയെന്നാണ് ഉത്തരവില്‍ പറയുന്നത്. ഇക്കഴിഞ്ഞ നിയമസഭ സമ്മേളനം പസാക്കിയ ബില്ലാണ് ഗവര്‍ണര്‍ ഒപ്പിട്ടത്.

സാധാരണ ബ്രാന്‍ഡുകള്‍ക്ക് മാത്രമാണ് വില വര്‍ദ്ധന ബാധകമാകുക. പുതിയ വര്‍ഷത്തില്‍ പുതിയ വിലയ്ക്ക് വില്‍ക്കാനായിരുന്നു നേരത്തെ തീരുമാനിച്ചത്. എന്നാല്‍ ഉത്തരവില്‍ പുതിയ നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരികയായിരുന്നു. വില വര്‍ദ്ധിച്ചതോടെ സാധാരണക്കാരായ മദ്യാപാനികള്‍ക്ക് വലിയ തിരിച്ചടിയാണ്.

നേരത്തെ ബീവറേജസില്‍ വില്‍ക്കുന്ന മദ്യത്തിന് വില്‍പന നികുതി വര്‍ദ്ധിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചിരുന്നു. സംസ്ഥാനത്തിനകത്ത് വിദേശ മദ്യം നിര്‍മ്മിക്കുകയും വില്‍ക്കുകയും ചെയ്യുന്ന ഡിസ്റ്റിലറികള്‍ക്ക് ഈടാക്കുന്ന അഞ്ച് ശതമാനം ടേണ്‍ഓവര്‍ ടാക്സ് ഒഴിവാക്കുമെന്നും മന്ത്രി സഭ യോഗത്തില്‍ തീരുമാനമായിരുന്നു.

1963ലെ കേരള ജനറല്‍ സെയില്‍സ് ടാക്സ് ആക്ട് പ്രകാരം ഈടാക്കുന്ന വിദേശ മദ്യത്തിന്റെ വില്‍പ്പന നികുതി നാല് ശതമാനം വര്‍ദ്ധിപ്പിക്കും. കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന് അവരുടെ വെയര്‍ഹൗസ് മാര്‍ജിന്‍ ഒരു ശതമാനം വര്‍ദ്ധിപ്പിക്കാനും മന്ത്രിസഭാ യോഗം അനുമതി നല്‍കി. നിലവില്‍ കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍ ഡിസ്റ്റിലറികളില്‍ നിന്ന് സംഭരിക്കുന്ന വിദേശ മദ്യത്തിന്റെ വിലയില്‍ മാറ്റമുണ്ടാകില്ല. എന്നാല്‍ വിദേശ മദ്യത്തിന് രണ്ട് ശതമാനം വില വര്‍ദ്ധിക്കുമെന്നാണ് മന്ത്രിസഭ യോഗത്തില്‍ തീരുമാനമായത്.

ഡിസ്റ്റിലറികളുടെ ടേണ്‍ഓവര്‍ ടാക്സ് ഒഴിവാക്കുമ്പോള്‍ സംസ്ഥാനത്തിന് വരുമാന നഷ്ടമുണ്ടാകും. അത് നികത്തുന്നതിന് വിദേശ മദ്യത്തിന് നിലവില്‍ ചുമത്തുന്ന സംസ്ഥാന പൊതു വില്‍പന നികുതി നിരക്കില്‍ നാല് ശതമാനം വര്‍ദ്ധന വരുത്താനാണ് തീരുമാനമായത്. അതിനായി 1963 ലെ കേരള പൊതു വില്‍പന നികുതി നിയമത്തില്‍ ഭേദഗതി വരുത്താന്‍ നിയമസഭയില്‍ ബില്ല് അവതരിപ്പിക്കാനും മന്ത്രി സഭ യോഗത്തില്‍ തീരുമാനമായിരുന്നു.

ഇപ്പോള്‍ കേരളത്തില്‍ നിലവില്‍ സംസ്ഥാനത്ത് 247ശതമാനമാണ് മദ്യത്തിന് ഈടാക്കുന്ന നികുതി. ഇപ്പോഴുള്ള വര്‍ദ്ധന കൂടി വന്നാല്‍ അത് 251 ശതമാനമായി ഉയരും. 1000 രൂപ വിലയുള്ള മദ്യത്തിന് 2510 രൂപയാണ് വില്‍പന നികുതി ഈടാക്കുന്നത്. രാജ്യത്ത് മദ്യത്തിന് ഏറ്റവും ഉയര്‍ന്ന നികുതി ഈടാക്കുന്ന സംസ്ഥാനമാണ് കേരളം.

അതേസമയം, കേരളത്തിന് സ്വന്തമായി മദ്യ ബ്രാന്‍ഡ് വരുമെന്ന റിപ്പോര്‍ട്ടും ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തുവന്നിരുന്നു. മലബാര്‍ ബ്രാന്‍ഡി എന്ന പേരിലാണ് മദ്യം പുറത്തിറങ്ങുന്നത്. അടുത്ത വര്‍ഷത്തെ ഓണത്തില്‍ മദ്യം വിപണിയില്‍ എത്തിക്കാനാണ് തീരുമാനം. വിലകുറഞ്ഞ ബ്രാന്‍ഡുകളുടെ ലഭ്യതക്കുറവ് പരിഗണിച്ച് ആണ് സംസ്ഥാന സര്‍ക്കാര്‍ മലബാര്‍ ബ്രാണ്ടി എത്തിക്കുന്നത്.












Click it and Unblock the Notifications